ആവശ്യമില്ലാത്ത ചിന്തകൾ - സാലറി ചലഞ്ചിൻ്റെ ഉത്തരവു് കത്തിച്ച് പ്രദർശിപ്പിച്ചവർക്കായി നർമ്മത്തിൽ ചാലിച്ച ചുട്ട മറുപടി

Avatar
Anonymous | 01-05-2020

സാലറി ചലഞ്ചിൻ്റെ സർക്കാർ ഉത്തരവു് കത്തിച്ച് പ്രദർശിപ്പിച്ച് സ്വന്തം സങ്കുചിത കാഴ്ച്ചപ്പാട് വെളിപ്പെടുത്തിയ അദ്ധ്യാപകരുടെ നടപടി കേട്ടപ്പോൾ വർഷങ്ങൾക്കു മുമ്പു് മലയാളമനോരമ ആഴ്ച്ചപ്പതിപ്പിൽ ജോൺ ആലുങ്കൽ എന്ന കഥാകൃത്ത് എഴുതിയ ഒരു ചെറുകഥ ഓർമ്മ വന്നു .

കഥയിതാണ് .

അപരിചിതമായ സ്ഥലത്തെത്തിയ ഒരു സ്ത്രീ തൻ്റെ വിശന്നിരിക്കുന്ന കുഞ്ഞുമായി ഒരു സ്കൂളിൻ്റെ സ്റ്റാഫ് റൂമിലേക്ക് ചെല്ലുന്നിടത്താതാണ് കഥയാരംഭിക്കുന്നത് . കുഞ്ഞിന് ഭക്ഷണം വേണം , നാട്ടിലെത്താൻ ചെറിയൊരു സഹായവും വേണം . ആരുടേയും മുന്നിൽ കൈ നീട്ടി ശീലമില്ല . മടിച്ചു മടിച്ചാണെങ്കിലും വിദ്യാലയത്തിലേയ്ക്കാണല്ലോ, അദ്ധ്യാപകരാണല്ലോ , അപമാനിക്കില്ല , സഹായം കിട്ടും എന്ന ധൈര്യമാണ് കാലുകളെ അങ്ങോട്ടു നയിച്ചതു് .

മടിച്ചു മടിച്ച് ആവശ്യം ഒരു വിധം പറഞ്ഞൊപ്പിച്ചു. ചിലർ ഇതൊന്നും ശ്രദ്ധിക്കാതെ അവരവരുടെ ലോകങ്ങളിലാണ് . ചിലർക്ക് ഒരു പുച്ഛം . ചിലർക്ക് ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവം . ബുദ്ധിജീവികൾ അവരുടെ കഴിവു പ്രകടിപ്പിച്ചു . കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചതാണോ, അതോ അച്ഛനില്ലേ ?പണിയെടുത്തു ജീവിച്ചുകൂടേ , വീട്ടിൽ നിന്നും ഇറക്കി വിട്ടതായിരിക്കും , ഇത്രയുമൊക്കെയായപ്പോഴേക്കും കൂടുതൽ കേൾക്കാൻ നിൽക്കാതെ ആ സ്ത്രീ അവിടെ നിന്നും രക്ഷപ്പെടുകയാണ് .

സമയം കടന്നു പോകുകയാണ് . അവസാനം അവർ രണ്ടും കൽപ്പിച്ച് അടുത്തുകണ്ട കള്ളുഷാപ്പിനെ ലക്ഷ്യമാക്കി നടന്നു . കുടിച്ചു സമ നില തെറ്റിയ ആളുകൾ , ഉടുത്ത മുണ്ടഴിച്ചു തലയിൽക്കെട്ടി നിക്കർമാത്രമിട്ടു നിൽക്കുന്ന കൊമ്പൻ മീശക്കാരൻ. അകത്തിരുന്നു എന്തൊക്കെയോ ഉച്ചത്തിലും , നാവു കുഴഞ്ഞു സംസാരിച്ച് കള്ളുമോന്തുന്ന മുഷിഞ്ഞതും കീറിയതുമായ വസ്ത്രം ധരിച്ചവർ .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

എന്താ പെങ്ങളെ പെങ്ങൾക്ക് കള്ളുഷാപ്പിൽ കാര്യം .

ചോദ്യം കൊമ്പൻ മീശക്കാരൻ്റെ താണ് . സ്ത്രീ പേടിച്ചു വിറച്ച് ആവശ്യം പറഞ്ഞു .

കൊമ്പൻ മീശക്കാരൻ്റെ ഭാവം മാറി . കണ്ണുകളിലെ രോഷം കാരുണ്യത്തിനു വഴിമാറി . കൊമ്പൻ മീശ പെങ്ങളുടെ സുരക്ഷാ കവചമായി . അയാൾ വിവരം ഉച്ചത്തിൽത്തന്നെ ഷാപ്പിലുള്ളവരുമായി പങ്കുവെച്ചു, പങ്കുവെയ്ക്കലിൻ്റെ ഇടമാണല്ലോ ഷാപ്പ് . മുഷിഞ്ഞു നാറിയ പോക്കറ്റുകളിൽ നിന്ന് ചില്ലറത്തുട്ടുകളും , നോട്ടുകളും ഡസ്ക്കിൽ കൂട്ടംകൂടി . അമ്മയ്ക്കും കുഞ്ഞിനും വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു, ബസ് സ്റ്റോപ്പുവരെ കൊമ്പൻ മീശക്കാരനടക്കം ഒന്നുരണ്ടു പേർ അനുഗമിച്ചു . ആ സ്ത്രീക്കു പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ്‌ വന്നു നിന്നപ്പോൾ കണ്ടക്ടറോട് പറഞ്ഞു് ഉത്തരവാദിത്വപ്പെടുത്തി.

കൂട്ടത്തിൽ ഒരുപദേശവും,

പെങ്ങളേ ഇങ്ങനത്തെ ഒരാവശ്യമൊക്കെ വരുമ്പോൾ വല്ല സ്കൂളിലോ, സർക്കാരാപ്പിസിലോ ഒക്കെയേ ചെല്ലാവൂ, ഷാപ്പിലൊന്നും കേറരുത് , അതൊക്കെ മോശപ്പെട്ട സ്ഥലമാ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Author

Post author is unknown. If you know the original owner , please share link / contact to us. We will update credits to original owner.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.61 MB / This page was generated in 0.0024 seconds.