ഫോണിലെ മ്യൂസിക് പ്ലേയർ മാത്രം ഉപയോഗിച്ച് ഇനി BBC പോലെയുള്ള ഏത് ഭാഷയിലെ റേഡിയോ സ്റ്റേഷനുകളും 2G നെറ്റ്വർക്കിൽ പോലും കേൾക്കാം .

Avatar
Bovas John | 02-06-2020

സോഷ്യൽ മീഡിയയുടെ വരവോടെ പരമ്പരാഗത റേഡിയോ കേൾക്കാൻ ആളുകൾക്ക് താത്പര്യം കുറഞ്ഞിട്ടുണ്ട് എങ്കിലും ഏറ്റവും പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ചിലവ് കുറഞ്ഞ ഡേറ്റാ പ്ളാനുകൾ വ്യാപകമായതോടെ സ്മാർട്ട്ഫോണുകൾ വഴി ഇന്റർനെറ്റ് റേഡിയോ സ്റ്റേഷനുകളുടെ ഉപയോഗം ഓരോ വർഷവും വർധിക്കുന്നതായാണ്.

online radio

മാത്രമല്ല BBC പോലെയുള്ള അന്താരാഷ്ട്ര റേഡിയോ സ്റ്റേഷനുകൾ സ്ഥിരമായി കേൾക്കേണ്ടത് ഇംഗ്ലീഷ് വിദ്യാർത്ഥികൾക്കും , ഉച്ചാരണം മെച്ചപ്പെടുത്താൻ IELTS, TOEFL പോലെയുള്ള പരീക്ഷകൾക്ക് പഠിക്കുന്നവർക്കും ഒഴിവാക്കാനാവാത്തതായി മാറിയിട്ടുണ്ട്.

മൊബൈലിൽ റേഡിയോ കേൾക്കാൻ നിരവധി ആപ്ലിക്കേഷനുകൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്. എന്നാൽ പലപ്പോഴും അനാവശ്യമായി ഫോണിന്റെ മെമ്മറിയും ബാറ്ററി ചാർജ്ജും കുറയ്ക്കുന്ന ഇത്തരം അനാവശ്യ ആപ്ലിക്കേഷനുകൾ ഒഴിവാക്കി Poweramp Music Player മാത്രം ഉപയോഗിച്ച് നിങ്ങൾക്കു ആവശ്യമുള്ള ഏത് റേഡിയോ സ്റ്റേഷനും അതാത് റേഡിയോ സ്റ്റേഷനുകളുടെ URL ആഡ് ചെയ്ത് നിങ്ങളുടെ ഫോണിൽ തന്നെ ആസ്വദിക്കാം.

1. ആദ്യം Poweramp Music Player സൗജന്യമായി ഡൗൺലോഡ് ചെയ്യുക. » Download Link

2. നിങ്ങൾക്ക് ആവശ്യമുള്ള BBC പോലെയുള്ള നിരവധി റേഡിയോ സ്റ്റേഷനുകളുടെ ലിങ്കുകളും കൂടാതെ മറ്റ് ഭാഷകളിലെ ലിങ്കുകൾ കണ്ടെത്തേണ്ട വിധവും വിശദമായി » freeradiolinksഎന്ന സൈറ്റിൽ നൽകിയിട്ടുണ്ട്. ഇവിടെ നിന്നും ആവശ്യമുള്ള ലിങ്ക് കോപ്പി ചെയ്യുക.

ഉദാഹരണത്തിന് :

3. താഴെ നൽകിയിരിക്കുന്ന BBC Radio URL കോപ്പി ചെയ്യുക


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

http://bbcwssc.ic.llnwd.net/stream/bbcwssc_mp1_ws-einws

2. പവർ ആംപ് തുറന്ന് "Stream" മെനു സെലക്ട് ചെയ്യുക അതിന് ശേഷം Add URL സെലക്ട് ചെയ്ത് കോപ്പി ചെയ്ത
URL പേസ്റ്റ് ചെയ്യുക.

ആഡ് ആയ റേഡിയോ ഇപ്പോൾ നിങ്ങൾക്ക് കേൾക്കാം .

ഇത് ചെയ്യേണ്ട വിധം » ഈ ബ്ളോഗിൽ ( Website ) ലളിതമായി ചിത്രങ്ങൾ സഹിതം നൽകിയിട്ടുണ്ട്

ഇതിന്റെ ട്യൂട്ടോറിയൽ വീഡിയോ യൂട്യൂബിൽ നൽകിയിട്ടുണ്ട്

സംശയങ്ങൾ » tgkeralatech എന്ന ടെലഗ്രാം ഗ്രൂപ്പിൽ ചോദിക്കാം


Also Read » കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലാ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / This page was generated in 0.0203 seconds.