സ്ത്രീ എന്തിന് ഭർത്താവിനെ സഹിക്കണം ? ആർക്കും എങ്ങനെയും ജീവിക്കാം ..

Avatar
Shamsudeen Mohamed | 10-07-2020

മനുഷ്യരിൽ വിവാഹം തുടങ്ങിയത് താൻ പ്രസവിക്കുന്ന കുട്ടികളെ സംരക്ഷിക്കേണ്ടുന്ന സ്ത്രീയുടെ വൈകാരികച്ചുമതലക്ക് കൂട്ടായി ജീവശാസ്ത്രപരമായി കുഞ്ഞിന്റെ പിതാവായ പുരുഷന്റെ കൂടി ചുമതല നിർബന്ധമാക്കാൻ വേണ്ടിയായിരിക്കാം

ജീവശാസ്ത്രപരവും, സ്വാഭാവികവുമായ തങ്ങളുടെ ബലഹീനതകളാലുള്ള കഷ്ടപ്പാടുകൾ സഹിക്കാനാകാതാകുമ്പോൾ സ്തീക്ക് തന്റെ ഇണയായ പുരുഷനോടുള്ള പെരുമാറ്റം കാര്യമായ ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലാത്ത പുരുഷന് മനസ്സിലാകാത്ത അവസരത്തിൽ ഉണ്ടാകാവുന്ന ക്ലാഷ് ആണ് മിക്ക ഭാര്യാഭർത്താക്കന്മാരും തമ്മിൽ

ജീവിതത്തിന് കായികശേഷി അത്ര അത്യാവശ്യമല്ലാത്ത ഈ കാലത്ത് തന്നേക്കാൾ ശരീരബലം കൂടുതലുള്ള പുരുഷന്റെ സഹായം അനിവാര്യമല്ലെന്ന് സ്ത്രീക്ക് തോന്നുന്നത് ആധുനികതയിലൂടെ മനുഷ്യൻ നേടിയ സ്വാഭാവികമായ മാറ്റമാണ്

മാങ്ങ മാവിലും, തേങ്ങ തെങ്ങിലും കിട്ടിയിരുന്ന കാലം മാറിയിട്ട് ഇവയൊക്കെയും കടകളിൽ കിട്ടുന്ന അവസ്ഥയായി, അപ്പോൾ തെങ്ങിലും മാവിലും കയറാൻ പുരുഷന്റെ സഹായം വേണ്ട! പുതുതലമുറയിലെ കുട്ടികൾ മാങ്ങ ഹൈപ്പർമാർക്കറ്റിലെ ഷെൽഫിൽ ഉണ്ടാകുന്നുവെന്നും പഠിച്ചു

മുൻപ് പാചകം ചെയ്യാൻ വിറക് കാട്ടിൽ നിന്നും കൊണ്ടുവരണമായിരുന്നു, ഇപ്പോൾ സബ്സിഡി ഉള്ള ഗ്യാസ്, താങ്ങിക്കൊണ്ട് ആശുപത്രിയിൽ പോകാൻ ധൃഢഗാത്രർ വേണ്ട, വിളിപ്പാടകലെ ആംബുലൻസ് ഉണ്ട്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ലൈംഗികാവശ്യത്തിനും ജീവനുള്ള മനുഷ്യൻ തന്നെ വേണമെന്നുമില്ല, ഇഷ്ടം പോലെ യന്ത്രങ്ങൾ ലഭ്യമാണ്

ആധുനിക ശാസ്ത്രം മനുഷ്യന് സമ്മാനിച്ച DNAയുടെ യന്ത്രത്തിൽ കുട്ടിയുടെ പിതാവിനെ തെളിയിക്കണമെങ്കിൽ ബയോളജിക്കൽ ഫാദർ തന്നെ വേണം

ആർക്കും എങ്ങനെയും ജീവിക്കാം, അതിന്റെ സാധ്യതകളാണ് മുകളിൽ.

#ഷംസുദ്ദീൻ മുഹമ്മദ്.

Photo Credit : » @timmossholder


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / This page was generated in 0.0209 seconds.