എന്തുകൊണ്ടാണ് ഇർഫാൻ ഖാനിന് ഇത്രയധികം ആരാധകർ എന്ന ചോദ്യത്തിന് ഈ ഒരു ഉത്തരമേ ഉള്ളു

Avatar
Aashin Thampy | 30-04-2020

എന്തുകൊണ്ടാണ് ഇർഫാൻ ഖാനിന് ആരാധകർ എന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു! അത് ഇർഫാൻ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് അദ്ദേഹം നല്കുന്ന ഒരു സത്യസന്ധതയാണ്.

1988 അഭിനയം തുടങ്ങി എങ്കിലും, അദ്ദേഹത്തെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത് 2003ലെ ഹാസിൽ, മഖ്ബൂൽ എന്നീ സിനിമകൾ റിലീസ് ചെയ്തതിന് ശേഷമാണ്. പൊതുവെ ഡാർക്ക്ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ ഇർഫാൻ 2007ൽ ഒരു വേറിട്ട കഥാപാത്രം ചെയ്തു. In life in a metro, ഏതൊരു സാധാരണക്കാരനും ബന്ധപ്പെടുത്താൻ കഴിയുന്ന, ജീവിത സന്ദർഭങ്ങളിൽ തമാശ സൃഷ്ടിക്കുന്ന ഒരു കഥാപാത്രം. ആ കഥാപാത്രം ഇർഫാൻ ഖാനിനെ ജനമനസ്സിലേക്ക് കൂടുതൽ സ്വീകാര്യപ്പെടുത്തി.

ഖാന്മാരുടെ ലോകത്ത്, അത്രയൊന്നും സൗന്ദര്യം ഇല്ലാത്ത ഇർഫാൻ ഖാൻ യഥാർഥ അഭിനയം എന്താണ് എന്ന് തന്റെ കഥാപാത്രങ്ങളിലൂടെ കാണിച്ചു തന്നു. Slumdog Millionaire, Billu, New York, Saat Khoon Maafലൂടെ എല്ലാം ഇർഫാൻ തന്റെ സ്ഥാനം ഭദ്രപെടുത്തി. 2012ലെ Paan Singh Tomarലെ കഥാപാത്രവും, 2013ലെ Lunch Box കഥാപാത്രവും ഇർഫാൻ ഖാൻ സ്‌പെഷ്യൽ എന്നു അടയാളപെടുത്തുന്നതാണ് ഉചിതം. Paan singh tomarലെ കഥാപാത്രം അദ്ദേത്തിന് മികച്ച ആക്ടർനുള്ള നാഷണൽ അവാർഡും നേടിക്കൊടുത്തു.

വളരെ സെലക്റ്റീവായി തന്റെ കഥാപാത്രങ്ങളെ തീരഞ്ഞെടുക്കുന്നതായി ഒരു കാഴ്ച്ചക്കാരന് തോന്നാം, എന്നാൽ ചെയ്യുന്ന കഥാപാത്രങ്ങൾക്ക് ജനമനസ്സിൽ എത്രത്തോളം ആഘാതം സൃഷ്ടിക്കാൻ കഴിയും എന്നാണ് ഇർഫാൻ ഖാൻ ശ്രദ്ധിച്ചിരുന്നത് എന്ന് ഡയറക്ടർസ് മിക്കവരും അദ്ദേഹത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്. Piku, Hindi Medium, Qarib Qarib Single ലൂടെ എല്ലാം തമാശ കഥാപാത്രങ്ങളിൽ തനിക്ക് ഒരു ശൈലി തന്നെയുണ്ട് എന്ന് തെളിയിച്ചു. ചെറു ചിരിയും, ചില നോട്ടങ്ങളും എല്ലാം തന്നെ ഇപ്പോഴും ആളുകളുടെ മനസ്സിൽ മറക്കാൻ പറ്റാത്തതായി മാറിയിട്ടുണ്ട്.

അഭിനയമികവ് ഇന്ത്യ വിട്ട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായപ്പോൾ കഥാപാത്രങ്ങൾ ഇര്ഫാനെ തേടിയെത്തി. അതിലും 2 അക്കാദമി അവാർഡ് നേടിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ: Slumdog Millionaire, Life of Pi. 2008ൽ വെസ്റ്റർന് ടെലിവിഷൻ സീരിയലുകളിൽ പോലും തന്റെ വരവ് അറിയിച്ചു: In Treatment, HBO original series.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

പദ്മശ്രീയും, 2015ൽ രാജസ്ഥാന്റെ (ജന്മസ്ഥലം) ബ്രാൻഡ് അംബാസഡറായുള്ള നിയമനവും എല്ലാം ജീവിതത്തിൽ ഒട്ടും തന്നെ സംസാരിക്കാത്ത, അധ്യാപകർ ഇന്ററോവേർട്ട് എന്ന് മുദ്രകുത്തിയ ഇർഫാൻ ഖാൻ സ്വന്തമാക്കി. ഇന്ത്യയിലെയും ലോകത്തെയും ശ്രേഷ്ഠമായ പല അവാർഡുകളും ഇർഫാൻ ഖാൻ തന്റെ കഥാപാത്രങ്ങളിലൂടെ നേടിയെടുത്തു. ഇതിനെല്ലാം പുറമെ ഹീറോ ആയിട്ടല്ല, അഭിനയത്തിൽ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാവ് എന്ന് ജനങ്ങൾ മനസ്സിൽ ആരാധിക്കുന്ന ഒരു സ്ഥാനവും.

കാൻസർ രോഗത്തെ പൊരുതി തോൽപിക്കാൻ ശ്രമിച്ചു ഒടുവിൽ ഇർഫാൻ ഇന്ന് കീഴടങ്ങി. ഇർഫാൻ ഖാൻ സൃഷ്ടിച്ച ആ വൈവിധ്യമാർന്ന അഭിനയ മികവ് ജനമനസ്സിൽ ഇന്നൊരു ശൂന്യതയായി നിലനിൽക്കും. ആ കഥാപാത്രങ്ങൾ എന്നും ഒരു അത്ഭുതമായി തുടരും. സാധാരണക്കാരന്റെ അസാധാരണമായ അഭിനയമികവ് നേടിയ ജയം എന്നും ഓർമ്മിക്കപ്പെടും.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / This page was generated in 0.0242 seconds.