അത്യാവിശ്യ ഘട്ടത്തിൽ നമ്മളെ ഒരാൾ സഹായിക്കുമ്പോൾ... "അച്ഛൻ പറഞ്ഞു പൈസ കൊടുക്കുന്നത് അവർക്ക് ഇൻസൾട് ആയി തോന്നിയാലോ.' - 25 വർഷം മുൻപ് ഉള്ള ഒരു ഓർമ കുറിപ്പ്.

Avatar
സുരേഷ് സി പിള്ള | 10-05-2020

SEO text
Photo Credit : » @priscilladupreez

ഏകദേശം 25 വർഷം മുൻപാണ്. പെങ്ങളുടെ (ശ്രീജ) കല്യാണത്തലേന്ന്, ഏകദേശം പന്ത്രണ്ടുമണി ആയിക്കാണും.

ഞാനും അച്ഛനും ജോലി ഒക്കെ ഒതുക്കി ഓഡിറ്റോറിയത്തിൽ ഒരു കസേരയിൽ അൽപ്പം വിശ്രമിക്കുകയാണ്. പാചകക്കാരും, ഡെക്കറേഷൻ ചെയ്യുന്ന ആൾക്കാരും, ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്. അതിന്റെ ഇടയിൽ എല്ലാവർക്കും നിർദ്ദേശം നൽകി, എല്ലാ ജോലിയും പ്രത്യേകതാല്‍പര്യമെടുത്ത് ചെയ്യുന്ന ഒരാളെ ശ്രദ്ധിച്ചു. ഞാൻ അച്ഛനോട് ചോദിച്ചു "ആരാണ്, ആ കഠിനാധ്വാനിയായ ആ ചേട്ടൻ? ഇത് വരെ കണ്ടിട്ടില്ലല്ലോ?"
"ചമ്പക്കര അമ്പലം ഭാഗത്തുള്ളതാണ്, കല്യാണങ്ങൾക്ക് ഒക്കെ കണ്ടിട്ടുള്ള ആളാണ്. അകന്ന ഒരു ബന്ധുവും ആണ്. കല്യാണം വിളിച്ചതായി ഓർമ്മ ഇല്ല. എല്ലാവരെയും സഹായിക്കുന്ന ആളാണ് എന്ന് തോന്നുന്നു." അച്ഛൻ പറഞ്ഞു. അദ്ദേഹത്തിന്റെ പേരു മറന്നു, നമുക്ക് ഗോപിച്ചേട്ടൻ എന്ന് വിളിക്കാം.

ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് " There ain't no such thing as a free lunch ". അതായത് There is no such thing as a free lunch , പൈസ കൊടുക്കേണ്ടിടത് പൈസ തന്നെ കൊടുക്കണം

പിറ്റേന്ന് കല്യാണം കഴിഞ്ഞു. സുഹൃത്തുക്കൾ, ബന്ധുക്കൾ എല്ലാവരും പോയി. ഓഡിറ്റോറിയം മുഴുവനായും ക്ലീൻ ചെയ്ത്, കസേരകളും, പാത്രങ്ങളും ഒക്കെ കഴുകി അതും വണ്ടികളിൽ കയറ്റി അയച്ചു."
അച്ഛനും ഞാനും കൂടി പാചകം, ഡെക്കറേഷൻ, മറ്റു പണികൾ ഒക്കെ ചെയ്തവർക്ക് അവർ നേരത്തെ പറഞ്ഞുറപ്പിച്ച പൈസയും കൊടുത്തു.

ഗോപിച്ചേട്ടൻ അപ്പോളും ക്ലീൻ ചെയ്യുന്ന തിരക്കിൽ ആണ്. ഞാൻ അച്ഛനോട് ചോദിച്ചു "ഗോപിച്ചേട്ടന് പൈസ കൊടുക്കണ്ടേ?"
"അച്ഛൻ പറഞ്ഞു, പൈസ കൊടുക്കുന്നത് അവന് ഇൻസൽട്ട് ആയാലോ? സാമ്പത്തികമായി സാമാന്യം ഭേദപ്പെട്ട നിലയിൽ ഉള്ളവരാണ് അവന്റെ അച്ഛനും അമ്മയും. ഇവൻ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി സഹായിക്കുന്നതാവും. നമുക്ക് അവന് തിരികെ എന്തെങ്കിലും ഇതുപോലെ സഹായം ചെയ്യാം. പൈസ ചോദിച്ചാൽ ചിലപ്പോൾ അവൻ ഇത്രയും ആത്മാർത്ഥമായി ചെയ്ത ജോലിയുടെ പ്രധാന്യം പോകില്ലേ?"

എനിക്കും പൂർണ്ണമായും ശരിയാണ് എന്ന് തോന്നി. ഞാനും അച്ഛനും അദ്ദേഹത്തിന് നന്ദിയും, സ്നേഹവും ഒക്കെ പറഞ്ഞു തിരികെ വീട്ടിൽ വന്നു.

ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം ഞാൻ കറുകച്ചാലിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് വരികയാണ്, എതിരെ ഗോപിച്ചേട്ടൻ വരുന്നു. ഞാൻ ബൈക്ക് നിർത്തി ചോദിച്ചു "സുഖമാണോ ചേട്ടാ"


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

അപ്പോൾ അദ്ദേഹം പറഞ്ഞു "സുഖം തന്നെ, ഒരു കാര്യം പറയുന്നത് കൊണ്ട് അലോഹ്യം തോന്നരുത്, അന്ന് അവിടെ വേറെയും ആൾക്കാർ ഉണ്ടായിരുന്നത് കൊണ്ടാണ്, പൈസ ചോദിക്കാതെ ഇരുന്നത്."

ഞാൻ പറഞ്ഞു "ചേട്ടാ, ഞാൻ ഇപ്പോൾ തന്നെ അച്ഛനോട് പറയാം പൈസ വീട്ടിൽ എത്തിക്കാം."
പിറ്റേന്ന് അച്ഛൻ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ട് പൈസ കൊടുത്തു, നന്ദിയും പറഞ്ഞു. ഇത് വലിയ ഒരു പാഠവും അനുഭവവും ആയിരുന്നു.

ഇതേ പോലെ സമാനമായ ധാരാളം അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലും കാണും.

അത്യാവശ്യം വന്നപ്പോൾ കായികമായി സഹായിച്ച അടുപ്പം ഉള്ളവർ, അകന്ന ബന്ധുക്കൾ, സെമിനാറിന് വിളിച്ച എക്‌സ്‌പേർട്ട്, സ്കൂളിൽ വിളിക്കുന്ന റിസോഴ്സ്‌ പേഴ്സൺ.

ഇവർക്കൊക്കെ എന്ത് കൊടുക്കും എന്ന് ആലോചിച്ചിട്ടില്ലേ?

സ്കൂളുകളിൽ ഒക്കെ ആണെങ്കിൽ കടയിൽ പോയി ആയിരം രൂപ കൊടുത്ത് ഒരു ശില്പമോ, അല്ലെങ്കിൽ ഒരു കഥകളിയുടെ മുഖമോ ഒക്കെ വാങ്ങി കൊടുക്കും. അവർ വന്ന വണ്ടിക്കൂലി പോലും ചിലപ്പോൾ കൊടുക്കാൻ മറക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു കവറിൽ ആക്കി ആ കഥകളി ശിൽപം വാങ്ങാൻ കൊടുത്ത പൈസ ഗിഫ്റ്റ് ആയി കൊടുത്താൽ അവർക്കത് ഒരു പക്ഷെ അവിടേയ്ക്കു വന്ന വണ്ടിക്കൂലിക്കെങ്കിലും കൊടുക്കാൻ പറ്റും.

അച്ഛൻ പറഞ്ഞ ഒരു കഥ പറഞ്ഞു നിർത്താം. പണ്ടൊക്കെ കുടുംബത്ത് ഡോക്ടർമാരുണ്ടെങ്കിൽ "ഫ്രീ കൺസൾട്ടേഷൻ" ആണ്. സന്തോഷത്തിനായി ചിലപ്പോൾ വാഴക്കുല, ചക്ക ഇവയൊക്കെ ആവും കൊടുക്കുന്നത്. ഒരിക്കൽ ഇങ്ങനെ "ഫ്രീ കൺസൾട്ടേഷനു" ശേഷം 'വാഴക്കുല' കൊടുത്തയച്ച ബന്ധുവിനോട് കുല തിരിച്ചയച്ചിട്ട് ഒരു കുറിപ്പും കൊടുത്തത്രെ "മാസാവസാനം, വീട്ട് വാടക വാഴക്കുലയായി കൊടുത്താൽ വീട്ടുടമ സ്വീകരിക്കില്ല" എന്ന്.

പറഞ്ഞു വന്നത് ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട് " There ain't no such thing as a free lunch ". അതായത് There is no such thing as a free lunch. പൈസ കൊടുക്കേണ്ടിടത് പൈസ തന്നെ കൊടുക്കണം.


Also Read » മാനസ കൊല്ലപ്പെട്ട പശ്ചാത്തലം മാത്രമല്ലാ, ബീഹാറിലെ 'തോക്ക് സംസ്കാരം' കൂടി ആ കൊലപാതകത്തിൽ കാണേണ്ടതുണ്ട് ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.66 MB / This page was generated in 0.0418 seconds.