വീട്ടിലെ സമരം : അടയാളപ്പെടുത്തലുകൾ മാറുമ്പോൾ

Avatar
ജെ എസ് അടൂർ | 31-08-2020

കോവിഡ് കാലത്തെ രാഷ്ട്രീയം ഒരേ സമയം കോമഡിയും ട്രാജടിയുമാണ്.

ഇതു മാസ്‌ക്കുകളുടെ കാലവും മാസ്ക്കിന് അപ്പുറമുള്ള മാസ്‌ക്കുകൾ അഴിഞ്ഞു പോകുന്ന സമയവുമാണ്. കോവിഡ് നാട്ടിലെ രാഷ്ട്രീയത്തെ ഭയപ്പെടുത്തി എല്ലാവരെയും വീട്ടിൽ കയറ്റി .

നാട്ടിലെ രാഷ്ട്രീയം വീട്ടിൽ കയറുമ്പോൾ വീട്ടിലുള്ളവരെല്ലാം നാട്ടിലെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വീട്ടിലെ ആണോരാൾ പറഞ്ഞാൽ അതാണ് കാര്യം.

രാഷ്ട്രീയം സമൂഹത്തിലെ അധികാര പ്രക്രിയയും വിനിമയവുമാണ് . മനുഷ്യൻ സമൂഹത്തിൽ വർത്തിക്കുന്നത് 'വീട് '/കുടുംബം എന്ന മത/ജാതി -ബദ്ധമായ സാമൂഹിക സ്ഥാപന പരിസരത്ത് നിന്നാണ്.

വീട്ടിലാണ് അടിസ്ഥാന രാഷ്ട്രീയ പ്രക്രിയയുടെ സോഷ്യലെജിയും സാമ്പത്തിക ബന്ധങ്ങളും അനുദിനം അനുഭവിക്കുന്നത്.

അവിടെയാണ് പല തരത്തിലുള്ള ആൺകൊയ്മകളും , ജാതി /മത ധാരണകളും രൂപപ്പെടുന്നത്. വീട്ടിലും കുടുംബ നെറ്റ് വർക്കുകളിളുമാണ്. അത് തുടങ്ങുന്നത് പേരിലാണ്. അത് പല തരത്തിലും ഇതിൽ ഒന്നും വിശ്വാസം ഇല്ലെന്നു പറയുന്നവരെപ്പോലും ബാധിക്കും. പേര് ലിംഗ /ജാതി /മത സ്വത അടയാളപ്പെടുത്തലാണ്.

പൊതുവെ മലയാളിയുടെ ഒരു പ്രധാന സമൂഹ സ്വത്വ പ്രതിസന്ധി വീട്ടിൽ പലപ്പോഴും യഥാസ്ഥിത ആൺകോയ്മ ജാതി /മത ബോധത്തിൽ ജീവിക്കുന്നവർ നാട്ടിൽ 'പുരോഗമന ' സെക്കുലർ ജനായത്ത വക്താക്കളാകും. നാട്ടിൽ പറയുന്നതും വീട്ടിൽ ചെയ്യുന്നതും പലപ്പോഴും കടക വിരുദ്ധമായിരിക്കും .അത് കൊണ്ടാണ് കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ വീട്ടിലെ സമരം ശ്രദ്ധേയമായത്.

അത് ശ്രദ്ധേയമായത് രണ്ടു മൂന്നു കാര്യങ്ങൾ കൊണ്ടാണ്. ഒന്നാമതായി വീട്ടിലെ സമരം എന്ന് പറഞ്ഞു ഒരു ചുമന്ന കോടിയോടെ വർണ്ണ ശബള ബംഗ്ലാവുകളുടെ പശ്ചാത്തലത്തിലെ സെൽഫി ഫോട്ടോ 'സമരം ' . രണ്ടാമതായി, വീട് ഇല്ലാത്തവരും ചെറിയ വീടു ള്ളവരും വീട്ടിലെ 'സമര'ഫോട്ടോ സോഷ്യൽ മീഡിയിൽ അവർ സ്വയം ഇട്ടത് കണ്ടില്ല. ഉപരി മധ്യവർഗ്ഗ സംഘബല പ്രോപ്പഗണ്ട മാന്യന്മാർ ഇടുന്ന 'അടിസ്ഥാന വർഗ്ഗ ' ഫോട്ടോകളിലെ അടയാളപെടുത്തലിലുള്ള ഐറണി രാഷ്ട്രീയം കൂടുതൽ ദൃശ്യം.

മൂന്നാമത്. ഒരുകാലത്തു നഷ്ട്ടപെടുവാൻ ഒന്നുമില്ലാതിരുന്ന് തൊഴിലാളി വർഗ്ഗ കൊടികൾ ഇന്ന് ഉപരി മധ്യവർഗ്ഗ അലങ്കാര. ഫോട്ടോ ചിഹ്നവിജ്ഞാനിയ സൂചകമാകുന്നത്.

ഉപരിമധ്യവർഗ്ഗത്തിന്റ സുഖ സൗകര്യ സമരങ്ങളുടെ വിരോധാഭാസ രാഷ്ട്രീയം.
മത സത്വ ബോധവും പാർട്ടി സ്വത ബോധവും എല്ലാം സംഘ ബല കോൺഫെമിസ്റ്റ് അടയാളങ്ങളാണ്.

അങ്ങനെയുള്ള അടയാളങ്ങളിൽ ഭർത്താവിന്റെ പാർട്ടിയാകാൻ പലപ്പോഴും ഭാര്യയും പിള്ളേരും സംഘ സ്വത ബലങ്ങളിൽ നിർബന്ധിക്കപെടുകയാണ്. നാട്ടിലെ രാഷ്ട്രീയം വീട്ടിൽ കയറി എല്ലാവരെയും ഫോട്ടോക്കു നിരത്തി പുതിയ 'കുടുംബ 'സോളിഡാരിറ്റി. !

കൊടിവച്ചുള്ള സെൽഫി 'പുരോഗമന ' മാണ്.കൊടി ഇല്ലാത്ത സെൽഫികളെ ആത്മ രതികൾ എന്നു പലരും വിളിക്കും കോടിവച്ചും അല്ലാതെയുമാകാമത് എന്ന് ചിലർ പറയും.

ഫ്രഞ്ച് ചിന്തകനായ റോളാൻഡ് ബാത്ത് അദ്ദേഹത്തിന്റെ മിതോളേജി എന്ന പുസ്തകത്തിൽ അടയാളവിജ്ഞാനിയ വിശകലനം (semiotics )നടത്തിയത് ഓർമ്മ വന്നു.

ഉപരിമധ്യവർഗ്ഗം സകുടുംബം സംഘ സ്വത സെൽഫി അടയാളങ്ങൾ "സമര'ങ്ങളാകുമ്പോൾ 'അത് നാട്ടിലും വീട്ടിലും ഒരു മാറ്റവുമുണ്ടാക്കില്ല എന്ന് ഫോട്ടോ എടുക്കുന്നവർക്കും ഇടുന്നവർക്കുമറിയാം.

അതിലുള്ള സിനിസമാണ് സമകാലിക കക്ഷി രാഷ്ട്രീയത്തിന്റെ ട്രാജിക് കോമഡി.

ജെ എസ് അടൂർ


Also Read » വീട്ടിലെ ഉപകരണങ്ങളുടെ ശരിയായ സുരക്ഷയെങ്ങനെ ഉറപ്പ് വരുത്താം? വിദഗ്ധരുടെ അഭിമുഖം.


Also Read » ഭവന വായ്പ എങ്ങനെ, എത്ര തുക വരെ സംശയങ്ങളും ഉത്തരങ്ങളുംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0016 seconds.