ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി ഖത്തർ എയർവേയ്സ് ഒരു ലക്ഷം കോംപ്ലിമെന്ററി ടിക്കറ്റുകൾ നൽകുന്നു ..

Avatar
Web Team | 11-05-2020

qatar airways tickets

ലോകമെമ്പാടുമുള്ള ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും അംഗീകാരമായി, ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ 100,000 സൗജന്യ വിമാന ടിക്കറ്റുകള്‍ നൽകുന്നു . നിങ്ങൾ ഒരു ഹെൽത്ത് കെയർ പ്രൊഫഷണലാണെങ്കിൽ താഴെ പറയുന്ന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട് .

നിങ്ങൾ‌ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ രണ്ട് കോം‌പ്ലിമെൻററി റിട്ടേൺ‌ എക്കണോമി ക്ലാസ് ടിക്കറ്റുകൾ‌ , ഖത്തർ എയർവേയ്‌സ് ഫ്‌ളൈറ്റുകൾ നെറ്റ്‍വർക്കിനുള്ളിൽ‌ ഏതു സ്‌ഥലങ്ങളിലേക്കും യാത്ര ചെയ്യാവുന്ന രീതിയിൽ വാങ്ങാവുന്നതാണ് . ഏത് രാജ്യത്തേക്ക് വേണമെങ്കിലും ടിക്കറ്റ് എടുക്കുകയും , സൗജന്യമായി തന്നെ ടിക്കറ്റു തിയതിയില്‍ മാറ്റം വരുത്താനും പറ്റുന്ന തരത്തിലാണ് സെയിൽ . വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ട് കൂടാതെ ആരോഗ്യ പ്രവര്‍ത്തകന്‍ ആണെന്ന് തെളിയിക്കുന്ന രേഖകൾ കാണിക്കണം . അതിനു സാധിച്ചില്ലെങ്കിൽ 2 ടിക്കറ്റും അസാധുവാകും .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ദോഹയിലെ ഖത്തർ എയർവേസ് കേന്ദ്രമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഖത്തർ ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകളിൽ നിന്ന് 35% കിഴിവും ലഭിക്കുന്നതാണ് .

ഒരു രാജ്യത്തിനും പരിമിതമായ എണ്ണം പ്രൊമോഷാൻ കോഡുകൾ 12 May 2020 at 00.01 Doha time (GMT +3) മുതൽ 18 May 2020 at 11.59 Doha time വരെ ഖത്തർ എയർവേയ്‌സിന്റെ സ്പെഷ്യൽ പേജ് വഴി ദിവസവും വിതരണം ചെയ്യുന്നതാണ് എന്നു ഖത്തർ എയർവേയ്‌സിന്റെ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരം . നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കുവാനും ടിക്കറ്റുകൾ റിസർവ് ചെയ്യുവാനും » ഈ ലിങ്ക് സന്ദർശിക്കുക

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രമോഷന്‍ കോഡ് ഉപയോഗിച്ച് യാത്രക്ക് 14 ദിവസം മുമ്പ് വരെ ടിക്കറ്റു റിസർവ്വ് ചെയ്യാം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / This page was generated in 0.0264 seconds.