ഇരട്ടതാപ്പുകളുടെ പൊള്ള രാഷ്ട്രീയം. - ജെ എസ് അടൂർ

Avatar
ജെ എസ് അടൂർ | 23-08-2020

ഇന്ത്യയിൽ ആദ്യമായി സ്വകാര്യ പങ്കാളിത്തത്തോട് കൂടി എയർപൊട്ടുണ്ടായത് കൊച്ചിയിലാണ്.

ഇന്നത് കേരളത്തിലെ ഏറ്റവും തിരക്കുള്ളതും ലാഭമുള്ളതുമായ എയർപോട്ടാണ് കൊച്ചി. ഇന്ത്യയിലെ എട്ടാമത്തെ എയർപൊട്ട് . അന്ന് ആരൊക്കയാണ് അതിനെ എതിർത്തത് എന്ന് കേരളത്തിൽ ഉള്ള എല്ലാവർക്കും അറിയാം. സ്വന്തം ശവ ശരീരത്തിന് മുകളിലെ വിമാനം ഇറക്കൂ എന്ന് പറഞ്ഞത് ആരൊക്ക ആയിരുന്നു പറഞ്ഞത്?

ഇതൊക്കെ നമ്മുടെ ബഹുമാനപെട്ട ധനകാര്യ മന്ത്രിക്ക് ഓർമ്മകൾ കാണുമോ എന്നറിയില്ല.

കാരണം ഇപ്പോൾ കൊച്ചിയിലെ പ്രൈവറ്റ് -പബ്ലിക് പാർട്നെഷിപ് കമ്പനിയായ CIAL നെ വാഴ്ത്തുന്നത് കേൾക്കാൻ നല്ല രസം.

കണ്ണൂർ എയർപോർട്ടും പ്രൈവറ്റ് -പബ്ലിക് പാർട്ണർഷിപ്പാണ്.

ഇതിൽ കേരള സർക്കാരിന്നുള്ള ഓഹരി 33 % ത്തോളമാണ്.

പക്ഷെ അന്ന് പറഞ്ഞത് പൊതമുതൽ സ്വാകാര്യ മുതലാളിമാർക്ക് കൊടുക്കുന്നുവെന്നാണ്.

ഇനിയും കൊണ്ഗ്രെസ്സിന്റെ കാര്യം എടുക്കാം. അന്ന് GMR നു ഡൽഹി എയർപൊട്ട് ലീസിന് കൊടുത്തപ്പോൾ ഫൗൾ എന്ന് വിളിച്ചത് ബി ജെ പി. ഇപ്പോൾ എയർപൊട്ടുകൾ മൊത്തമായും ചില്ലറയായും വേണ്ടപ്പെട്ട ശിങ്കിടി മുതലാളിമാർക്ക് കൊടുക്കുന്നത് അന്ന് ഫൗൾ വിളിച്ച ബി ജെ പി !!!

എയർപൊട്ട് സ്വകാര്യ കമ്പനികൾക്ക് ലീസിന് കൊടുക്കാൻ തീരുമാനിച്ചത് മൻമോഹൻ സിങ് സർക്കാർ. ദോഷം പറയരുത് എയർ പൊട്ട് അതോരിറ്റിക്ക് 26% ഓഹരി എല്ലായിടത്തും ഉണ്ട്.

പക്ഷെ ഇപ്പോൾ തിരുവന്തപുരം എയർപൊട്ടിന്റ കാര്യത്തിൽ കൊണ്ഗ്രെസ്സ് പഴയ പാട്ടു മാറ്റി.

പണ്ട് എ ഡി ബി ക്കെതിരെ ഭയങ്കര സമരം ചെയ്ത് തോമസ് ഐസക്ക് മന്ത്രിയായപ്പോൾ അതൊക്കെ മറന്നു പ്രായോഗികമതിയായി.

പണ്ട് അഖിലലോക ഫിനാൻസ് ക്യാപറ്റലിനെയും സാമ്രാജ്യം മുതലാളിത്തത്തെയും നിയോ ലിബറിസത്തെയും വിമർശിച്ചവർ അതെ അന്താരാഷ്ട്ര ഫിനാൻസ് ക്യാപ്പിട്ടലിസ്റ്റുകളിൽ നിന്ന് ബ്ലേഡ് പലിശക്കു മസാല ബോണ്ട്‌ എന്ന പേരിൽ കടമെടുത്തപ്പോൾ അത് വൻ നേട്ടമാക്കി മേനിപറഞ്ഞു. പണ്ട് മാർക്സ് മൂലധനം എഴുതിയ നഗരത്തിലെ സ്റ്റോക് എക്സ്ച്ചെങ്കിൽ പോയപ്പോൾ പഴയ വിപ്ലവകാരികൾ സന്തോഷിച്ചു.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇപ്പോൾ ശശി തരൂരിനെ കാഴ്ചപ്പാട് ഇല്ലാത്ത നിയോ ലിബറൽ എന്ന് വിളിക്കുന്നത് ആരാണ് എന്നത് ബഹു രസം. കേരളത്തിലെ അസ്ഥാന സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ് നിയോലിബറൽ അല്ലേ എന്ന ചോദ്യങ്ങൾ ചോദിക്കരുത് !!

പണ്ട് പ്ലാനിങ് കമ്മിഷനിൽ അലൂവലിയയും കൂട്ടരും കണ്സള്റ്ററ്റിങ് കമ്പനികളെ കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് പ്രതിഷേധപൂർവ്വം ഇറങ്ങിപൊന്ന് ഐസക് മന്ത്രിയായപ്പോൾ തൊട്ടതിനും പിടിച്ചതിനും കൺസൾട്ടൻസി രാജ്‌.
യു എ പി എ ക്ക് എതിരെ പണ്ട് പ്രസ്താവന ഇറക്കി, ഇപ്പോഴും സമരം ചെയ്യാൻ പോകുമ്പോൾ സൗകര്യം പൂർവ്വം അലൻ, താഹ എന്നിവരെ മറക്കും.

പ്രതിപക്ഷത്തുള്ളപ്പോൾ വീരവാദം പ്രതിഷേധം ഭരണത്തിൽ കയറുമ്പോൾ പാട്ടു മാറ്റും
ഭരണത്തിൽ ഉണ്ടായപ്പോൾ കൊണ്ഗ്രെസ്സ് ചെയ്തത് പ്രതിപക്ഷത്താകുമ്പോൾ അവർ മറക്കും
പ്രതിപക്ഷത്തു ആയിരുന്നപ്പോൾ മോഡി സർ അടിമുടി എതിർത്ത കാര്യങ്ങളാണ് ഇപ്പോൾ അദ്ദേഹം പൂർവാധികം ശക്തിയോടെ നടത്തുന്നത്

അത് കൊണ്ടു തിരുവനന്തപുരം എയർപൊട്ടിന്റെ കാര്യത്തിൽ ഇപ്പോൾ പലരും പറയുന്നതിലും ഇരട്ടതാപ്പിന്റ രാഷ്ട്രീയം. വളരെ വ്യക്തം.

അഡാനിയാണോ പ്രശ്നം? അതോ എയർപൊട്ട്. പ്രൈവറ്റ്. കമ്പനികളി നടത്തുന്നതാണോ?

അങ്ങനെയെങ്കിൽ പണ്ടും ഇപ്പോഴും ഭരണത്തിൽ ഉള്ളവർക്ക് വീഴിഞ്ഞത്ത് അഡാനി വന്നപ്പോൾ എന്തായിരുന്നു പ്രശ്നം ഇല്ലാതിരുന്നത്.? അതോ അതിന്റ മുതലാളിമാർ എല്ലാവരെയും കാണേണ്ടതു പോലെ കണ്ടതാണോ.

എന്തായാലും തിരെഞ്ഞെടുപ്പ് ഒക്കെ വരികയല്ലേ. ചിലപ്പോൾ അഡാനി തന്നെ കാണേണ്ടവരെയെല്ലാം കാണുമ്പോൾ എല്ലാം ശരിയാകുമോ എന്നു കണ്ടറിയണം.

പ്രശ്നം പലപ്പോഴും ജനങ്ങൾക്ക് ഈ ഇരട്ടതാപ്പു പെട്ടന്നു മനസ്സിലാകും എന്നതാണ്.

ഇതൊക്കെ കാണുമ്പോൾ കേബ്രിഡ്ജ്‌ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് റൻസിമാൻ എഴിതിയ.പുസ്തക്മാണ് ഓർമ്മ വരുന്നത്. അതിൽപറയുന്നത് തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിനിസിസം സ്വഭാവവിമാണ്. അതിന്റെ സ്വഭാവം തന്നെ ഇരട്ടത്താപ്പ് എന്നാണന്നാണ്.

പക്ഷെ രാഷ്ട്രീയം തികഞ്ഞ ഇരട്ട താപ്പുകൾ കൂടുമ്പോൾ അത് പോസിറ്റിവോ നെഗറ്റീവ് ആയ മാറ്റങ്ങൾക്ക് വഴിയോരുക്കും
കേരളം മാറാൻ പോകുകയാണ്. കുറെ കൊല്ലം കൂടി കഴിയുമ്പോൾ അത് കൂടുതൽ ദൃശ്യമാകും.

#ജെ എസ് അടൂർ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0034 seconds.