ഭാവിയിൽ ഇനിയും സംഭവിക്കാവുന്ന പല ഡിജിറ്റൽ നിരോധനങ്ങളുടെയും മുന്നൊരുക്കമായി ഈ നിരോധനത്തെ കാണാമോ - ആശിഷ് ജോസ് അമ്പാട്ടിന്റെ വിശദീകരിക്കുന്നു

Avatar
Ashish Jose Ambat | 30-06-2020

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനും ഭരണകൂടത്തിന്റെ സുരക്ഷ, പബ്ലിക് ഓർഡർ എന്നീ കാര്യങ്ങൾക്കും ഭീഷണി ആകുന്നു എന്നു പറഞ്ഞാണ് 59 ചൈനീസ് ആപ്പുകൾ ബിജെപി സർക്കാർ ഇന്നലെ നിരോധിച്ചത്. ഈ ആപ്ലിക്കേഷനുകൾ നിരോധനം ഇമ്പ്ലിമെന്റ് ചെയ്യുക രണ്ടു രീതിയിൽ ആയിരിക്കുമെന്നു കരുതുന്നു. ഒന്നാമതായി ആപ്പിൾ, ഗൂഗിൾ എന്നിവർക്ക് ഓർഡർ നൽകി ഈ അപ്ലിക്കേഷനുകൾ അവരുടെ ആപ്പ്സ്റ്റോറുകളിൽ നിന്ന് നീക്കംചെയ്യുക; രണ്ടാമതായി ഹോസ്റ്റ്നേമിലേക്കുള്ള നെറ്റ്‌വർക്ക് ട്രാഫിക് തടയാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡ്സിനോട് ആവശ്യപ്പെടുക. (
WeTransfer ഇന്ത്യയിൽ നിരോധിച്ചപ്പോൾ ഇങ്ങനെയാണ് ചെയ്തത്. )

ആപ്‌സ്റ്റോറിൽ നിന്ന് പുതിയ ഇൻസ്റ്റാളേഷൻ തടയുന്നതിനുള്ള അപ്ലിക്കേഷൻ നിരോധനങ്ങൾ മറികടക്കാൻ അത്ര ബുദ്ധിമുട്ടായിരിക്കില്ല. സ്ഥിരമായി ഇന്റർനെറ്റിന്റെ ആവശ്യമില്ലാതെ ഓഫ് ലൈനായി ഉപയോഗിക്കാവുന്ന ആപ്പുകളുടെ കാര്യത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ APK-കൾ കണ്ടെത്തിയാൽ മാത്രം മതി. വെബിൽ ഒരൊറ്റ ഗൂഗിൾ സെർച്ചു വഴി എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന APK- കൾ ഉണ്ടാകും. നെറ്റ്വർക്ക് ലെവലിൽ തടയാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡ്സിനോട് (ISP) സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ അത് ശരാശരി ഉപയോക്താക്കൾക്ക് മറികടക്കാൻ പ്രയാസമാണ്. പക്ഷെ ISP അടിസ്ഥാനമാക്കിയുള്ള തടയലും ബുള്ളറ്റ് പ്രൂഫ് അല്ല. ഇന്ത്യക്ക് പുറത്തുനിന്ന് ഈ ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യാൻ കഴിയുമെന്നതിനാൽ ഇത്തരം ഡിജിറ്റൽ നിരോധനങ്ങൾ പൂർണ്ണമായും ഫലപ്രദമല്ല. നെറ്റവർക്ക്‌ ലെവലിൽ ISPകളിലൂടെ സർക്കാർ നടപ്പിലാക്കുന്ന നിരോധനങ്ങൾ എളുപ്പത്തിൽ ഒഴിവാക്കാൻ പ്രോക്സികളോ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കോ (വിപിഎൻ) ഉപയോഗിക്കാം. ജീയോ-ലൊക്കേഷൻ അടിസ്ഥാനമാക്കിയ മറ്റു നിരോധനങ്ങളും ബൈപ്പാസ് ചെയ്യാൻ മാർഗ്ഗങ്ങളുണ്ട്.

app ban

മറ്റൊരു സാധ്യത പോലീസിനെ വിട്ടു ഫോണിൽ ഈ ആപ്പുകൾ വല്ലതുണ്ടോവെന്നു മാനുവൽ ആയി തപ്പുകയും അങ്ങനെ കണ്ടെത്തിയാൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിടുകയുമാണ്. പ്രായോഗികമായി നടക്കാൻ ചാൻസ് കുറവ് ആണെങ്കിലും മോദി സർക്കാരിന്റെ കാര്യമായത് കൊണ്ട് ഉറപ്പിച്ചു അങ്ങനെ നടക്കില്ലായെന്നു ഇപ്പോൾ പറയാൻ പറ്റില്ല! വ്യാപകമായിട്ടല്ലായെങ്കിലും കുറച്ചു പേരെയെങ്കിലും ഇങ്ങനെ അറസ്റ്റ് ചെയ്തു ആ വാർത്ത മാധ്യമങ്ങളിൽ വലിയ രീതിയിൽ വരുത്തി പബ്ലിക്കിനെ ഭയപ്പെടുത്താൻ ചെറുതല്ലാത്ത സാധ്യത കാണുന്നുണ്ട്. മുസ്ലിമുകൾ ഉൾപ്പെടെ ബിജെപിയ്ക്ക് വിദ്വേഷമുള്ള വിഭാഗങ്ങളെ ടാർഗറ്റ് ചെയ്യാനുള്ള ഒരു അവസരമായി ഉപയോഗിക്കാനുള്ള സാധ്യതയുംപൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ല!

എന്തായാലും ഭാവിയിൽ ഇനിയും സംഭവിക്കാവുന്ന പല ഡിജിറ്റൽ നിരോധനങ്ങളുടെയും ഒരു മുന്നൊരുക്കമായി ഈ സംഭവത്തെ കാണാവുന്നതാണ്. ഭാവിയിൽ ഇനിയും ടെലിഗ്രാം അല്ലെങ്കിൽ വാട്‌സ്ആപ്പ് പോലുള്ള ആശയവിനിമയ ആപ്ലിക്കേഷനുകൾ സർക്കാരിനു സ്വകാര്യ വിവരങ്ങൾ ചോർത്തി കൊടുക്കാതെയിരുന്നാൽ ഇന്ത്യയുടെ രാജ്യസുരക്ഷയ്ക്കു എതിരെ പ്രവർത്തിക്കുക ആണെന്ന ആരോപണത്തിൽ നിരോധിക്കപ്പെടാം. നിരോധന സമ്മർദത്തിൽ സോഷ്യൽ മീഡിയ പ്ലാറ്ഫോമുകൾ സർക്കാരിന്റെ ഇഷ്ടത്തിനനുസരിച്ച് നിയന്ത്രിക്കാനും പറ്റും. സർവൈലെൻസ് സ്റ്റേറ്റ് എന്ന സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളുടെ ഇഷ്ട പൊസിഷയിലോടു മോദിയും ഇന്ത്യയെ കൊണ്ട് എത്തിക്കാം. ഡാറ്റായുടെ സെക്യൂരിറ്റിയെ കൈകാര്യം ചെയ്യാൻ യൂറോപ്യയിൽ ഉൾപ്പെടെ സ്വീകരിച്ചിരിക്കുന്ന ജനാധിപത്യപരമായ മാർഗ്ഗങ്ങൾക്കപ്പുറം ( GDPR) ഇന്ത്യയെ മറ്റൊരു ചൈന ആക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

മോദി സർക്കാരിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാൽ ഗവൺമെന്റിന്റെ വിവാദപരമായ ഓരോ നടപടിയും നിലവിലെ ചില പ്രശ്നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധി വ്യതിചലിപ്പിക്കാനുള്ള നീക്കം കൂടിയാണെന്ന് കാണാം. ചൈന നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിൽ കടന്നാക്രമണം നടത്തുകയുണ് അതിന്റെ ഭാഗമായി നമ്മുടെ സൈന്യം നടത്തിയ പ്രതിരോധത്തിൽ ഇരുപതു ജവാന്മാർ ക്രൂരമായി കൊല്ലപ്പെട്ടുകയും ചെയ്തു. ശേഷം ചൈന നമ്മുടെ അതിർത്തിയിൽ ആക്രണം നടത്തിയിട്ടില്ലായെന്നു വ്യാജമായി പറഞ്ഞു രാജ്യത്തുനുവേണ്ടി ജീവൻ ബലി നൽകിയ ജവാന്മാരെ അപമാനിക്കുകയും ഗാൾവാൻ താഴ്വാരത്തിലെ നമ്മുടെ രാജ്യത്തിന്റെ നിയന്ത്രണ അവകാശം പണയം വയ്ക്കുകയുമായിരുന്നു നരേന്ദ്രമോദി. ഇത്തരത്തിൽ ഉള്ള മോദിയുടെ നടപടികൾക്കൊരു ഒരു കവറപ്പ് ആയിരിക്കും ഈ ആപ്ലിക്കേഷനുകളുടെ നിരോധനം. ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തിയിൽ അതിക്രമിച്ചു കയറിയെന്നത് സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.

മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള പെട്രോളിന്റെയും ഡീസലിന്റെയും സ്ഥിരമായ വില വർദ്ധനവിൽ നിന്നുള്ള ശ്രദ്ധ തിരിക്കൽ ആയിട്ടും ഈ ആപ്ലിക്കേഷനുകളുടെ നിരോധനത്തെ കാണാം. ഇതോടൊപ്പം ഏറ്റവും മോശം ഭരണത്തിന്റെ ബാക്കിപത്രമെന്ന രീതിയിൽ ദിനംപ്രതി ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം വളരെയധികം വർദ്ധി വരുകയാണ്. ലോകത്തിൽ അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം പ്രതിദിനം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ബിജെപി സർക്കാർ ഇന്ത്യയെ മാറ്റിയിട്ടുണ്ട്. അത്തരം വിഷയങ്ങളെ താൽക്കാലികമായിട്ടിടെങ്കിലും മൂടിവയ്ക്കാൻ ബിജെപി സർക്കാരിനായിട്ടുണ്ട്.

സാമ്പത്തികപരമായി ചൈനയുടെ ആകെ കയറ്റുമതിയുടെ 2-3% ശതമാനമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി. ഈ 2-3% എന്നത് ഇന്ത്യ മൊത്തം ഇറക്കുമതി ചെയ്യുന്നതിന്റെ പതിനാലു ശതമാനത്തോളമാണ്.ഇതുപോലെ ഇന്ത്യയുടെ കയറ്റുമതിയുടെ 5.08% ഉം ചൈനയിലോട് ആണ്. 2018-2019 വർഷങ്ങളിൽ ചൈനയിൽ നിന്നും ഇന്ത്യയിലോടുള്ള ഇറക്കുമതി 70,319.64 ദശലക്ഷം ഡോളറിന്റെ ആയിരുന്നു. ഇതേ കാലയളവിൽ ചൈനയിലേക്കുള്ള കയറ്റുമതി 16,752.20 ദശലക്ഷം ഡോളറിന്റെയായിരുന്നു. 53,567.44 ദശലക്ഷം ഡോളറിന്റെ ഡെഫിസിറ്റിലേക്കു ഇത് നയിച്ചു. ഇന്ത്യ സാമ്പത്തികമായും ഉൽപാദന രംഗങ്ങളിലും സ്വയം പര്യാപ്തമാകുക എന്നതും നമ്മൾക്ക് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. പക്ഷെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തുകയും ഇതരമാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യാതെ ചൈനയുമായിട്ടുള്ള വ്യാപാര മേഖല തടഞ്ഞു വയ്ക്കുന്നത് ഇന്ത്യയെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കാം. ചൈനയെ വ്യാപാര മേഖലയിൽ നിരോധനം വഴി ഇന്ത്യ വേദനിപ്പിക്കാൻ നോക്കുന്നത് ഹ്രസ്വകാലകാലത്തെയ്ക്കെങ്കിലും അല്ലെങ്കിൽ ചിലപ്പോൾ ദീർഘകാലത്തേയ്ക്കും ഇന്ത്യയുടെ സാമ്പത്തിക രംഗത്തിനെ സ്വയം ഉപദ്രവിക്കുന്ന തീരുമാനം ആകും. വാസ്തവത്തിൽ, ചൈനയുമായി 54 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മി ( trade deficit) ഇന്ത്യ വഹിക്കുന്നുണ്ടുന്നു പറഞ്ഞുവെല്ലോ! ഇത് ഒറ്റരാത്രികൊണ്ട് തുടച്ചുമാറ്റാൻ കഴിയുന്നതല്ല. കൃത്യമായ ഇതരമാർഗ്ഗങ്ങളെ കണ്ടെത്താൻ പറ്റിയില്ലായെങ്കിൽ ഇപ്പോൾ നിരോധിക്കപ്പെട്ട ആപ്പുകളിൽ പലതും നൽകുന്ന പ്ലാറ്റ്ഫോമ്സ് കേന്ദ്രികരിച്ചു സോഷ്യൽ മീഡിയ മാർക്കറ്റിങ് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന ധാരാളം ഇന്ത്യയിക്കാരുടെ ജോലി പ്രതിസന്ധിയിൽ ആകാമെന്നൊരു ഭീക്ഷണിയും നിലവിൽ തന്നെയുണ്ട്. .

രാജ്യസ്നേഹത്തിന്റെ മറവിൽ തീവ്ര വലതുപക്ഷ ഭരണകൂടങ്ങളിൽ ചങ്ങാത്ത മുതലാളിത്തമെങ്ങനെ രാജ്യത്തിലെ മാർക്കറ്റിൽ ഉണ്ടാകേണ്ട സ്വതന്ത്രമത്സരങ്ങളെ കൊല്ലുന്നുവെന്നതിന്റെ ഒരു ഉദാഹരണമായിട്ടും ഈ നിരോധനത്തെ വ്യാഖാനിക്കാവുന്നതാണ്. ഇന്ന് രാജ്യസ്‌നേഹത്തിന്റെ പേരിൽ മോദി സർക്കാർ നിരോധിച്ച ആപ്ലിക്കേഷനുകളെപ്പറ്റി ശ്രദ്ധിച്ച നോക്കുകയാണെങ്കിൽ, പ്രാഥമികമായി, ഈ നിരോധനം അംബാനിയുടെ ജിയോയിലേക്കും അതിന്റെ പങ്കാളി കമ്പനികളിലേക്കും ഒരു ട്രാഫിക് മൂവർ ആണെന്ന് കാണാം. ഇൻസ്റ്റാഗ്രാമും അതിന്റെ സഹോദര കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോമുകളും (ഡാറ്റാ ലോക്കലൈസേഷൻ മാർഗ്ഗനിർദ്ദേശങ്ങൾ വഴി) ടിക്‌ടോക്കിൽ നിന്ന് മാറുന്ന ട്രാഫിക്കിന്റെ ഭൂരിഭാഗവും നേടും. ടിക്-ടോക്കിന്റെ ക്രിയേറ്റർ സെഗ്മെന്റ് ഇൻസ്റ്റാഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും 30 സെക്കന്റ് സ്റ്റാറ്റസ് വീഡിയോകൾക്കു സമാനമാണ്. ഇൻസ്റ്റാഗ്രാമിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് മീഡിയ കോം‌ലോമറേറ്റ് കോർപ്പറേഷന്റെ ഷെയറുകളുടെ വാല്യൂ ഇതിനകം തന്നെ വർദ്ധിപ്പിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ മൈനോരട്ടി-സ്റ്റേക് ഓഹരി ഉടമ കൂടിയാണ് ഫേസ്‌ബുക്ക്. വിവരസുരക്ഷയുമായി ബന്ധപ്പെട്ട ധാരാളം ആശങ്കകളും കേസുകളും ഫേസ്‌ബുക്കിനെതിരെ ലോകത്തിൽ പലയിടത്തും നിലനിൽക്കുന്നുണ്ട്. യുഎസ് നാഷണൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ പ്രിസ്എം പ്രോഗ്രാമിൽ ഫേസ്ബുക്ക്പങ്കാളിയാണെന്ന് 2013ലെ ഗ്ലോബൽ-സർവൈലെൻസ് വെളിപ്പെടുത്തലുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ചൈന ഡാറ്റ കൊണ്ടു പോയാൽ മാത്രേ പ്രശ്നം ഉള്ളൂ അല്ലാതെ അമേരിക്കയ്ക്കു ഡാറ്റ എത്തിച്ചു കൊടുക്കുന്നതിൽ പ്രശ്‌നമില്ലായെന്ന ബിജെപി സർക്കാരിന്റെ നിലപാട് ഹിപോക്രെസിയും പക്ഷപാതപരവുമാണ്. SHARE­it, Xen­der എന്നീ ഫയൽ ട്രാൻസ്‌ഫെർ ആപ്പുകൾ മോദി സർക്കാർ നിരോധിക്കുമ്പോൾ പകരം ലീഗൽ ആയി ഉയർത്തി നിർത്തുന്നത് ഡാറ്റ പ്രൈവസി ഇഷ്യൂസ് ഉള്ള ജീയോ-സ്വിച്ച് പോലെയുള്ള ആപ്ലിക്കേഷനുകളാണ്. ഇപ്പോൾ നിരോധിക്കപ്പെട്ട ഓരോ ആപ്ലിക്കേഷന്റെയും പോർട്ട്ഫോളിയോ പരിശോധിച്ചാൽ
കൃത്യമായി മറ്റു കമ്പനികളിൽ നിന്നുള്ള മത്സരങ്ങൾ ഇല്ലാതെയാക്കി ജിയോയ്ക്കും മോദി സർക്കാരിനു താല്പര്യമുള്ള ഇതര കുത്തക കമ്പനികൾക്കും മാത്രം അനുകൂലമായി മാർക്കറ്റ് മാറ്റാനുള്ള ഒരു നീക്കം സംശയിക്കാവുന്നതാണ്. ഇ-കൊമേഴ്‌സ് പേയ്‌മെന്റ് ആപ്ലിക്കേഷനായ Paytmയിന്റെ ഓഹരി ചൈനീസ് മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ അലിബാബ ഗ്രൂപ്പിന്റെ കീഴിൽ ആയിട്ടും ഇപ്പോൾ നിരോധിക്കപ്പെട്ട ചൈനീസ് ആപ്ലിക്കേഷനുകളിൽ അത് ഉൾപ്പെട്ടിട്ടില്ല. നരേന്ദ്രമോദിയുടെ ഫോട്ടോ വലിയ രീതിയിൽ പതിപ്പിച്ചു പരസ്യം രാജ്യം മുഴുവൻ കൊടുത്തു കൊണ്ടാണ് പെയ്‌ടിഎം മാർക്കറ്റിൽ ഇറക്കിയതെന്ന വസ്‌തുത കണ്മുന്നിൽ നടന്ന കാര്യമാണ്!

മോശം ഭരണം, വർഗ്ഗീയത, സ്വജനപക്ഷപാതം, അഴിമതി എന്നിവയുടെ അതിശയകരമായ മിശ്രിതമാണ് സംഘപരിവാർ എന്ന ഭീകര സംഘമെന്നു ആവർത്തിച്ചു തെളിക്കുന്നതാണ് ഇവർ നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാർ എടുക്കുന്ന ഓരോ തീരുമാനങ്ങളും!


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.68 MB / This page was generated in 0.0192 seconds.