'പ്രൊട്ടക്ഷനിസ'ത്തിന്റെ കൊടി ഉയര്ത്തിയ ഡൊണാൾഡ് ജോണ് ട്രംപ്.

Avatar
അനിൽ ജോസഫ് രാമപുരം | 09-11-2020

എല്ലാ വാതിലുകളും തുറന്നിടുക'' എന്ന മുദ്രാവാക്യത്തോടെ മൂന്നുദശാബ്ദംമുമ്പ് ആരംഭിച്ച നവലിബറല്‍ ആശയങ്ങളുടെ നേര്‍വിപരീതമായ 'പ്രൊട്ടക്ഷനിസ'ത്തിന്റെ കൊടി ഉയര്‍ത്തിയാണ് ട്രംപ് അമേരിക്കയിൽ അധികാരത്തിൽ ഏറിയത്.

നവഉദാരവല്‍ക്കരണ നയം സൃഷ്ടിച്ച അതിഭീമമായ സാമ്പത്തിക അസമത്വം, അമേരിക്കന്‍ സമൂഹത്തില്‍ സൃഷ്ടിച്ച അസ്വാസ്ഥ്യങ്ങള്‍ക്ക് വര്‍ണത്തിന്റെയും മതത്തിന്റെയും നിറംനല്‍കി കുടിയേറ്റവിരുദ്ധ– മുസ്ളിംവിരുദ്ധ, കറുത്തവൻ- വെളുത്തവൻ തുടങ്ങിയ വികാരം സൃഷ്ടിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണത്തിന് ഇറങ്ങിയിത്.

പൊതുവെ ചൈന വിരുദ്ധനായിരുന്ന ബൈഡൻ, ഒബാമയുടെ കാലത്ത്, വൈസ് പ്രസിഡന്റ് ആയിരുന്ന സമയത്താണ്, ചൈനയെ തഴഞ്ഞു കൊണ്ട്, 25 രാജ്യങ്ങളെ ഉൾപ്പെടുത്തികൊണ്ട് Indo-Pacific Treaty -കൊണ്ടുവന്നത്. അമേരിക്കയെ മാറ്റിനിർത്തിയാൽ ഈ കരാറിൽ വാണിജ്യാടിസ്ഥാനത്തിലും, സൈനികസഹായത്തിലും, ശരിക്കും ഒരു 'വല്യേട്ടൻ' റോളിലാണ് ഇന്ത്യയുടെ സ്ഥാനം എപ്പോഴും. ഈ കരാറിന്റെ ചുവട് പിടിച്ചു മാത്രമാണ്, ട്രംപ് എന്തെങ്കിലും സഹായം ഇൻഡ്യക്ക് അനുകൂലമായി, ചെയ്തിട്ടുണ്ടങ്കിൽ, ചെയ്തിട്ടുള്ളത്.

കൊറോണ അമേരിക്കയിൽ ആഞ്ഞടിച്ചപ്പോൾ, ഞരമ്പിൽ Disinfectants- കുത്തിവെച്ചാൽ മതിയെന്നും, താൻ ഒരിക്കലും മാസ്ക് ഉപയോഗിക്കില്ലന്നും വാശി പിടിച്ച, തലതിരിഞ്ഞ ഒരു ഭരണാധികാരിയുടെ, വട്ടൻ നയത്തിന്റെ പാർശ്വഫലമാണ്‌, ആ നാട്ടിൽ കോവിഡ് കേസുകൾ ഭീമമായ തോതിൽ വർധിക്കാനും, രണ്ടരലക്ഷത്തിൽപരം ജീവനുകൾ പൊലിയുവാനും കാരണമായത് .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇന്ത്യക്കാർ ഉൾപ്പെടുന്ന കുടിയേറ്റവിരുദ്ധ– മുസ്ളിംവിരുദ്ധ വികാരം സൃഷ്ടിച്ചുകൊണ്ടാണ് ട്രംപ് പലപ്പോഴും ഇലക്ഷൻ റാലികളിൽ പ്രസംഗിച്ചിട്ടുള്ളത്. അമേരിക്കയിലെ വെളുത്തവര്‍ക്ക് തൊഴില്‍ ലഭിക്കാത്തത് ആഫ്രിക്കന്‍– ഏഷ്യൻ വംശജരുടെയും, മുസ്ളിങ്ങളുടെയും കുടിയേറ്റംകൊണ്ടാണെന്ന ലളിതവല്‍ക്കരണമാണ് ട്രംപ് നടത്തിയത്. അതുപോലെ ആഫ്രിക്കന്‍ കുടിയേറ്റം തടയാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ വേലികെട്ടണമെന്നാണ് ട്രംപിന്റെ മറ്റൊരു നിര്‍ദേശം. 1.2 കോടി ആഫ്രിക്കന്‍ അമേരിക്കരാണ് അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്നതത്രെ. അമേരിക്കയില്‍ മുസ്ളിങ്ങളുടെ കുടിയേറ്റം പൂര്‍ണമായും തടയണമെന്നും ട്രംപ് വാദിക്കുന്നു. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ ബോംബിടല്‍ തുടരണമെന്ന് ട്രംപ് പറയുമ്പോള്‍ അമേരിക്കയുടെ ഈ നടപടിയാണ് യഥാര്‍ഥത്തില്‍ അഭയാര്‍ഥിപ്രവാഹം സൃഷ്ടിക്കുന്നതെന്ന വസ്തുത ബോധപൂര്‍വം ട്രമ്പ് മറച്ചുപിടിച്ചു.

ലോകം പ്രതീക്ഷയോടെ കണ്ടാ, പാരീസ് കാലാവസ്‌ഥ ഉടമ്പടിയിൽ നിന്ന്, ട്രംപ് ബോധപൂർവം പിന്മാറിയപ്പോൾ അതുവരെ എന്തോ സംഭവാണെന്ന് കരുതി ഇന്ത്യക്കാർ തലയിലേറ്റി കൊണ്ട് നടന്നാ, ഇന്ത്യയെ ഒന്ന് കുത്താനും ട്രംപ് മറന്നില്ലാ. " ചൈനയെ നോക്കൂ, അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ, വായു അങ്ങേയറ്റം മലിനമാണ്" പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപിന്റെ വാക്കുകൾ.

മുൻ സർക്കാരുകൾ ഒപ്പിട്ട പല കരാറുകളിൽനിന്നും പിന്മാറുന്നത‌് ട്രംപ‌് പതിവാക്കിയിരുന്നു. ട്രാൻസ‌് പസിഫിക‌് പാർട‌്ണർഷിപ‌് കരാറിൽനിന്നും ക്യൂബയുമായുള്ള കരാറിൽനിന്നും അമേരിക്ക പിന്മാറുകയുണ്ടായി. വിശ്വാസലംഘനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇറാനുമായുള്ള ആണവക്കരാറിൽനിന്നുള്ള പിന്മാറ്റം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About അനിൽ ജോസഫ് രാമപുരം

പുസ്തകങ്ങളെയും , എഴുത്തിനെയും , ഫോട്ടോഗ്രാഫിയെയും പ്രണയിക്കുന്നവൻ ! » Website - എഴുത്താണി

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / This page was generated in 0.0268 seconds.