ഭരണപരിചയമില്ലാത്ത വിവരവുമില്ലാത്ത കോർപറേറ്റുകളുടെ കൈയിൽ ഭരണം കിട്ടിയാൽ എല്ലാം കുട്ടിച്ചോറാകുമോ ?

Avatar
CV Abraham | 21-12-2020

വികസിത രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും രാഷ്ട്രരെയത്തോടുള്ള സമീപനത്തിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. കോർപറേറ്റ് തലവന്മാരും ഉന്നത അക്കാഡമിക് തലങ്ങളിൽ വിരാജിച്ചവരുമൊക്കെയാണ് അവിടെ ഭരണചക്രം തിരിക്കുന്ന ജോലി അനായാസമായി ചെയ്തുകൊണ്ടിരിക്കുന്നത്.

748-1608572213-2020-politics

കിഴക്കമ്പലം മോഡൽ ഭരണ സംവിധാനം അടുത്ത പഞ്ചായത്തുകളിലേയ്ക്കും വ്യാപിച്ചതും അവർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്നതും ആസ്ഥാന രാഷ്ട്രീയ പാർട്ടികളെ കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നത്.

കോർപറേറ്റുകൾ ഭരണം പിടിച്ചെടുക്കുന്നതിലുള്ള ആധിയും അരാഷ്ട്രീയതയുമൊക്കെയാണ് ഇതിൻെറ ഏറ്റവും വലിയ വിപത്തായി പഠിച്ച പാരമ്പര്യ രാഷ്ട്രീയവാദികൾ ചർച്ചചെയ്യുന്നത്.

ഏഷ്യാനെറ്റിന്റെ വിനു ജോൺ നയിച്ച ചർച്ചയിൽ പങ്കെടുത്ത മന്ത്രി സുനിൽകുമാറും, എക്സ്.MP സെബാസ്റ്റ്യൻ പോളും , എക്സ് വൈസ് ചാൻസിലർ ഡോക്ടർ ഗോപകു മാറുമൊക്കെ, വരാനിരിക്കുന്ന വിപത്തിനെ ഗൗരവമായി തന്നെയാണ് വിലയിരുത്തുന്നത്.

20 -20 എന്ന പേരിലോ അല്ലെങ്കിൽ അവർക്കിഷ്ടപ്പെട്ട മറ്റേതെങ്കിലും പേരിലോ ഇവർ ഒരു രാഷ്ട്രീയപാർട്ടിയായി രജിസ്റ്റർ ചെയ്യുന്നതോടെ അരാഷ്ട്രീയതയുടെ പ്രശ്‌നം അവിടെ അവസാനിക്കും. ഇതിൽ ആർക്കും എതിരഭിപ്രായമുണ്ടാകില്ലെന്നു വിശ്വസിക്കുന്നു

അടുത്തത് ഭരണപരിചയമില്ലാത്ത, ഭരിക്കുന്നതെങ്ങിനെയെന്ന് ? ,

യാതൊരു വിവരവുമില്ലാത്ത കോർപറേറ്റുകളുടെ കൈയിൽ ഭരണം കിട്ടിയാൽ എല്ലാം കുട്ടിച്ചോറായിപ്പോകുമെന്ന ഭയമാണ് !

1969 -73 കാലഘട്ടങ്ങളിലാണ് ഞാൻ കോളേജിൽ ഉണ്ടായിരുന്നത്. അന്നവിടെയുണ്ടായിരുന്നവരിൽ ചിലരൊക്കെ പിന്നീട് M L A, M P തുടങ്ങി ഭരണചക്രം തിരിക്കുന്ന ബുദ്ധിമുട്ടേറിയ ജോലിയിൽ പിന്നീട് വ്യാപൃതരായി. പക്ഷെ ഇവരൊന്നും അക്കാഡമിക് ലെവലിലോ, നേതൃപാടവത്തിലോ മുന്നിലുള്ളവരായിരുന്നില്ല;
എന്തിനേറെ ഒരു പ്രസംഗമത്സരത്തിൽ പോലും സമ്മാനം വാങ്ങിക്കുവാൻ ഇവർക്കു സാധിച്ചിട്ടില്ലായിരുന്നു.

പക്ഷെ അവർ പാർട്ടിപ്രവർത്തകരും അനുഭാവികളുമൊക്കെയായിരുന്നു.

അതായിരുന്നു ഭരിക്കുന്നവർക്കു വേണ്ട യോഗ്യത.

പഠനമികവു കാട്ടിയവർ പിൽക്കാലത്ത് നല്ല ജോലികളോ, ബിസിനസ്സോ ഒക്കെയായി വിജയ വഴികൾ പിന്നിട്ടപ്പോളും ബൗദ്ധികതലത്തിൽ അവരെക്കാൾ വളരെ പിന്നിലായിരുന്നവരാൽ ഭരിക്കപ്പെടുന്നവരായി മാറി.
അതിനർത്ഥം ഇവർ വിചാരിച്ചാൽ ഭരണയന്ത്രം തിരിയില്ലെന്നാണോ !

തിരിയും, ഇപ്പോഴത്തേതിലും കാര്യക്ഷമമായിത്തന്നെ.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഒരു കോർപ്പറേറ്റു തലവനാവുകയോ, സിവിൽ സർവീസു പോലുള്ള സ്ഥാനങ്ങളിലെത്തുകയോ ചെയ്യുന്നവന് കാര്യനിവഹണ ശേഷിയും നേതൃ പാടവവുമില്ലെന്നു തോന്നുന്നത് വിഢിത്തമല്ലേ.?!

പത്താം ക്ലാസു യോഗ്യത പോലുമില്ലാത്തവർ മന്ത്രിക്കസേരയിലിരിക്കുമ്പോൾ, ആർക്കും തോന്നാത്ത ഒരു വേവലാതി കോർപറേറ്റുകളും അക്കാദമികമികവുള്ളവരും രാഷ്ട്രീയത്തിൽ വരുമ്പോൾ തോന്നുന്നത്, യോഗ്യതയുള്ളവർ രാഷ്ട്രീയത്തിൽ വന്നാൽ നിലവിലുള്ള പല രീതികൾക്കും മാറ്റമുണ്ടാവുകയും ജന നന്മയ്ക്കു വേണ്ടി പ്രവർത്തിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ നില നിൽപ്പു തന്നെ അപകടത്തിലാവുകയും ചെയ്യുമെന്നതാണ്.

സ്വാഭാവികമായും അങ്ങനെ സംഭവിക്കാതിരിക്കുകയെന്നത് നിലവിലുള്ള പാർട്ടികളുടെ ആവശ്യമാണ്. അതുകൊണ്ടു തന്നെ ഇങ്ങനത്തെ പ്രവണതയെ, പുതിയ ഗ്രുപ്പുകൾ രാഷ്ട്രീയത്തിൽ രൂപപ്പെടുന്നതിനെ, മുളയിലേ തന്നെ നുള്ളിക്കളയേണ്ടിയിരിക്കുന്നു.

അതാണ് കിഴക്കമ്പലത്തു നമ്മൾ കണ്ടത്.

തങ്ങൾക്കല്ല വോട്ടു ചെയ്യുകയെന്നു തീർച്ചയുള്ളവരെ ദേഹോപദ്രവമേല്പിച്ചു വരെ പോളിംഗ് ബൂത്തിൽ നിന്നും ആട്ടിയോടിക്കുക.

വികസിത രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്നും രാഷ്ട്രരെയത്തോടുള്ള സമീപനത്തിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്. കോർപറേറ്റ് തലവന്മാരും ഉന്നത അക്കാഡമിക് തലങ്ങളിൽ വിരാജിച്ചവരുമൊക്കെയാണ് അവിടെ ഭരണചക്രം തിരിക്കുന്ന ജോലി അനായാസമായി ചെയ്തുകൊണ്ടിരിക്കുന്നത്.

ഏറിയാൽ 15 വർഷം അല്ലെങ്കിൽ 20, അതിൽക്കൂടുതൽ അവർ രാഷ്ട്രീയത്തിൽ ഉണ്ടാവില്ല.

65 വയസ്സൊക്കെയാവുമ്പോൾ അവർ സ്ഥാനങ്ങളുപേക്ഷിച്ചു വിശ്രമജീവിതത്തിനൊരുങ്ങുമ്പോൾ പറയുന്ന കാരണം, കൊച്ചു മക്കളും കുടുംബവുമൊക്കെയായി ഇനി കുറച്ചു കാലം സ്വസ്ഥമായിരിക്കണമെന്നാണ്.

അവിടെ സാധാരണ ജനങ്ങൾക്ക് ഒന്നും സൗജന്യമായി നൽകിയിട്ടല്ല ജനപ്രീതിയുയർത്തുന്നതും, തിരഞ്ഞെടുപ്പുകളിൽ വിജയസാധ്യത നേടിയെടുക്കുന്നതും.

ജനങ്ങളെ സ്വയം പര്യാപ്‌തരാക്കാനുതകുന്ന വികസന പ്രവർത്തനങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എല്ലാവർക്കും ജോലിചെയ്യാനുള്ള അവസരമുണ്ടാക്കികൊടുത്തു കൊണ്ട് ആത്‌മാഭിമാനമുള്ള ഒരു ജനതയെ സൃഷ്ടിച്ചെടുക്കാൻ.

ഇങ്ങനത്തെ വികസനസ്വപ്നങ്ങളിൽ നിന്നാണ് പുതിയ പുതിയ സംരഭങ്ങൾ മുളച്ചു വരുന്നത്.
നമ്മുടെ നേതാക്കന്മാരിൽ പലരും 50 വർഷം നിയമസഭയിലിരുന്നതിന്റെ ആഘോഷങ്ങൾ നടത്തി എങ്ങിനെയെങ്കിലും അത് 75 ലെത്തിക്കാൻ വേണ്ടി പാടുപെടുമ്പോൾ, 100 വയസ്സോടടുക്കുമ്പോളും ഭരണചക്രം തിരിക്കാൻ തന്റെ പരിചയസമ്പന്നത പറഞ്ഞുകൊടുക്കുമ്പോൾ കാലം പുരോഗമിച്ചതൊന്നും അവർ അറിയാതെ പോകുന്നു.

യുവത്വത്തിന്റെ സ്വപ്നങ്ങളും അവസരങ്ങളുമാണ് അവർ തട്ടിത്തെറിപ്പിക്കുന്നത്,

കാലഹരണപ്പെട്ട വികസന സ്വപ്‌നങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കാതെ, യുവത്വത്തിനും പുതിയ പുതിയ ആശയങ്ങൾക്കുമായി വഴിമാറിക്കൊടുക്കാൻ കിളവന്മാർ വിമുഖത കാട്ടുമ്പോൾ, നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഒന്നാകെ ചിലപ്പോൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയെന്നു വരും.

അപ്പോളും കാണും കിളവന്മാർക്കുവേണ്ടി കീജെ വിളിക്കാൻ അന്ധന്മാരായ കുറെ അനുയായികൾ.

നാടിന്റെ ശാപം എന്നല്ലാതെ .....


Also Read » മത-സാമുദായിക പ്രസ്ഥാനമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.66 MB / This page was generated in 0.0187 seconds.