ചാരിറ്റി വാങ്ങുന്നവരുടെ ആത്മാഭിമാനം.

Avatar
സുരേഷ് സി പിള്ള | 10-06-2020

ചാരിറ്റി വാങ്ങുന്നവരുടെ ആത്മാഭിമാനം.

ഇന്ന് അഞ്ചോളം ഫോട്ടോകൾ ടൈം ലൈനിൽ വന്നു. കുട്ടികൾക്കോ, അവരുടെ കുടുംബങ്ങൾക്കോ ടിവി, ടാബ്‌ലറ്റ് ഇവയൊക്കെ കൊടുക്കുന്നതിന്റെ പടങ്ങൾ.

ഒരു പക്ഷെ പടം എടുക്കാനുള്ള അവസരം ഇല്ലെങ്കിൽ ഒരിക്കലും ഇങ്ങനെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടക്കുകയില്ലായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ഫോട്ടോകൾ.

ഇതൊക്കെ കാണുമ്പോൾ ഒരിക്കലെങ്കിലും അത് വാങ്ങുന്നവരുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ?

പ്രത്യേകിച്ചും കുട്ടികളുടെ.

ആത്മാഭിമാനം എന്നുള്ളത് സഹായം സ്വീകരിക്കുന്നവർക്കും ബാധകം ആണ് എന്ന് നമ്മളിൽ പലരും പലപ്പോളും മറന്നു പോകുന്ന കാര്യം ആണ്.

charity
Photo Credit : » @katyukawa


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ചിലപ്പോൾ അവരുടെ അനുവാദം വാങ്ങിയിട്ട് ആയിരിക്കും ഫോട്ടോ പ്രസിദ്ധീകരിക്കുന്നതും.

പലപ്പോളും 'വേണ്ട' എന്നു പറയാനുള്ള ചങ്കൂറ്റം ഇല്ലാത്തതു കൊണ്ടാവും ആത്മാഭിമാനത്തിനു കോട്ടം തട്ടിയാലും സമ്മതിക്കുന്നതു പോലും.

അല്ലെങ്കിൽ അഹങ്കാരം ആണെന്നു തോന്നേണ്ട എന്നു വച്ച്.

സഹായം സ്വീകരിക്കേണ്ടി വരുന്നവരുടെ പേരു വിവങ്ങളും, ചിത്രങ്ങൾ ഉൾപ്പെടെ തിരിച്ചറിയാൻ ഇട വരുന്ന ഒന്നും തന്നെ ദയവായി പ്രസിദ്ധീകരിക്കരുത്.

ഒരു നിർദ്ദേശം പറയട്ടെ?

ഫോട്ടോ എടുക്കേണ്ടവർക്ക് നിങ്ങൾ കൊടുക്കാനുദ്ദേശിക്കുന്ന സംഭാവന (ടിവി, ടാബ്‌ലറ്റ്) ഒക്കെ ഒരു പൊതു പ്രവർത്തകന്റെ കയ്യിൽ കൊടുക്കുന്ന ചിത്രം ഇടൂ. അപ്പോൾ അത് വാങ്ങുന്നവർക്ക് മനോവിഷമം ഉണ്ടാക്കില്ലല്ലോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0204 seconds.