സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ജാതി - യൂട്യൂബ് / ഇൻസ്റ്റാഗ്രാമ് = ‘ബ്രാഹ്മണൻ’ ,ട്വിറ്റർ = ‘ക്ഷത്രിയ’ ,ഫെയ്സ്ബുക്ക് = ‘വൈശ്യ’ ,ടിക് ടോക്ക് = ‘ശൂദ്ര’

Avatar
Ashish Jose Ambat | 30-06-2020

അടുത്തിടെ വൈറലായ ഒരു ട്വീറ്റിൽ ഒരു യൂസർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ജാതി അടിസ്ഥാനമാക്കിയുള്ള ശ്രേണികളായി തരംതിരിച്ചു. യൂട്യൂബിനെയും ഇൻസ്റ്റാഗ്രാമിനെയും ‘ബ്രാഹ്മണൻ’ വിഭാഗത്തിലും ട്വിറ്ററിനെ ‘ക്ഷത്രിയ’ യിലും ഫെയ്‌സ്ബുക്കിനെ ‘വൈശ്യ’ യിലും ടിക് ടോക്കിനെ ‘ശൂദ്ര’യിലും ഉൾപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ജാതി അടിസ്ഥാനമാക്കിയുള്ള വിഭജനത്തെ പിന്തുണയ്ക്കണോ നിരസിക്കണോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വാദങ്ങൾക്ക് ഇത് കാരണമായി. പലരും ഈ ജാതീയത അടിസ്ഥാനമാക്കിയ ഡിജിറ്റൽ വിഭജനത്തെ പിന്തുണച്ചു, ക്ഷത്രിയന്മാർ അവരുടെ ധൈര്യത്തിന് പേരുകേട്ടവരാണെന്നും, അറിവിന്റെയും ബുദ്ധിയുടെ കാര്യത്തിൽ ബ്രാഹ്മണരും, വാണിജ്യ വ്യാപാരത്തിന് വൈശ്യൻമാരും, ‘താഴ്ന്ന ജോലികൾ’ എന്നിവയ്ക്കു ശുദ്രന്മാരും പേരുകേട്ടവരാണെന്നും സ്ഥാപിക്കാൻ പലരും ഭഗവദ്ഗീത വരെ ട്വീറ്ററിൽ ഈ ത്രെഡിൽ ഉദ്ധരിച്ചു. ഹേറ്റ്-സ്പീച്ചിനു റിപ്പോർട്ടായി നീക്കം ചെയ്യപ്പെട്ടുന്നത് വരെ എണ്ണായിരത്തിലധികം "ലവ് റിയാക്ഷനാണ്" ഈ ട്വീറ്റിന് ലഭിച്ചത്!

social religion india

മറ്റൊരു കാര്യം ശ്രദ്ധിച്ചത് ഈ ട്വീറ്റ് ഇട്ട വ്യക്തി ജാതിവ്യവസ്ഥയിൽ വിശ്വസിക്കുകയും അതിനെ പ്രചരിപ്പിക്കയും ചെയ്യുമ്പോൾ തന്നെ അദ്ദേഹം നിരീശ്വരവാദിയാണെന്നു തന്റെ യൂസർനേമിൽ എഴുതിയിട്ടുണ്ടെന്നതാണ്. ജാതീയത മതമില്ലാതെ ആയാൽ സ്വിച്ച് ഇട്ടത് പോലെ നിൽക്കുന്നത് അല്ലായെന്നും ഇന്ത്യയുടെ സാമൂഹിക അവസ്ഥയിൽ ജാതീയവിവേചനമെന്നത് വളരെയധികം വേരോട്ടമുള്ള ഒരു ഇന്റർ-സബ്ജെക്റ്റിക്‌ റിയാലിറ്റിയാണെന്നും മനസ്സിൽ ആക്കാനുള്ള ഒരു ഉദാഹരണം കൂടിയാണ് ഇത്. സവർക്കർ ഉൾപ്പെടെ മറ്റു പലരേയും പോലെ അദ്ദേഹവും നിരീശ്വരവാദിയായ ബ്രാഹ്മണ മേധാവിത്വവാദിയായിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പ്രാതിനിധ്യത്തിനായി ഒരു ജനാധിപത്യയിടം നൽകണമെന്ന പ്രതീക്ഷയിലാണ് നിലനിൽക്കുന്നത്. എന്നാൽ ഇന്ത്യക്കാർ ബോധപൂർവ്വുമായിട്ടും അല്ലാതെയും സോഷ്യൽ മീഡിയയെവരെ ജാതിവ്യവസ്ഥയിൽ വിഭജിച്ചു. ടിക്ക് ടോക്കേഴ്സിനെ 'ഇൻറർനെറ്റിന്റെ ശൂദ്രസ്' എന്ന് വിളിക്കുന്ന ഇന്ത്യൻ സവർണ്ണ ജാതിപ്രാന്തന്മാർ സോഷ്യൽ മീഡിയയെ പോലും ജാതീയതയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല! ഇന്ത്യൻ വരേണ്യവർഗ്ഗത്തിന്റെ വംശീയ മുൻവിധികൾ ഒരു ആപ്പ് കൊണ്ടും മറക്കാൻ പറ്റുന്നതല്ല. ഈ ജാതീയ വിവേചനം കൊണ്ടുവരുന്നത് വരേണ്യതയുടെ പ്രതീകമാണ്. രാജ്യത്തിൽ പ്രിവിലേജ്ഡ് അല്ലാത്ത ജാതീയ സമുദായങ്ങളിൽ ഉള്ളവർ എങ്ങനെ ഇന്റർനെറ്റ് കൈയ്യിൽ എടുക്കുകയും അവരുടെ പ്രദേശം അടയാളപ്പെടുത്തുകയും ചെയ്യുന്നുവെന്നത് സവർണ്ണവന്മാരെ വളരെയധികം വേദനിപ്പിക്കുന്നുണ്ട്! പട്ടണങ്ങളിൽ നിന്ന് ഇന്റർനെറ്റ് ഉപയോഗത്തിൽ ഒരു കുതിച്ചുചാട്ടം ദളിത് കോളനികൾ ഉൾപ്പെടെയുള്ള അടിസ്ഥാനവർഗ്ഗ മനുഷ്യർ ജീവിക്കുന്ന പ്രദേശത്തിലോടു ഉണ്ടായിട്ടുണ്ട്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

നഗരവാസികളായ വരേണ്യ വർഗ്ഗത്തിൽ ഉള്ള പുരുഷന്മാർക്കു പലർക്കും ചെറുപ്രായത്തിൽ തന്നെ ഇന്റർനെറ്റുമായി സമ്പർക്കം പുലർത്താനുള്ള പ്രിവിലേജ് ഉണ്ടായിരുന്നു. ഇപ്പോൾ അവർ ഗ്രാമപ്രദേശങ്ങളിൽ നിന്നും, കോളനികളിൽ നിന്നും, സ്ത്രീസമൂഹത്തിൽ നിന്നും അവരുടെ കംഫർട്ട് സ്പെസുകൾ കണ്ടെത്തി പുതിയ ഉപയോക്താക്കൾ വരുന്നതിനെ വരേണ്യവർഗ്ഗത്തിലെ പുരുഷന്മാർ നിന്ദയോടെ കാണുന്നു. ഇന്ത്യൻ ജനസംഖ്യയിലെ ഒരു വിഭാഗം കരുതുന്നത് ടിക്ക് ടോക്ക് പ്രധാനമായും ‘താഴ്ന്ന ജാതിക്കാർക്ക്’ വേണ്ടിയാണെന്നാണ്. തന്റെ ‘ഉയർന്ന ജാതി’ സ്വത്വത്തെക്കുറിച്ചുള്ള അഭിമാനത്തോടെ അവർ പറയുന്നത് ടിക്-ടോക്കിൽ "കോമാളി-വീഡിയോ" ഇട്ടുന്നത് ജാതിക്കാരാണെന്നാണ്. ഉയർന്ന ജാതിക്കാരായ ആരും ഇത്തരം വീഡിയോകൾ അവരുടെ കാഴ്ചപ്പാടിൽ നിർമ്മിക്കുകയില്ല. ടിക്-ടോക് അപ്ലിക്കേഷന്റെ സവിശേഷത "കോമാളിത്തരമാണെന്നും" അത് താഴ്ന്ന ജാതിയിൽ നിന്നുള്ള ആളുകളുമായി വളരെ സാമ്യമുള്ളതാണെന്ന് അവർ പറഞ്ഞു വയ്ക്കുന്നു!

കോളനികളിൽ താമസിക്കുന്ന ദളിത് ജനങ്ങൾ ഉൾപ്പെടെയുള്ള പ്രിവിലേജ്ഡ് അല്ലാത്തവർക്കു ഡിജിറ്റൽ വെൽഡിൽ അറ്റെൻഷൻ ലഭിക്കുന്നതും അവരിലൂടെ ട്രെൻഡുകൾ സെറ്റ് ചെയ്യപ്പെട്ടുന്നതും നഗരങ്ങളിലെ വരേണ്യവർഗക്കാരായ പുരുഷന്മാരിൽ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാകുന്നുണ്ട് എന്നതിന്റെ ഉദാഹരണമാണ് ടിക്-ടോക്കിനെതിരെയുള്ള ജാതീയ അധിക്ഷേപങ്ങൾ. കേരളത്തിലെ സ്‌ഥിതിയും വ്യത്യസ്തമല്ലയെന്നാണ് ജാതീയ അധിക്ഷേപങ്ങളും, സ്ത്രീവിരുദ്ധയും, ലൈംഗിക ന്യൂനപക്ഷ അധിക്ഷേപങ്ങളും ചേർത്ത് ടിക്-ടോക് കണ്ടന്റെ ക്രിയേറ്റേഴ്സിനു നേരെ നടത്തിയ ഒരു ഓണ്ലൈൻ സദാചാര-ചേട്ടന്റെ ചാനലിനു അരക്കോടിലധികം വ്യൂവേർഷിപ്പും ദശലക്ഷക്കണക്കിന് സബ്സ്ക്രൈബെഴ്‌സും യൂട്യൂബിൽ കണ്ണടച്ചു തുറക്കും മുൻപും ഉണ്ടാക്കി കൊടുത്തു മലയാളികൾ ആഘോഷിച്ച സംഭവം സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഉള്ള അധിക്ഷേപങ്ങൾ കേരളത്തിൽ നടത്താൻ എഫ്എഫ്സി എന്നൊരു ഫേസ്‌ബുക്ക് ഗ്രൂപ്പുകളുടെ ശൃംഖല തന്നെ മുഴുവൻ സമയവും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

ഒരു പ്രധാന ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ടിക്ക് ടോക്കറുകളെ ‘ഇൻറർനെറ്റിന്റെ ശൂദ്രന്മാർ’ എന്ന് സവർണ്ണ-ജാതി പ്രാന്തന്മാർ ലേബൽ ചെയ്യുന്നത്? അവരുടെ വീഡിയോകളുടെ ചില ക്രമീകരണങ്ങൾ പ്രിവിലേജ് ഇല്ലായ്മ കാണിക്കുന്നുവെന്നത് ആകാം കാരണം. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ, ചെളി പുരണ്ട വയലുകളും ഒറ്റമുറി വീടുകളുടെയും ബാക്ഗ്രൗണ്ടോ, പോഷകാഹാരക്കുറവുള്ള ശരീരങ്ങളോ, ഏറ്റവും പ്രധാനമായി അവരുടെ ദാരിദ്ര്യം എന്നിവയിൽ ലജ്ജിക്കാതെ തലയുയർത്തി കൊണ്ടൊരു ബദൽ മുന്നേറ്റം സമൂഹത്തിലെ പിന്നോക്കയിടങ്ങളിൽ നിന്നും ഉണ്ടാകുന്നത് സഹിക്കാൻ വയ്യാതെയാണ് ഈ ജാതീയ അതിക്ഷേപവുമായി സവർണ്ണർ എത്തുന്നത് എന്നത് വ്യക്തമാണ്!

( ടിക്-ടോക് എന്ന പ്ലാറ്റ്ഫോമിന്റെ മാനേജ്‌മെന്റ് ലെവലിൽ വ്യക്തിപരമായി പല എതിർപ്പുകളുമുണ്ട്. ഡാറ്റസെക്യൂരിറ്റി ഉൾപ്പെടെയുള്ള ജെന്യൂവനായ ആശങ്കകളുമുണ്ടു. പക്ഷെ അത് ഇന്ത്യയിൽ ഈ പ്ലാറ്റ്ഫോമിൽ കണ്ടന്റ് ക്രിയേഷൻ നടത്തുന്നവർക്കെതിരെയുള്ള ജാതി അതിക്ഷേപങ്ങളെ ന്യായികരിക്കാവുന്നതല്ല! നിങ്ങൾക്ക് ഉള്ളടക്കം ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അത് കാണേണ്ടെന്ന് തീരുമാനിക്കാം. മാന്യമായി വിമർശനങ്ങൾ നടത്തുകയും ചെയ്യാം പക്ഷെ ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങൾ ഒരിക്കലും ശരിയല്ല! ഇപ്പോൾ ടിക്-ടോക് നിരോധിക്കപ്പെട്ടപ്പോൾ പോലും കോളനി-വ# വിളികൾ ചേർത്തുള്ള അതിക്ഷേപങ്ങളാണ് പലയിടത്തും കണ്ടത്. )


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.67 MB / This page was generated in 0.0179 seconds.