നല്ല കുടിയന്മാർ ചിൽ ഫിൽറ്റർ ചെയ്യാത്ത വിസ്കി വേണം വാങ്ങാൻ .. വിസ്കിയുടെ ഉണ്ടാവുന്ന വഴി .. ഒരെ ഡിസ്റ്റില്ലറിയിലെ പല വീപ്പകൾ മിക്സ് ചെയ്യുമ്പോൾ ബ്ലെൻഡഡ് ആവുമോ .. !!

Avatar
Deepak Raj | 09-07-2020

» കഴിഞ്ഞ പോസ്റ്റിൽ ബാരലിൽ നിറയ്ക്കുന്നത് വരെ പറഞ്ഞു . ബാരൽ ഉണ്ടാക്കുന്നതു അത്ര മേൽ വൈദഗ്ദ്യം വേണ്ട പണിയാണ് . ആ ഉണ്ടാക്കുന്ന ചങ്ങാതിമാരെ കൂപ്പർ എന്ന് വിളിക്കും . നല്ല വിളഞ്ഞ അമേരിക്കൻ വെള്ള ഓക്കിൽ ആണ് വീപ്പ ഉണ്ടാക്കുക . മൂത്തു വിളഞ്ഞ ( സാധാരണ 50 വർഷം ) മരം വെട്ടി രണ്ടു വർഷം ഇട്ടു ഉണക്കി പിന്നെ വീപ്പ ഉണ്ടാക്കുമ്പോഴേക്കും മൂന്ന് വർഷം വരെ എടുക്കാം . സ്പാനിഷ് , ഫ്രഞ്ച് , ഹങ്കേറിയൻ ഓകും ഉപയോഗിക്കും . യൂറോപ്യൻ ഓക് വിസ്‌കിക്ക് അല്പം ഇരുണ്ട നിറവും ഡ്രൈ ഫ്രൂട്ട് ഫ്ലേവറും കൊടുക്കും . അമേരിക്കൻ ഓക് ലൈറ്റ് കളറും വാനില ഫ്ലേവറും . നല്ല കഴിവുള്ള ഡിസ്റ്റില്ലറിക്കാർ വിസ്കി ഒന്നോ രണ്ടോ ചിലപ്പോൾ അതിലേറെയോ വീപ്പകളിൽ മാറി മാറി നിറച്ചു വിസ്കി ഫിനിഷ് ചെയ്യും . അതിനു മുമ്പായി വീപ്പയുടെ ഉൾവശം കരിക്കും ( ചാറിങ് ) :- ഇതിനേ പറ്റി സംശയം ഉള്ളവർ കമന്റിൽ ചോദിക്കുക .

whiskey

ഈ വീപ്പയിലെ മദ്യം നിറയ്ക്കുമ്പോൾ ഉള്ള ആൽക്കഹോൾ ശതമാനം ബോട്ടിൽ ചെയ്യുമ്പോൾ 40-43 ശതമാനമായി കുറയ്ക്കും . വെളളം ചേർത്താണ് നേർപ്പിക്കുന്നതു .

സിംഗിൾ കാസ്‌ക് എന്നത് അല്പം കൂടി സംശുദ്ധമായ മദ്യം കുടിക്കുന്നവർക്കുള്ളതാണ് . അതായതു വിസ്കി ഉണ്ടാക്കി ബാരലിൽ നിറച്ച ശേഷം അവർ ആഗ്രഹിക്കുന്ന അത്രയും നാൾ ബാരലിൽ വെച്ചിരുന്നു ( വർഷങ്ങൾ ) ബോട്ടിലിൽ നിറയ്ക്കുമ്പോൾ മറ്റു ബാരലിലെ വിസ്കിയുമായി കൂടി ചേരാതെ ഒരു ബാരലിലെ വിസ്കി മാത്രം ആയി ഒരു ബാച്ച് നിറയ്ക്കും . സാധാരണ ആ കുപ്പിയിൽ ബാച്ച് നമ്പരോടൊപ്പം ബാരൽ നമ്പറും കാണും .

അതേപോലെ ചിലപ്പോൾ ബാരലിലെ വിസ്കി ബോട്ടിൽ ചെയ്യുമ്പോൾ ഒട്ടും നേർപ്പിക്കാതെ കാസ്‌ക് സ്ട്രെങ്ങ്തിൽ തന്നെ ബോട്ടിൽ നിറയ്ക്കാറും ഉണ്ട് . ഇത് കൃത്യമായ അല്കോഹോൾ ശതമാനം ഉണ്ടാവും എന്ന് പറയാൻ കഴിയില്ലാ ( 55 മുതൽ 68 വരെ എത്ര വേണമെങ്കിലും ആവാം )


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ശരാശരി ബാരലിൽ നിറയ്ക്കുന്ന വിസ്കിയുടെ ആൽക്കഹോൾ ശതമാനം 65 % നു അടുത്താവും . എന്നാൽ ഇന്ത്യയിലെ വരണ്ട ചൂടുള്ള കാലാവസ്ഥയിൽ ഏജ് ചെയ്യുമ്പോൾ ബാരലിലെ വെള്ളത്തിന്റെ അളവ് കുറയുകയും ആൽക്കഹോൾ ശതമാനം കൂടുകയും ചെയ്യും . എന്നാൽ യൂറോപ്പിലെ തണുപ്പും ഉയർന്ന ഹ്യൂമിഡിറ്റിയും കാരണം വിസ്കിയിലെ ജലത്തേക്കാൾ കൂടുതൽ ആൽക്കഹോൾ ആണ് നഷ്ടമാവുക . അപ്പോ നിറയ്ക്കുന്ന 65 ശതമാനത്തേക്കാൾ കുറവായി (58-60) അൽക്കോഹോൾ ബാരലിൽ വരാറുണ്ട് .

ഇത് വായിക്കുമ്പോൾ ഒരു സംശയം ഉണ്ടാവും ..ഒരെ ഡിസ്റ്റില്ലറിയിലെ പല വീപ്പകൾ മിക്സ് ചെയ്യുമ്പോൾ ബ്ലെൻഡഡ്‌ ആവില്ലേ എന്ന് . എന്നാൽ സായിപ്പന്മാർ ചെയ്യുന്ന പണി കൃത്യമായി ചെയ്യുന്നത് കൊണ്ടും ഓരോ ഡിസ്റ്റിലറിയിലും പതിറ്റാണ്ടോളം ഒരേ ആൾ തന്നെ ആവും ഡിസ്റ്റിലർ . അതുകൊണ്ടു വിസ്കിയുടെ രുചി കാര്യമായി വെത്യാസം വരില്ലാ . പിന്നെ വിവിധ തരം വിസ്കി ബാരൽ ( ഷിറാസ് ബാരൽ , ഷെറി ബാരൽ , റം ബാരൽ , ബോർബൻ ബാരൽ ഒക്കെ ) അവർ പ്രത്യേകമായി ആണ് ബോട്ടിൽ ചെയ്യാറ് . താരതമ്യേന ഷെറി ബാരൽ വിസ്കി വില കൂടുതൽ ആവും . കാരണം ഷെറി ബാരൽ വില കൂടുതലും കിട്ടാൻ എളുപ്പവും അല്ല ..

റൈ വിസ്കി :- റൈ മാൾട്ട് ചെയ്തു ഉണ്ടാക്കുന്നതാണ് . ആ ധാന്യത്തിനു സ്‌പൈസി ടേസ്റ്റ് ഉള്ളത് കൊണ്ട് വിസ്കിയിലും അതു കാണും .

( ഒരു പ്രധാന സംഭവം വിട്ടു പോയതു ഫിൽറ്ററിങ് ആണ് . ബാരലിൽ നിന്ന് എടുക്കുന്ന വിസ്കി ഫിൽറ്റർ ചെയ്യുന്നത് കൂടാതെ ചിലര് ചിൽ ഫിൽറ്റർ ചെയ്യാറുണ്ട് . കാരണം വിസ്കിയുടെ ഗ്ലാസിൽ വെളളം ഒഴിക്കുമ്പോൾ ചിലപ്പോൾ കലങ്ങുന്ന ഒരു പ്രശ്നം ഉണ്ട് . അതു ധാന്യത്തിലെ മൈക്രോ കണ്ടന്റും കൊഴുപ്പും ആണ് . എന്നാൽ ചില ഡിസ്റ്റിലറിക്കാർ ക്ളീൻ ആയി തോന്നൽ വിസ്കി നാലു ഡിഗ്രിയിൽ തണുപ്പിച്ചു ഫിൽറ്റർ ചെയ്യാറുണ്ട് . അതുകൊണ്ടുള്ള ഗുണം വോഡ്ക പോലെ ക്ലാരിറ്റി കിട്ടും എന്നെ ഉള്ളൂ . എന്നാൽ വിസ്കിയുടെ ആത്മാവിനെ ആണ് കളയുന്നത് . " അപ്പോ നല്ല കുടിയന്മാർ ചിൽ ഫിൽറ്റർ ചെയ്യാത്ത വിസ്കി വേണം വാങ്ങാൻ " )


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.61 MB / This page was generated in 0.0043 seconds.