നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസികളുടെ അടിയന്തിര ശ്രദ്ധയിലേക്ക്, നാളെ കരിപ്പൂരിലടക്കം ഇന്ത്യയിലെ വിവിധവിമാനതാവളങ്ങളിൽ എത്തികഴിഞ്ഞാൽ ഓരോ യാത്രക്കാരും, അഭിമുഖീകരിക്കേണ്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജർ (SOP കോവി ഡ് -19 ) നടപടിക്രമങ്ങൾ

Avatar
Web Team | 06-05-2020

covid info kerala
Photo Credit : » @martinsanchez

1) ഗർഭിണികൾക്ക് സ്വന്തം കാറുകളിൽ അവരവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കുന്നതാണ്, ആവശ്യമായ മെഡിക്കൽ രേഖകൾ വിമാനതാവളത്തിലെ ഹെൽത്ത് അതോറിറ്റി അധികൃതരെ കാണിക്കണം, കർശനമായ ഹോം ക്വാരൻ്റെ ൻ വിധേയമാകണം

2) 75 വയസ് മുതൽ പ്രായമുള്ളവർക്കും സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് പോകാവുന്നതാണ്, കർശനമായ ഹോം ക്വാരൻ്റെൻ വിധേയമാകണം

3) പത്ത് വയസിന് താഴെയുള്ള കുട്ടികളെയും വീടുകളിലേക്ക്പറഞ്ഞയക്കും, കർശനമായ ഹോം ക്വാരൻ്റെൻ വിധേയമാകണം

4) കാൻസർ പോലുള്ള നിത്യ രോഗം ബാധിച്ചവർക്കും സ്വന്തം വാഹനങ്ങളിൽ വീട്ടിലേക്ക് പോകാവുന്നതാണ്, മെഡിക്കൽ രേഖകൾ ഹെൽത്ത് ഓഫീസർമാരെ കാണിക്കണം, കർശനമായ ഹോം ക്വാരൻ്റെൻ വിധേയമാകണം

5) സ്വന്തക്കാരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനുള്ളവർക്കും സ്വന്തം വാഹനങ്ങളിൽ പുറത്ത് പോകാവുന്നതാണ്. കർശനമായ ഹോം ക്വാരൻ്റെൻ വിധേയമാകണം


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

6) വിമാന താവളത്തിൽ നടക്കുന്ന പരിശോധനകളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ അവരെ ഉടനെ പ്രത്യേക വഴികളിലൂടെ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്യും,

7 ) സാധാരണ യാത്രക്കാരെ കേരള സർക്കാർ തയ്യാറാക്കിയ ക്വാരൻ്റെൻ സെൻ്ററുകളിൽ പ്രവേശിപ്പിക്കും, ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിശദമായ പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ വീടുകളിൽ മറ്റൊരു ആഴ്ച ക്വാരൻ്റെന് വിധേയമാക്കും,

8) കൂടുതൽ സ്റ്റാർ സൗകര്യങ്ങൾ വേണ്ടവർക്ക് സ്വന്തം ചിലവിൽ ഹോട്ടൽ സംവിധാനങ്ങൾക്കായി ആവശ്യപ്പെടാവു ന്നതാണ്,

9) കരിപ്പൂരിലെ ഹജ്ജ്ക്യാമ്പുകൾ അടക്കം വിവിധ കേന്ദ്രങ്ങളിൽ സാധാരണ സർക്കർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

10) യാത്രക്കാർ വിമാനതാവളങ്ങളിൽ സാമൂഹ്യ അകലം പാലിച്ചുവേണം ഇടപഴകാൻ,

11) യാത്രക്കാരെ സ്വീകരിക്കുവാൻ വരുന്ന വാഹനങ്ങളിൽ ഡ്രൈവർക്ക് കൂടാതെ ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. വിമാന താവളത്തിലേക്കുള്ള എല്ലാ റോഡുകളിലും കർശനമായ വാഹനപരിശോധന ഉണ്ടായിരിക്കും,


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.68 MB / This page was generated in 0.0220 seconds.