സിംഗിൾ മാൾട്ട് , ബ്ലെൻഡഡ് വിസ്കിയും കാപ്പിയും ( രുചി ) തമ്മിലുള്ള ബന്ധമെന്ത് ??

Avatar
Deepak Raj | 04-07-2020

ഇത് വിസ്കി സീരീസിലെ ഒരു പോസ്റ്റാണ് . സിംഗിൾ മാൾട്ട് , ബ്ലെൻഡഡ്‌ വിസ്കികളിൽ എന്തുകൊണ്ട് സിംഗിൾ മാൾട്ട് പ്രിയം എന്നതിന്റെ കാരണം കൂടിയാണ് . നേരെ വിസ്കിയിൽ ചെന്നാൽ ആളുകൾക്ക് മനസ്സിലാക്കാൻ വിഷമം ഉള്ളതുകൊണ്ട് കാപ്പി ( കോഫി ) യിലൂടെ ഫൗണ്ടേഷൻ ഇടുന്നു എന്ന് മാത്രം .

എന്റെ ചെറുപ്പത്തിൽ കാപ്പി ഉണ്ടാക്കുന്നതിനുള്ള കാപ്പിപ്പൊടി വീട്ടിലെ തന്നെ കുറച്ചു കാപ്പി മരത്തിലെ കുരു പൊടിച്ചു വറുത്തായിരുന്നു ഉണ്ടാക്കിയിരുന്നത് ( അതു റോബസ്റ്റ ഇനമായിരുന്നു എന്ന് പിന്നീട് ആണ് അറിഞ്ഞത് ) . എന്നാൽ കടയിൽ നിന്ന് വാങ്ങുന്നു കാപ്പിപൊടിയിൽ അത്ര കവർപ്പ് തോന്നിയിരുന്നില്ല . അതിന്റെ കാരണം അവർ ചിക്കറി ചേർക്കുന്നതാണ് ( ചിക്കറി ചെടിയുടെ വേര് റോസ്റ്റ് ചെയ്ത് പൊടിച്ചു ) . അന്നൊക്കെ അതു ആസ്വദിച്ച് കുടിച്ചു എന്നത് വേറെ കാര്യം .

പിന്നീട് നെസ്കഫേ കുടിച്ചപ്പോൾ അല്പം കൂടി കുത്തൽ കുറഞ്ഞ കാപ്പി കുടിക്കുന്ന ഫീൽ ഉണ്ടായി . കാരണം ഇൻസ്റ്റന്റ് കോഫീ ഉണ്ടാക്കുന്ന മിക്ക കമ്പനികളും അറബിക്ക , റോബസ്റ്റ മിക്സ് ചെയ്തു കോഫീ ഉണ്ടാക്കുകയാണ് പതിവ്‌ . അതിന്റെ കാരണം ഒരു കോഫിയുടെ ചില ദോഷങ്ങൾ അടുത്ത ഇനം കൊണ്ട് മറയ്ക്കുക അങ്ങനെ രുചി മെച്ചപ്പെടുത്തുക . പക്ഷെ ആദ്യമൊക്കെ ഇതിഷ്ടപ്പെട്ടെങ്കിലും എന്റെ ഫണ്ടമെന്റലിസ്റ്റ് മനസ്ഥിതി കൊണ്ട് തന്നെ ഈ മിക്സിങ് അത്ര രസിച്ചിരുന്നില്ല

അങ്ങനെ വിദേശത്തു വന്നു ശരിയായ കാപ്പി ഉണ്ടാക്കുന്നത് ശാസ്ത്രീയമായി പഠിച്ചപ്പോൾ ഫ്രഷ് ആയി ഒരേ ഇനം കാപ്പി കുരു ( മാത്രം ) കാപ്പി ഉണ്ടാക്കുമ്പോൾ മാത്രം കാപ്പി ഉണ്ടാക്കി ലാറ്റെ , കപ്പൂച്ചിനോ ഒക്കെ ഉണ്ടാക്കിയപ്പോൾ ആണ് മിക്സിങ് ചെയ്ത ദ്രോഹികൾ കാപ്പിയെ നശിപ്പിക്കുകയായിരുന്നു എന്ന് മനസ്സിലാക്കിയതു . കാരണം ഒരു കാപ്പി ബീൻസിന്റെ തനതു ഗുണം നൈസർഗിക രുചി സ്വഭാവം ഒക്കെ ബ്ലെൻഡ് ചെയ്തു നശിപ്പിച്ചു ഇതാണ് കാപ്പി എന്ന മട്ടിൽ കുടിപ്പിച്ചു ശീലിപ്പിക്കുക . പിന്നീട് ഫ്രഷ് കാപ്പി പൊടിച്ചു അന്നേരം ബാരിസ്റ്റ സ്റ്റൈൽ കാപ്പി കുടിക്കുമ്പോഴാണ് എന്താണ് നമ്മൾ മിസ് ആയതെന്നു മനസ്സിലാവുക . ഇത് തന്നെയാണ് സിംഗിൾ മാൾട്ട് വിസ്കിയും ബ്ലെൻഡഡ്‌ വിസ്കിയും തമ്മിലുള്ള പ്രധാന വ്യത്യസം .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇതിലെന്താ തെറ്റെന്നു ചിന്തിക്കുന്നവർ ഉണ്ടാവാം . ഒറിജിനൽ മാങ്ങാ ജ്യൂസും മാങ്ങാ ഫ്രൂട്ടിയും കുടിച്ചാൽ ഫ്രൂട്ടിക്കു രുചി കൂടുതൽ ഉണ്ടാവുന്നത് സ്വാഭാവികം ആണ് .കാരണം അതിൽ ഫ്ലേവറും കളറും ഒക്കെ ഉണ്ട് . എന്നാൽ മാങ്ങാ ജൂസ് കുടിക്കുന്ന ( ആഗ്രഹിക്കുന്ന ) ഒരാൾക്ക് ഫ്രൂട്ടി കൊണ്ട് തൃപ്തി വരില്ലാ

നോട്ട് : സാധാരണ മാസ്റ്റർ ബ്ലെൻഡർമാർ ബ്ലെൻഡഡ്‌ വിസ്കിയിൽ ഫ്ലേവറും കളറും ചേർക്കാറുണ്ട് . സിംഗിൾ മൾട്ടിൽ പ്രത്യേകിച്ചും നല്ല ബ്രാൻഡിൽ അവർ ചെയ്യാറില്ല . അതുകൊണ്ടു സിംഗിൾ മാൾട്ട് ഡിസ്റ്റില്ലറുടെ കഴിവും ബ്ലെൻഡഡ്‌ വിസ്കിയിൽ മാസ്റ്റർ ബ്ലെൻഡറുടെ കഴിവും ആണ് കാണുക .

ഇത് വായിച്ചു ഏകദേശ ഐഡിയ കിട്ടിയ ആൾക്ക് » അടുത്ത പോസ്റ്റ് നന്നായി മനസ്സിലാവും


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0228 seconds.