മദ്യ ഉൽപ്പാദനത്തിൽ കേരളം സാദ്ധ്യതകൾ കണ്ടെത്തി അതുപയോഗിച്ചു വളരേണ്ടത് എങ്ങനെ , എന്ത് കൊണ്ട് ? - ദീപക്ക് രാജ്

Avatar
Deepak Raj | 20-06-2020

ലോകത്തു ഏറ്റവും അധികം മദ്യം ഉൽപ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യമാണ് ഇന്ത്യയെങ്കിലും ലോകനിലവാരത്തിലുള്ള മദ്യം ഉണ്ടാക്കുന്നതിൽ ശ്രീലങ്കയേക്കാളും പിന്നിലാണ് നാം . പൊതുവേ ഇന്ത്യൻ വിസ്കിയെപ്പറ്റി പറയുന്ന കമന്റ് കുതിരയുടെ കുളമ്പ് കഴുകാൻ മാത്രമെ ഇന്ത്യൻ വിസ്കി കൊള്ളാവൂ എന്നാണു .ഇതിന്റെ പിന്നാമ്പുറക്കഥ തേടുകയാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം .

kerala drinks

ഒന്നാമത് മാന്യമായി കുടിക്കാൻ നമുക്ക് അറിയില്ലാ എന്നതുകൊണ്ട് തന്നെ മദ്യപാന രീതി ( ഡ്രിങ്കിങ് ഏറ്റിക്കേറ്റ് - drinking etiquette ) ഇല്ലാത്തതു കൊണ്ട് തന്നെ ഉയർന്ന ആൽക്കഹോൾ ഉള്ള വിസ്കി വിൽക്കാൻ നിയമം മൂലം നിയന്ത്രണം ഉണ്ട് . അതുകൊണ്ടു തന്നെഅതുകൊണ്ടു തന്നെ വെളളം ചേർക്കാത്ത വിസ്കി (proper casked strength ))നമുക്കു മാർക്കറ്റിൽ ലഭ്യമല്ല . അടിച്ചു പാമ്പാവാൻ മാത്രം കുടിക്കുന്നവരുടെ എണ്ണം കൂടുതൽ ഉള്ളതുകൊണ്ട് രുചിയുടെ കാര്യത്തിൽ കമ്പനികൾ ശ്രദ്ധിക്കാറും ഇല്ല . വിസ്കി എങ്ങനെ ആവണം എന്ന് എല്ലാ രാജ്യത്തും നിയമം ഉള്ളപ്പോൾ നമുക്ക് അങ്ങനെ ഉള്ള സ്റ്റാൻഡേർഡ് ഇല്ല താനും . വിസ്കി ധാന്യങ്ങളിൽ നിന്ന് ഉണ്ടാക്കണം എന്ന നിബന്ധന വിദേശത്തുള്ളപ്പോൾ 90% റം ചേർത്ത് ഏജ് ചെയ്യാത്ത സ്പിരിറ്റ് കളറും ഫ്ലേവറും മിക്സ് ചെയ്തു വിൽക്കാനും തടസ്സമില്ല . മോഹൻമേക്കിങ്ങും , യൂബിയും , ഷാവലസും , ഒക്കെ കുതിരയുടെ ലാടം കഴുകാൻ കൊള്ളാവുന്ന വിസ്കി വിറ്റു കോടികൾ ഉണ്ടാക്കി .

ഇതിനു ഒരു അറുതി വന്നത് അമൃത് ഡിസ്റ്റ്‌ലറിയും മലയാളിക്കു അഭിമാനമായ പോൾജോൺ ഡിസ്റ്റിലറിയും ആണ് . റാഡിക്കോ ഖൈത്താൻ രാംപൂർ വിസ്കി ഉണ്ടാക്കിയെങ്കിലും ഖൈത്താന്റെ വിസ്‌കിക്ക് വില കൂടുതലും എന്നാൽ ഒരു വേറിട്ട രുചിയോ പ്രത്യേകതയോ ഇല്ലാത്തതിനാൽ മാർക്കറ്റിൽ നിലവാരം ഉണ്ടെന്നു അംഗീകാരം നേടാൻ ആയെങ്കിലും പോൾജോൺ , അമൃത് പോലെ ആളുകളുടെ ബഹുമാനം നേടാൻ ആയില്ല . അമൃതും പോൾജോണും ലോക മാർക്കറ്റിൽ ഇന്ത്യൻ വിസ്‌കിക്ക് ഒരു വിലയും നിലയും നേടിക്കൊടുത്തെന്നു മാത്രമല്ല സെക്കണ്ടറി മാർക്കറ്റിൽ ജാപ്പനീസ് വിസ്കി പോലെ വിലയും നിലനിർത്തി . എന്നാൽ അമൃത് ഉണ്ടാക്കുന്ന ബാംഗ്ളൂരിലും പോൾജോൺ ഉണ്ടാക്കുന്ന ഗോവയിലും കാലാവസ്ഥ കാരണം വീപ്പയിൽ നിന്നുളള ബാഷ്പീകരണം ( ഏയ്ഞ്ചൽ ഷെയർ ) യൂറോപ്പിനെ അപേക്ഷിച്ചു മൂന്നിരട്ടി ആണ് . അതുകൊണ്ടു സെക്കണ്ടറി മാർക്കറ്റിൽ പൊന്നു വിലകിട്ടുന്ന 18,20,25 മുതൽ മേൽപ്പോട്ടു പ്രായം ഉള്ള വിസ്കി ഉണ്ടാക്കുക ഏകദേശം അസാധ്യം ആണ് .. അവിടെ ആണ് കേരളത്തിന്റെ സാധ്യത

ഇനി ഒരു കമ്പനി മൂന്നാറിൽ തുടങ്ങിയെന്നു കരുതുക .മറ്റു മൂന്നു വിസ്കി കമ്പനികൾക്കും കിട്ടാത്ത ഒരു ഭാഗ്യം കൂടി മൂന്നാറിനുണ്ട് . അതാണ്‌ കാലാവസ്ഥയും സ്ഥലത്തിന്റെ സ്വഭാവവും . ഇരുപത്തിഅഞ്ചോ അതിൽ താഴെമാത്രമോ ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ ഊഷ്മാവുള്ള മൂന്നാർ - ഹൈ റേഞ്ച് ഇടങ്ങളിൽ മഞ്ഞും നനവും ഉള്ളതുകൊണ്ട് ഇന്ത്യൻ വിസ്കി ഉൽപ്പാദകരുടെ പേടി സ്വപ്നമായ ഏയ്ഞ്ചൽ ഷെയർ മൂന്നാറിൽ വളരെ കുറവായിരിക്കും . സാധാരണ ഇത് ഇന്ത്യയിൽ സ്കോച്ച് ഉൽപ്പാദനത്തിന്റെ മൂന്നിരട്ടി ആണ് . അതേപോലെ കേരളത്തിലെ ശുദ്ധമായ വായു - വിസ്കി നേർപ്പിക്കാൻ ആവശ്യമായ ശുദ്ധമായ വെളളം ഇതെല്ലാം ധാരാളം കിട്ടുന്ന ഇടമാണ് മൂന്നാർ ഹൈറേൻജ് ഏരിയ .അതോടൊപ്പം കൊച്ചിൻ പോർട്ട് കേവലം നൂറ്റമ്പതു കിലോമീറ്ററിൽ താഴെ മാത്രമാണ് . അതുകൂടാതെ വിദ്യാഭ്യാസമുള്ള ജോലിക്കാർ വേണമെങ്കിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യവുമില്ല ...

അതേപോലെ അദ്യം പറഞ്ഞ വിസ്കി ഡ്രിങ്കിങ് രീതി മലയാളികളെ പഠിപ്പിക്കുക എളുപ്പമാണ് . വിദേശ ബ്രാൻഡുകൾ മലയാളികളെ പോലെ മറ്റുള്ളവർ കണ്ടിട്ടില്ല . മദ്യത്തിന് കാശ് കളയാനും മലയാളിക്ക് മടിയില്ല .മലയാളിയുടെ ദേശീയ പാനീയം മദ്യം ആയതിനാൽ മദ്യത്തിന് നഷ്ട സാധ്യത കുറവാണു . സർക്കാർ ഒന്ന് കണ്ണടച്ചാൽ കനിവ് കാട്ടിയാൽ കേരളം ഹൈറേഞ്ച് സിംഗിൾ മാൾട്ട് മാർക്കറ്റിൽ ഇറക്കാം . അതേപോലെ കേരളം സ്‌പൈസ് ഉൽപ്പാദകരുടെ നാടായതു കൊണ്ട് സ്‌പൈസ് റം , സ്‌പൈസ് ജിൻ ഒക്കെ ഉണ്ടാക്കാൻ വളരെ സാധ്യത ഉണ്ട് .

നമ്മൾ നമ്മുടെ സാദ്ധ്യതകൾ കണ്ടെത്തി അതുപയോഗിച്ചു വേണം വളരാൻ . ഇനി ഗൾഫ് മാത്രം പ്രതീക്ഷിച്ചു ജീവിക്കാൻ കഴിയില്ലാ ..വ്യവസായങ്ങൾ വന്നേ പറ്റൂ . അതിനായി നമുക്കൊന്നിച്ചു ശ്രമിക്കാം

വായനക്കാരുടെ ചിന്തകൾ ദീപക്ക് രാജ് ന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പങ്കുവെയ്ക്കുമല്ലോ ..

Read original FB post


Also Read » ആഘോഷത്തോടെ വരുന്ന കേസുകളും വിവാദങ്ങളും എങ്ങും എത്താത്തത് എന്ത് കൊണ്ട് ?


Also Read » മദ്യ നിരോധനത്തിന്റെ തെറ്റുകളും ശരികളും .. ഭൗമം സോഷ്യൽ ഇനിഷ്യേറ്റീവിന്റെ ചർച്ച ..


Trending
Do NOT follow this link or you wont able to see the site!

DB Query : 5 / Total Memory Used : 0.6 MB / This page was generated in 0.0311 seconds.