ആരോഗ്യ സംരക്ഷണത്തെപ്പറ്റിയും, കോവിഡ് കാലത്തു നമ്മൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളെപ്പറ്റിയും ആധികാരികമായി മനസ്സിലാക്കുവാൻ ... ആരോഗ്യവകുപ്പിന്റെ "കേരള ഹെൽത്ത് ഓൺലൈൻ ട്രെയിനിങ്" എന്ന യൂട്യൂബ് ചാനൽ ..

Avatar
Deepu S Nath | 16-05-2020

ഈ അടുത്ത കാലത്തായി ആരോഗ്യ സംരക്ഷനത്തെപ്പറ്റിയും, കോവിഡ് കാലത്തു നമ്മൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളെപ്പറ്റിയും, പലതരം വിഡിയോകൾ ഷെയർ ചെയ്തു കാണാറുണ്ട്. എന്നാൽ അതിന്റെ ആധികാരികത എത്രത്തോളമാണെന്നു പലപ്പോഴും നമുക്കു സംശയമുണ്ടാകാറില്ലേ?

അതിനൊരു പരിഹാരമായി ആരോഗ്യവകുപ്പ് "കേരള ഹെൽത്ത് ഓൺലൈൻ ട്രെയിനിങ്" എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നു. ഡിപ്പാർട്മെന്റിലെ വിവിധ തലങ്ങളിലുള്ളവർക്കു പരിശീലനത്തിനായി നൽകുന്ന മാർഗനിർദേശങ്ങളും, ബോധവത്ക്കരണ സന്ദേശങ്ങളുടെയും, പരിശീലന പരിപാടികളും ഒക്കെ ചെറിയ വിഡിയോകളാക്കി ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. അതുവഴി ആധികാരികമായ സന്ദേശങ്ങളും, പരിശീലനങ്ങളും വകുപ്പിന് ഉള്ളിലേക്ക് ഒതുക്കി പിടിക്കാതെ പൊതുജനങ്ങൾക്ക് യഥാസമയം ലഭ്യമാകും.

കോവിഡ് കാലത്തു ആരെയൊക്കെ പരിശോധിക്കണം, പരിശോധന കഴിഞ്ഞവർ എങ്ങനെ ഐസൊലേഷൻ പാലിക്കണം, മറ്റു വകുപ്പുകൾ പാലിക്കേണ്ടത് എന്തൊക്കെ, സ്കൂൾ വിദ്യാർത്ഥികൾ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ തുടങ്ങി ഒട്ടനവധി കൊച്ചുകൊച്ച് വീഡിയോകൾ വിവിധ ഭാഷകളിൽ ഈ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. നമ്മൾ ചെറിയ ചെറിയ സംശയങ്ങൾ ഈ ചാനലിൽ ചോദിച്ചാലും അവയ്ക്ക് കൃത്യമായി മറുപടി നൽകുന്നതിനായി മികച്ച ഒരു ടീം ഇതിനു പിന്നിലുണ്ട്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഒരു ടിക്കറ്റോക് റിയാക്ഷൻ വിഡിയോ ചാനലിന് പത്തു ലക്ഷം സബ്സ്ക്രൈബേർസ് എത്തിക്കാൻ നമ്മൾ മലയാളികൾ എടുത്തത് വെറും നാല് ദിവസം. കോവിഡ് റിയാക്ഷൻ ചെയ്യുന്ന കേരളത്തിലെ ആരോഗ്യവകുപ്പിന്റെ വിഡിയോ ചാനലിന് ഇപ്പോഴും വെറും അയ്യായിരം സബ്സ്ക്രൈബേർസ് മാത്രം.

മഹാമാരിക്കൊപ്പം പ്രളയവും, മറ്റു മഴക്കാല രോഗങ്ങളും ഒന്നിച്ചു നേരിടേണ്ട ഈ സാഹചര്യത്തിൽ » ആരോഗ്യവകുപ്പിന്റെ ആധികാരികമായ നിർദേശങ്ങൾ വേഗത്തിൽ അറിയാൻ നമ്മളെല്ലാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ടത് അനിവാര്യമാണ്.

ഈ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിലൂടെ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ നമുക്കും പങ്കാളിയാകാം.


Also Read » കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലാ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.68 MB / This page was generated in 0.0244 seconds.