katana - നിങ്ങൾ കാട്ടാന എന്നാകും വായിച്ചത് അല്ലേ… എനിയ്ക്കും ശരിയ്ക്കുള്ള ഉച്ചാരണം അറിയില്ല

Avatar
ചരിത്രാന്വേഷികൾ | 23-07-2015

katana
~~~~~~
നിങ്ങൾ കാട്ടാന എന്നാകും വായിച്ചത് അല്ലേ…
എനിയ്ക്കും ശരിയ്ക്കുള്ള ഉച്ചാരണം അറിയില്ല. തല്ക്കാലം ഖത്താന എന്ന് നമുക്ക് വിളിയ്ക്കാം.ഖത്താന ഒരു ജപ്പാൻ വംശജനാണ്.
ജപ്പാനിലെ രാജപരമ്പരയായ സാമുറായികളുടെ പടവാൾ ആണ് ഖത്താന.സങ്കീർണമായ നിർമ്മാണ പ്രക്രിയകളിലൂടെയാണ് ഖത്താന ജനിയ്ക്കുന്നത്.പരമ്പരാഗത നിർമ്മാണ രീതിയുടെ സുന്ദരമായ ആവിഷ്കാരമാണ് ഈ വാൾ.നമ്മുടെ ആറന്മുള കണ്ണാടി പോലെ ജപ്പാൻകാർക്ക് അവരുടെ ഖത്താനയും അഭിമാനമാണ്.

kattana japan

കാണുമ്പോൾ മനം കവരുന്നതെങ്കിലും ഉപയോഗിയ്‌ക്കാൻ പരിശീലനം ലഭിയ്ക്കാത്തവർ ഉപയോഗിച്ചാൽ സ്വന്തം ചോര കണ്ടേയ്ക്കാം.ലോകത്തിൽ നിർമ്മിയ്ക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും മൂർച്ചയുള്ള , കരുത്തുള്ള വാൾ ഖത്താനയാണ്.
ഒരിയ്ക്കൽ ഡിസ്കവറി ചാനലിൽ ഒരു ഡോക്യുമെന്ററി വന്നിരുന്നു ഇതിനെപ്പറ്റി.ഒരു മനുഷ്യൻ ഇരുമ്പ് വീപ്പയെ കുത്തിപ്പിളർക്കുന്നത് കണ്ടാൽ ഈ ആയുധത്തിന്റെ നിർമ്മാണ കൗശലതയോട് ആരാധന തോന്നി പോകും .പാഞ്ഞു വരുന്ന അമ്പിനെ വെട്ടി മാറ്റുന്നത് സിനിമയിൽ മാത്രമേ കണ്ടിരുന്നുള്ളൂ.
പക്ഷേ അതൊക്കെ സാധ്യമെന്ന് ഖത്താന നിഷ്പ്രയാസം കാണിച്ചു തന്നു.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ലോകത്ത് ഇതുവരെ ഏറ്റവും കൂടുതൽ വിലയ്ക്ക് വില്പന ചെയ്ത വാൾ ശേഖരം ഖത്താനയുടേതാണ്.ഏറ്റവും വിലമതിയ്ക്കുന്ന മാരകായുധം. കാരണം ഇതിന്റ്റെ നിർമ്മാണത്തിന്റ്റെ പ്രത്യേകത തന്നെ .ഖത്തനയുടെ ഒരു സ്ക്വയർ സെന്റ്റ്റീമീറ്ററിൽ ഏതാണ്ട് ആയിരത്തോളം ലെയറുകളായിരിക്കും പുറമേ വരുന്ന ഹാഡെന്ട് സ്റ്റീൽ !!! ചൂളയിൽ നിന്നും പുറത്തെടുക്കുന്ന പഴുപ്പിച്ച സ്റ്റീൽ അടിച്ച് പരത്തിയ ശേഷം മടക്കും. ശേഷം അടിച്ച് പരത്തും. ശേഷം പഴുപ്പിക്കും , പിന്നെയും അടിച്ച് പരത്തും. അങ്ങനെ തന്നെ ആയിരത്തോളം പ്രാവശ്യം !! നാട്ടിൻ പുറങ്ങളിൽ കാണുന്നത് പോലെ ഒരു ചുറ്റികക്ക് അല്ല അടിച്ച് പരത്തപ്പെടുക. രണ്ട് പേർമാറി മാറി നിന്ന് ആണ് കൂടം പ്രയോഗിക്കുന്നത് !! ഒറിജിനൽ ഖത്തന തിരിച്ചറിയുവാൻ പല മാർഗങ്ങളുണ്ട്.

പുളവ് ഉണ്ടാകില്ല.എത്ര വളച്ചാലും തിരികെ അതേ പൊസിഷനിലേക്ക് എത്തിച്ചേരും. ഒടിയില്ല.. !!

മൂന്ന് മുതൽ ഏഴ് വരെ ലെയറുകളാണ് ഖത്തന. ഏറ്റവും ഉള്ളിലുള്ള ഒരു ലെയർ സോഫ്ട് സ്റ്റീലും, അതിന് പുറമെയുള്ള ലെയർ കുറച്ച് കൂടി ഹാർഡ് ആയതും, ഏറ്റവും പുറമെയുള്ള ലെയർ എക്സ്ട്രാ ഹാർഡും ആയിരിക്കും.ഹാർഡനിങ്ങ് പ്രോസസ് തന്നെ അത്യന്തം സങ്കീർണമാണ്. സ്റ്റീലിലെ കാർബൺ കണ്ടന്റ്റ് കുറഞ്ഞ് പോയാൽ അത് സോസ്റ്റാകും, ഷാർപ്പ് ആയിരിക്കുകയില്ല താനും. ഹാർഡ്നെസ്സ് കൂടിപ്പോയാൽ നല്ല ഷാർപ്പായിരിക്കും പക്ഷേ പെട്ടെന്ന് ഒടിഞ്ഞ് പോകും. ഇരുമ്പ് പൗഡറിൽ നിന്ന് പ്യോർ സ്റ്റീൽ വേർതിരിച്ചെടുക്കുന്ന പ്രോസസിൽ മുഖ്യ മേൽ നോട്ടം വഹിക്കുന്ന വ്യക്തി മൂന്ന് ദിവസം ഉറങ്ങാതെ ശ്രദ്ധിച്ച് കൊണ്ടേയിരിക്കും. സാധാരണ സ്റ്റീലിനേക്കാൾ അൻപതിരട്ടിയാണ് ഇതിനു മാർക്കറ്റിൽ വില. ഒരു വാളിന്റ്റെ ഫിനിഷിങ്ങ് പ്രോസസ് മൂന്ന് ആൾചകൾ കൊണ്ടേ പൂർത്തിയാകൂ. പൂർത്തിയാകുമ്പോൾ അത് ഒരു കണ്ണാടിയെപ്പോലും തോല്പിക്കും ലൈറ്റ് റിഫ്ലെക്ഷനിൽ !!!! മസാമൂൻ എന്ന് പേരുള്ള ഒരു സ്വോർഡ് സ്മിത്ത് ആണ് ഖത്താനയുടെ തലതൊട്ടപ്പൻ . ആയിരത്തി നാനൂറിൽ ജീവിച്ചിരുന്ന ഇദ്ധേഹത്തിന്റ്റെ കയ്യൊപ്പ് പതിച്ച വാൾ ടോക്യോ നാഷണൽ മ്യൂസിയത്തില് പ്രദർശനത്തിന് വച്ചിട്ടുണ്ട്. ഈ വാൾ ഏഴ് ലെയറുകളാണ്. അത്യന്തം അപൂർവമാണിത്തരം വാളുകൾ.


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ചരിത്രാന്വേഷികൾ

ചരിത്രത്തെ അറിയുവാനും അറിഞ്ഞത് മറ്റുള്ളവരെ അറിയിക്കുവാനും സോഷ്യൽ നെറ്റവർക്ക് പ്ലാറ്റഫോമിലുള്ള ഒരിടം .

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / This page was generated in 0.0254 seconds.