മനുഷ്യരും മ്യൂട്ടേഷെന്നും : വംശശുദ്ധി കാത്തു രക്ഷിക്കാൻ നിർബന്ധം പിടിക്കുമ്പോൾ ഒളിഞ്ഞു ഇരിക്കുന്ന അപകടങ്ങൾ എന്തൊക്കെ: ആശിഷ് ജോസ് അമ്പാട്ട്

Avatar
Ashish Jose Ambat | 11-06-2020

mutation

താരതമ്യേന ചെറിയ അംഗങ്ങളുള്ള ഫൗണ്ടിംഗ് പോപ്പുലേഷനിൽ നിന്നും വ്യക്തികൾക്ക് ധാരാളം സന്താനങ്ങളുണ്ടാകുകയും അവരുടെ പിൻഗാമികൾക്ക് ധാരാളം സന്താനങ്ങൾ ഉണ്ടാകുകയും ഭൂമിശാസ്ത്രപരമോ അല്ലെങ്കിൽ സാമൂഹികമോ ആയ തടസ്സങ്ങൾ കാരണം ചുറ്റുമുള്ള ആളുകളിൽ നിന്ന് ജനിതകപരമായി ഒറ്റപ്പെടുന്ന അവസ്ഥ ഇൻബ്രീഡിംഗ്‌ ഡിപ്രഷനിലോടും ജെനെറ്റിക് ബോട്ടിൽനെക് എന്നൊരു അവസ്ഥയിലോടും നയിക്കാം.

യൂറോപ്യൻ വംശജരുടെ ചരിത്രത്തിൽ ഫിന്നിഷ് ജനസംഖ്യയുടെ ഭൂരിഭാഗവും (ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്), ഇന്നത്തെ അഷ്‌കെനാസി ജൂതന്മാരുടെ വംശജരുടെ വലിയൊരു ഭാഗവും (ഏകദേശം അറുനൂറ് വർഷം മുമ്പ്), ഹട്ടറൈറ്റ്സ്, അമിഷ് എന്നീ മതസമുദായകരായി വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ (ഏകദേശം മുന്നൂറ് വർഷം മുമ്പ്) ഭൂരിഭാഗവും ഇങ്ങനെ ജനിതകപരമായി ബോട്ടിൽനെക് അനുഭവിച്ച ജനസമൂഹങ്ങളാണ്.

ഓരോ സാഹചര്യത്തിലും അപൂർവ മ്യൂട്ടേഷനുകൾ വഹിക്കുന്ന ചെറിയ ഫൗണ്ടേഷൻ പോപ്പുലേഷനിൽ നിന്നും ഉയർന്ന പ്രത്യുൽപാദന നിരക്കും ജനിതകപരമായി അടഞ്ഞ അവസ്ഥയിലും വളരുന്ന സമൂഹങ്ങളിലെ പിൻഗാമികളിൽ അത്തരം മ്യൂട്ടേഷനുകളുടെ ഫ്രീക്വൻസി കൂടാൻ കാരണമാകും. അവരുടെ വംശീയ ശുചിത്വം കാരണം സ്ഥാപക വ്യക്തികളിൽ സംഭവിച്ച അപൂർവ രോഗമുണ്ടാക്കുന്ന മ്യൂട്ടേഷനുകൾ പിൻഗാമികളുടെ ഇടയിൽ ഗണ്യമായി വർദ്ധിക്കും. വലിയൊരു ഭാഗം ജനിതക രോഗങ്ങളും recessive type ആണ്. അതായത് രോഗം സൃഷ്‌ടിക്കാൻ അത്തരത്തിൽ ഉള്ള മ്യൂട്ടേഷന്റെ രണ്ടു കോപ്പികൾ അച്ഛന്റെയും അമ്മയുടെയും പക്കൽ നിന്നും ലഭിക്കണം. ജനിതകപരമായി അടഞ്ഞ സമുദായങ്ങളിൽ അച്ഛനും അമ്മയും രോഗകരണമായ മ്യൂട്ടേഷനുകൾ വഹിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഒരേ സമുദായത്തിന്റെ ഉള്ളിൽ നിന്ന് മാത്രം തുടർച്ചയായി പ്രത്യുൽപാദന ബന്ധങ്ങൾ ഉണ്ടായി മ്യൂട്ടേഷനുകളുടെ ഫ്രീക്വൻസി ആ സമുദായത്തിൽ വർദ്ധിച്ചുകഴിഞ്ഞാൽ അവിടെ ജനിക്കുന്ന കുട്ടികൾക്ക്മാതാപിതാക്കളിൽ നിന്ന് ഒരേ പോലത്തെ മ്യൂട്ടേഷനുകൾ പാരമ്പര്യമായി ലഭിക്കാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന്, അഷ്‌കെനാസി ജൂതന്മാരിൽ Tay-Sachs രോഗത്തിന്റെ തോത്ത് ഉയർന്നതാണ്, ഇത് ശൈശവത്തിൽ മസ്തിഷ്ക ക്ഷയത്തിനും മരണത്തിനും കാരണമാകുന്നു. ഇത്തരം നൂറുകണക്കിന് രോഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്, അഷ്‌കെനാസി ജൂതന്മാർ ഉൾപ്പെടെ യൂറോപ്യൻ സ്ഥാപക ജനസംഖ്യയിൽ പലവിധത്തിലുള്ള ജനതിക രോഗങ്ങളുമായി ബന്ധപ്പെട്ട ധാരാളം മ്യൂട്ടേഷനുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ജാതിസമൂഹങ്ങളിൽ നടന്നിട്ടുള്ള ഇത്തരം പഠനങ്ങൾ കുറവ് ആണെങ്കിലും അവയെല്ലാം ജനിതക രോഗങ്ങൾക്കുള്ള സാധ്യത വ്യക്തമായി കാണിക്കുന്നുണ്ട്. ഉദാഹരണത്തിന്, ശസ്ത്രക്രിയയ്ക്ക് മുമ്പ് നൽകുന്ന മസിൽ റിലാക്സന്റുകളോടുള്ള പ്രതികരണമായി ഉയർന്ന തോതിലുള്ള പേശി പക്ഷാഘാതം വൈശ്യന്മാരുടെ ഇടയിൽ നടക്കുന്നുണ്ടെന്നു നിരീക്ഷിച്ചിട്ടുണ്ട്. തൽഫലമായി, വൈശ്യ വംശജരായ ആളുകൾക്ക് ഈ മരുന്നുകൾ നൽകുന്നതിൽ മുൻകരുതൽ എടുക്കാറുണ്ട്. വൈശ്യന്മാരുടെ ഇടയിൽ butylcholinesterase എന്ന എനൈസമിന്റെ ഉത്പാദനം കുറയ്ക്കുന്ന മുട്ട്യേഷൻ ഉള്ളതാണ് ഈ അവസ്ഥയ്ക്ക് കാരണം. വൈശ്യസമുദായത്തിന്റെ സ്ഥാപകരിലൊരാളിൽ ഈ രോഗത്തിനു കാരണമായ മുട്ട്യേഷൻ ഉണ്ടായിരുന്നു അത് ഒരേ സമുദായത്തിൽ ഉള്ള തുടർച്ചയായ പ്രത്യുൽപാദനം കാരണം പിൻഗാമികളിൽ വലിയ ഫ്രീക്വൻസിയിൽ എത്തിയതാണ്. യൂറോപ്യൻ പ്രഭുകുടുംബങ്ങളിൽ ഇതുപോലെ ഒരേ ഗ്രൂപ്പിൽ തന്നെ നിന്നുള്ള വിവാഹങ്ങൾ കാരണം രക്തം കട്ടപിടിക്കുന്നത് തടയുന്ന ഹീമോഫീലിയ എന്ന പാരമ്പര്യരോഗത്തിന്റെ അമിതമായ വ്യാപനവും കണ്ടെത്തിട്ടുണ്ട്.

അരാമ്യക്കാരനായ ക്നായി തോമാ എന്ന വ്യാപാരി മെസപോട്ടാമിയിലെ എടെസ്സയിൽ നിന്നും 72 കുടുംബങ്ങളിലുള്ള 400 പേർ അടങ്ങുന്ന ഒരു കൂട്ടമായിട്ടു കേരളത്തിൽ വന്നു താമസമാക്കി ക്നാനായ സമുദായം സ്ഥാപിച്ചുവെന്നാണ് വിശ്വാസം. മറ്റ് സമുദായങ്ങളായി സാമീപ്യം ഉണ്ടായിരുന്നിട്ടും, എൻ‌ഡോഗാമി നിയമങ്ങളും ഗ്രൂപ്പ് ഐഡന്റിറ്റിയും വളരെ ശക്തമായിരുന്നതിനാൽ അവർ അയൽക്കാരിൽ നിന്ന് കർശനമായ സാമൂഹിക ഒറ്റപ്പെടൽ നിലനിർത്തി, തുടർന്നുള്ള ഓരോ തലമുറയിലേക്കും സാമൂഹിക ഒറ്റപ്പെടലിന്റെ സംസ്കാരം കൈമാറുന്നു. വംശീയ ശുചിത്വത്തിന്റെ പേരിൽ പ്രത്യുൽപാദന ബന്ധങ്ങൾ സ്വന്തം സമുദായത്തിൽ നിന്നുള്ളിൽ മാത്രമേ നടത്താൻ പാടുള്ളൂ എന്നതാണ് ആചാരം. ഇത് പലവിധത്തിലുള്ള ജനിതക രോഗങ്ങളുടെ വ്യാപനത്തിനും കാരണം ആകാം.

ഇത്തരം വംശീയ ശുചിത്വം സൃഷ്‌ടിക്കുന്നത് അമിതമായ നിരക്കിൽ ആ സമുദായത്തിന്റെ ഉള്ളിൽ ജനിതക രോഗങ്ങളുടെ വ്യാപനമാണ്. അതായത് ഈ ഇരുപത്തിയോന്നാം നൂറ്റാണ്ടിൽ ഇരുന്നു വംശീയവെറിയും ജാതി മഹിമയും പറഞ്ഞു സ്വഗോത്ര വിവാഹങ്ങൾക്കു മാത്രമായി പ്രൊപ്പഗാണ്ട ഇറക്കുന്ന ക്നാനായക്കാർ ഉൾപ്പെടെയുള്ള ജാതി തബ്രാക്കന്മാർ സവർണ്ണവെറിയുടെ സാമൂഹികപരമായ ദുഷിപ്പ് മാത്രമല്ല തങ്ങളുടെ മക്കളുടെ തലമുറയിലോട്ടു ജനിതക രോഗങ്ങളുടെ പകർച്ച കൂടിയാണ് ഉറപ്പ് വരുന്നതുന്നതെന്നു തിരിച്ചു അറിയണം!

Reference: David Reich (2018) Who We Are and How We Got Here


Also Read » നെഹ്റുവിനെ സ്മരിക്കുമ്പോൾ ശാസ്ത്ര ബോധത്തേയും മത നിരപേക്ഷതയേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും കുറിച്ചാണ് ഓർമ്മിക്കേണ്ടത് .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.67 MB / This page was generated in 0.0228 seconds.