സാമൂഹ്യ വ്യാപനം എങ്ങനെ നേരിടാം ? How to manage Community Transmission ?

Avatar
Dr. Danish Salim | 12-07-2020

നാം ആശങ്കപ്പെടേണ്ടതുണ്ടോ?

തീർച്ചയായും നാം ആശങ്കപ്പെടേണ്ടതുണ്ട്. ക്ളസ്റ്റർ ഘട്ടത്തിൽ നിന്ന് വളരെ പെട്ടെന്നാണ് സാമൂഹ്യ വ്യാപന ഘട്ടത്തിലേക്ക് കടക്കുക. ശക്തമായനിരീക്ഷണ സംവിധാനങ്ങൾ (surveillance) ആണ് വേണ്ടത്: സമൂഹത്തിൽ നിന്ന് ആർജ്ജിക്കുന്നകേസുകൾ പരമാവധി കണ്ടെത്തി, അത്തരം കേസുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ശക്തമായഇടപെടലുകൾ നടത്തുക എന്നതായിരിക്കണം പ്രധാന പ്രവർത്തനം.

✅Surveillance: നിരീക്ഷണ സംവിധാനങ്ങൾ കൂട്ടണം

1. ഈ കോവിഡ് കാലത്തും സമൂഹവുമായി നിരന്തരം ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, ആശാ - അംഗനവാടി പ്രവർത്തകർ, പോലീസുകാർ, റേഷൻ കടക്കാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെസാമ്പിളുകൾ നിരന്തരമായി ടെസ്റ്റ് ചെയ്യൽ

2. ഫ്ളൂ പോലുള്ള ജലദോഷപ്പനികൾ, തീവ്ര ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരെസംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്തും നിരന്തരമായി ടെസ്റ്റ് ചെയ്യൽ.

നിരീക്ഷണ സംവിധാനങ്ങളിലൂടെ സമൂഹത്തിൽ നിന്നു കിട്ടുന്ന കേസുകൾപരമാവധി കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കണം. ഏതെങ്കിലും ജില്ല അത്തരത്തിലുള്ള കൂടുതൽകേസ് കണ്ടെത്തിയാൽ അത് അവരുടെ പരാജയമല്ല. മറിച്ച് നിരീക്ഷണ സംവിധാനങ്ങളുടെവിജയമാണെന്ന് നാം മനസ്സിലാക്കണം.

ശാസ്ത്രീയമായ ഇടപെടലുകളിലൂടെ സാമൂഹ്യ വ്യാപന തോത് കുറയ്ക്കാനാവും എന്ന് നമുക്ക് പ്രത്യാശിക്കാം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർചെയ്യുക .

#communityspread #communitytransmission #covid19


Also Read » ജാതി വാദികൾ അംഗീകരിക്കില്ലെങ്കിലും ഇന്ത്യയിൽ ജാതിയേക്കാളേറെ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിറത്തെ ചൊല്ലിയാണ് ..


Also Read » വാട്ട്സാപ്പിലെ 2 സ്റ്റെപ്പ് സെക്യൂരിറ്റി എങ്ങനെ പ്രവർത്തനക്ഷമമാക്കാം ..


About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Trending
Do NOT follow this link or you wont able to see the site!

DB Query : 5 / Total Memory Used : 0.57 MB / This page was generated in 0.0082 seconds.