മദ്യത്തിന്റെ രുചി നിങ്ങൾ അറിയണം എങ്കിൽ എങ്ങനെ മദ്യപിക്കണം ?

Avatar
Deepak Raj | 31-08-2020

how to drink in malayalam
Photo Credit : » @arobj

ഇതിനു ഒറ്റ ഉത്തരമേയുള്ളൂ . ഒരു കുപ്പി നിങ്ങൾ വിലകൊടുത്തോ ആരെങ്കിലും നിങ്ങൾക്ക് ഗിഫ്റ്റ് ആയോ തന്നാൽ നിങ്ങളുടേ ഇഷ്ടമാണ് എങ്ങനെ കുടിക്കണം എന്നത് . എങ്ങനെ കഴിക്കണം എങ്ങനെ ഉറങ്ങണം എങ്ങനെ കുളിക്കണം എന്നത് പോലെ എങ്ങനെ കുടിക്കണം എന്നുള്ളതും നിങ്ങളുടേ മാത്രം സൗകര്യം ആണ് .

എന്നാൽ ഓരോ മദ്യവും ഉണ്ടാക്കുന്നവർ അതു ഒരു പ്രത്യേക രീതിയിൽ കുടിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത് . ആ ഡിസ്റ്റിലർ ഉദ്ദേശിച്ച രുചി നിങ്ങൾ അറിയണം എങ്കിൽ അതു എങ്ങനെ ആണോ ഉപയോഗിക്കേണ്ടത് അങ്ങനെ ഉപയോഗിക്കേണ്ടി വരും .

ഉദാഹരണം . ഏജ് ചെയ്യാത്ത റം പ്രധാനമായും കോക്റ്റൈൽസ് ഉണ്ടാക്കാനാണ് നിർമ്മിക്കുന്നത് . അതു കൊണ്ട് റം എന്ന സാധനം ആസ്വദിക്കുന്നവർക്കു ഇഷ്ടം ആവണം എന്നില്ല അതു . എന്നാൽ വാറ്റു ചാരായത്തിന്റെ അല്പം കൂടി മാന്യമായ മുഖം ആയതുകൊണ്ട് ആ ലെവലിൽ ഉള്ള ആളുകൾക്ക് പ്രിയം ആയെന്ന് വരാം . ഇതിൽ പറഞ്ഞ ലെവൽ സാമ്പത്തികം അല്ല ഇഷ്ടം മാത്രമാണ് . ബക്കാർഡി ഒക്കെ വൈറ്റ് ആണെങ്കിലും ബ്ലെൻഡ് ചെയ്യാറുണ്ട് .

ജിൻ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നവർ അതിൽ പണിയും എന്നറിഞ്ഞോണ്ട് തന്നെയാണ് . സാധാരണ ടോണിക് ചേർക്കാറാണ് പതിവെങ്കിലും - ജിൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ആണ് - എങ്ങനെ കുടിക്കണം എന്നത് നിങ്ങളിൽ നിക്ഷിപ്തം . പഴങ്കഞ്ഞി കുടിക്കുന്ന ആളാണെങ്കിൽ ചോറിന്റെ കൂടെ ചക്ക / കപ്പ ചേർത്ത് മുളകും ഉണക്ക മീനും ഒക്കെ ഇട്ടു കുഴയ്ക്കാനായി 60-90 ml ജിൻ ഒഴിച്ച് നോക്കൂ . നിങ്ങളുടേ ജീവിതത്തിൽ ഇതിലും നല്ല പഴങ്കഞ്ഞി കുടിച്ചിട്ടുണ്ടാവില്ല ( തൈർ ഒഴിവാക്കുക )

ഏജ്ഡ് റം abv അനുസരിച്ചു നേർപ്പിക്കാം . ഡിസ്റ്റിൽ വാട്ടറാണ് ഏറ്റവും നല്ലതു . കാരണം രുചി അല്ലെങ്കിൽ നഷ്ടപ്പെടും . എന്നാൽ ബ്ളാക്ക് / ഡാർക്ക് റം കോള ചേർത്താണ് ഏറ്റവും ശോഭിക്കുക . കാരണം സാധാരണ ഇന്ത്യക്കാർക്ക് ക്യാരമേൽ / വുഡ് ടോസ്റ്റി ടേസ്റ്റ് ഒന്ന് മാസ്ക് ചെയ്തു കഴിച്ചില്ലെങ്കിൽ അത്ര ഇഷ്ടം ആവാൻ പറ്റില്ല . യെല്ലോ , റെഡ് , ഗോൾഡൻ കളറുകൾ ഇഷ്ടം പോലെ കുടിക്കാം ( അളവല്ല )

വോഡ്ക സത്യത്തിൽ നീറ്റ് ആണ് അടിക്കേണ്ടതു . ശീലമില്ലാത്തവർ ഫ്ലേവർ ഉള്ള വോഡ്ക വാങ്ങുക അപ്പോൾ നീറ്റ് അടിക്കാൻ പ്രയാസം ഇല്ല . വോഡ്കയിൽ ഐസ് ഇട്ടാൽ ദൈവം കോപിക്കില്ല . കാരണം അതിന്റെ സത്തൊക്കെ പണ്ടേ ഊറ്റി കളഞ്ഞു ( ഹെവി ഫിൽറ്ററിങ് , മൾട്ടി കോളം ഡിസ്റ്റിലിങ് , മൾട്ടി പ്ളേറ്റ് ഡിസ്റ്റിൽ ). തൊഴിലാളി വർഗ പാനീയം ആണ് ചിരട്ടയിൽ വേണമെങ്കിലും കുടിക്കാം .

അബ്സിന്ത് കുടിക്കാൻ അറിയില്ലെങ്കിൽ ആ പണിക്കു പോവരുത് . കൂമ്പ് കത്തും . ആരെങ്കിലും തന്നാലും വേണ്ടെന്ന് പറയുന്നതാവും നല്ലത് . അതിൽ ഷുഗർ ക്യൂബ് ഇടുന്നതും വെളളം / സോഡാ ചേർക്കുന്നതും സ്‌കിൽ വേണ്ട പണിയാണ് . കുടിക്കാൻ മുട്ടി നിൽക്കുന്നെങ്കിൽ അറിയുന്ന ബാർടെൻഡറിൽ നിന്ന് വാങ്ങുക . അറിയണം അബ്സിന്ത് കേവലം ഒരു മദ്യം അല്ല . അതിനെ അറിഞ്ഞു കുടിക്കുക .

അരാക് , ഫെനി , ലിക്കർ , ലിക്യൂവർ അത്ര സോഫിസ്റ്റിക്കേറ്റഡ് മദ്യം അല്ല . സൗകര്യം ഉള്ളപോലെ കുടിക്കാം . എന്നാൽ അരാക് വെളളം ചേർത്തു വേണം അടിക്കാൻ . ഗ്രാപ്പ എല്ലാവർക്കും പറ്റിയ സാധനമല്ല . അറിഞ്ഞു കുടിക്കുക . ഗ്രാപ്പ പോസ്റ്റുണ്ട് . അതിൽ വിശദീകരിക്കാം .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ബ്ലെൻഡഡ്‌ വിസ്കി . റോയൽ സല്യുട് , 18- മുതൽ പ്രായം ഉള്ള വിസ്‌കികൾ പറ്റുമെങ്കിൽ വെളളം ഒഴിക്കാതെ ചിൽ ചെയ്യാതെ കുടിക്കുക . ബോട്ടിലിൽ ചിൽ ഫിൽറ്റെർഡ് എന്ന് കണ്ടാൽ ഐസിട്ടു , അല്പം തണുത്ത വെളളം ചേർത്ത് , ഫ്രിഡ്ജിൽ വച്ചൊക്കെ കുടിച്ചോളൂ . കാരണം അതിന്റെ ജീവൻ അവർ ഊറ്റി എടുത്തു ( ടോൺഡ് മിൽക്ക് , നോർമൽ മിൽക്ക് എന്നിവയുടെ അർത്ഥം അറിയുന്നവർക്ക് കാര്യം മനസ്സിലാവും ) ഇന്ത്യക്കാർക്ക് പൊതുവേ ഫുൾ ബോഡി മദ്യം അല്ല അതുകൊണ്ട് ലൈറ്റ് ബോഡി മദ്യങ്ങൾ ആണ് വിൽപ്പന കൂടുതൽ .

ജോണിവാക്കർ ഗെയിം ഓഫ് ത്രോൺ സീരീസ് മിക്കയിടത്തും പൊട്ടിയപ്പോൾ ഇന്ത്യയിൽ ഹിറ്റ് ആയി . അതിന്റെ കാരണം ആണ് ലൈറ്റ് ബോഡി മദ്യ പ്രേമം . സാധാരണ ബ്ലെൻഡഡ്‌ വിസ്‌കികൾ എന്തെങ്കിലും ചേർത്തോ വെള്ളമൊഴിച്ചോ കോക്റ്റൈൽ ഉണ്ടാക്കിയോ ആവും ഉപയോഗിക്കുക എന്ന് ഡിസ്റ്റില്ലർക്ക് അറിയാം .

സിംഗിൾ മാൾട്ട് . സിംഗിൾ മാൾട്ട് ബോട്ടിലിൽ ഒഴിക്കുന്നതിന് മുമ്പേ രുചി നോക്കി ഡിസ്ടില്ലാർക്കു തൃപ്തി വരുത്തും . ഇത് ബോട്ടിൽ ചെയ്യാനായി എന്ന് തോന്നുമ്പോഴാണ് അതു ബോട്ടിൽ ചെയ്യുന്നത് . അതു നോർമൽ ഊഷ്മാവിൽ ആവും ടെസ്റ്റ് / ടേസ്റ്റ് ചെയ്യുക . വിലക്കൂടുതൽ നിങ്ങൾ കൊടുക്കുന്നതിനും ആ ടേസ്റ്റ് അറിയാൻ ആണ് .

സാങ്കേതികമായി പറഞ്ഞാൽ സിംഗിൾ മാൾട്ട് ഒരു ക്ളോസ്ഡ് സോഴ്സ് സോഫ്റ്റ്‌വെയർ പോലെയാണ് . അതു ഉദ്ദേശിച്ച രുചിയിൽ അറിയാൻ അങ്ങനെ തന്നെ കുടിക്കണം . 45+ abv ആണെങ്കിൽ അല്പം വെളളം ചേർക്കാം . 43-45% ആണെങ്കിൽ മണത്തിന്റെ നോട്ട് കിട്ടാൻ അല്പം വെളളം സ്പ്രൈ - തുള്ളി ഒഴിക്കൽ ആവാം .

നിങ്ങൾ ഐഫോൺ വാങ്ങി ജയിൽ ബ്രെക് ചെയ്തു ഉപയോഗിക്കുന്ന പോലെ ചെയ്യാം പക്ഷെ അതോടെ അതിന്റെ വാറന്റി പോവും എന്നപോലെ ആവും കാര്യങ്ങൾ . കാസ്‌ക് സ്‌ട്രെങ്ത് വെളളം ഒഴിച്ചെ കുടിക്കാവൂ . എത്ര വെളളം എന്നത് നിങ്ങള്ക്ക് എത്ര സ്ട്രോങ്ങ് താങ്ങാൻ പറ്റും എന്നത് അനുസരിച്ചിരിക്കും .

എന്ത് കൊണ്ട് ഇന്ത്യക്കാർ വെളളം ചേർക്കുന്നു എന്നതിന് ഒരു ശീലത്തിന്റെ വിഷയം കൂടിയുണ്ട് . ഇന്ത്യക്കാർ മദ്യം കുടിക്കുന്നത് ദാഹജലം പോലെയാണ് . മട മട കുടിച്ചിറക്കും . അതുകൊണ്ടു ഗ്ലാസിൽ നിറച്ചു കുടിച്ചാൽ തൊണ്ട കത്തി പോവും . എന്നാൽ അൽപ്പാൽപ്പം വായിൽ ഒഴിച്ച് വായിൽ കുറെ നേരം നിർത്തി , വായിലെ ഉമിനീരുമായി യോജിപ്പിച്ചു രസമുകുളങ്ങളെ അറിയിച്ചശേഷം ഇറാക്കിയാല് നേസൽ നോട്ട് , ഫ്ലേവർ , പാലറ്റിങ് , പതിയെ ഇറക്കിയാൽ ആഫ്റ്റർ എഫെക്റ്റ് ഒക്കെ അറിയാൻ കഴിയും . പിന്നെ ശ്വാസം വിടുമ്പോൾ ( വായിലൂടെയും ) നിങ്ങള്ക്ക് എന്താണ് ഈ വിസ്കി എന്ന് അറിയാൻ കഴയും .

ഇതിനു കഴിയാത്തവർ പതിനായിരം രൂപയുടെ കുപ്പിക്ക് പകരം അയ്യായിരം രൂപയുടെ കുപ്പി വാങ്ങി അയ്യായിരം രൂപ പാവങ്ങൾക്ക് കൊടുത്താൽ നിങ്ങള്ക്ക് കിക്കും അവർക്കു സഹായവും ആവും .

ചിൽ ഫിൽറ്റർ ചെയ്യാത്ത സിംഗിൾ മാൾട്ട് ഫുൾ ബോഡി സ്പിരിറ്റ് ആണ് . തണുപ്പിക്കുമ്പോൾ അതിലെ ഫാറ്റ് അടിയിൽ കൂടുകയും വെള്ളമൊഴിക്കുമ്പോൾ കലങ്ങുകയും ( cloudy ) ആവുകയും ചെയ്യും . അതുകൊണ്ട് ഒരിക്കലും ഡിസ്റ്റിലർ ഉദ്ദേശിച്ച രുചി നിങ്ങള്ക്ക് കിട്ടില്ല . അയാൾക്ക് ഇഷ്ടമാവുന്ന രുചി നിങ്ങൾക്ക് ഇഷ്ടം ആവണം എന്നില്ല എന്നാൽ നിങ്ങള്ക്ക് ഇഷ്ടമാവുന്ന രുചി അല്ല അയാൾ വിൽക്കുന്നത് . അയാൾക്ക്‌ ഇഷ്ടമുള്ള കൊള്ളാവുന്ന എന്ന തോന്നൽ ഉള്ള രുചിയാണ് അയാൾ വിൽക്കുക . എന്നാൽ ലോകത്തുള്ള എല്ലാ അണ്ടനും അടകോടനും ഇഷ്ടപ്പെടാൻ വേണ്ടി ആണ് ബ്ലെൻഡഡ്‌ സ്കോച് ഉണ്ടാക്കുന്നത് .

പരാതി ഉള്ളവരോട് പറയാൻ ഒന്നേ ഉള്ളൂ . അബുജാനി / സന്ദീപ് ഖോസ്‌ലയുടെ ചുരിദാർ നല്ല ശരീര ഭംഗിയുള്ള പെണ്ണിനുവേണ്ടിയാണ് ഡിസൈൻ ചെയ്യുന്നത് . ചോറ് തിന്നു വയർ ചാടിയ പെണ്ണിന് അതു ചേരാത്തത് അവരുടെ കുഴപ്പമല്ല . അവരുടെ ഉദ്ദേശത്തിനു യോജ്യമല്ലാത്ത ഒരു ശരീരത്തെ ആ സുന്ദര ചുരിദാർ ധരിക്കാൻ കാണിച്ച മണ്ടത്തരം കൊണ്ടാണ് . ഫൈവ് സ്റ്റാർ ഹോട്ടലിലെ ചിക്കൻ കറി നമ്മുടെ വീട്ടിൽ കൊണ്ട് നമ്മുടെ ഭാര്യയെയും കൊണ്ട് റീമേക്ക് ചെയ്തു കഴിക്കുമ്പോൾ ആലോചിക്കുക , ഇതിനായിരുന്നെങ്കിൽ അവിടെ നിന്ന് വാങ്ങണമായിരുന്നോ .??


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.66 MB / This page was generated in 0.0274 seconds.