ഭക്ഷണത്തിന്റെ ഭാവി - കേരളത്തിൽ നമ്മുടെ ഭൂപ്രകൃതിക്കും ഭക്ഷ്യരീതികൾക്കും അനുസരിച്ചുള്ള സവിശേഷമായ കേരള മോഡൽ നാം നടപ്പാക്കി എടുക്കേണ്ടതിന്റെ ആവശ്യകതെയെ പറ്റി ജഗദീഷ് വില്ലോടിയുടെ ലേഖനം

Avatar
Jagadheesh Villodi | 04-05-2020

#ഭക്ഷണത്തിന്റെ_ഭാവി 0001

കഴിഞ്ഞ പത്രസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറഞ്ഞത്, നമ്മുടെ വാഴയെ കുറിച്ചാണ്, തക്കാളി കഴിഞ്ഞാൽ ലോകത്തേറ്റവും ജനകീയമായ പഴമാണ് ബനാന. ഇന്ത്യയിലാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ബനാന ഉണ്ടാക്കുന്നത് (29,666,973 Tonnes).

വാഴ കൃഷി ചെയ്യാത്ത അമേരിക്കക്കാരനാണ് ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഇറക്കുമതി ചെയ്യുന്നതും കഴിക്കുന്നതും, പക്ഷേ അമേരിക്കക്ക് ബനാന കൊടുക്കുന്നത് ഇന്ത്യയല്ല, ലാറ്റിനമേരിക്കയാണ്. ബിഗ് മൈക്ക് എന്നറിയപ്പെടുന്നGros Michel ബനാനയാണ് അമേരിക്കക്കാരുടെ ഇഷ്ടക്കാരൻ, അങ്ങനെയിരിക്കെയാണ് നമ്മുടെ വില്ലൻ ഫംഗസ് (Fusarium oxysporum) രംഗത്തെത്തുന്നത് .

TR1 എന്ന ഫംഗസ് പല രാജ്യങ്ങളിൽ നിന്നും വാഴകൃഷിയെ തുടച്ചു നീക്കി, അതോടെയാണ് മൃദുലനായ കാവെൻഡിഷ്( Cavendish) രംഗത്തെത്തുന്നത്, പറഞ്ഞ് വന്നത് നമ്മുടെ പഴയ വില്ലൻ TR1ന്റെ വലിയേട്ടൻ TR4 രംഗത്തിറങ്ങിയിട്ടുണ്ട്, പല രാജ്യങ്ങളിലും TR4 ഫംഗസ് ബാധ പടർന്നു തുടങ്ങിയിട്ടുണ്ട്, TR4 പടർന്നു പിടിച്ചാൽ വാഴകൃഷി വീണ്ടും പല രാജ്യങ്ങളിൽ നിന്നും തുടച്ചു നീക്കപ്പെടും.

വാഴ കൃഷിയിലൂടെ ഇക്വഡോർ ഒരു വർഷം നേടുന്നത് 3.2 ബില്ല്യൺ ഡോളറാണ് , രണ്ടാം സ്ഥാനത്തുള്ള ഫിലിപ്പൈൻസ് 1.5 ബില്ല്യൻ ഡോളറും. നമ്മുടെ ഇന്ത്യയിൽ വാഴ കൃഷി വ്യവസായത്തിന്റെ മൂല്യം 50,000 കോടി രൂപയാണ്; NRCBയുടെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളം കൃഷി ചെയ്യുന്ന 360 ഇനം വാഴപ്പഴങ്ങളിൽ, 55 മുതൽ 60 ശതമാനം വരെ ഉൽപാദനവും കാവെൻഡിഷ് ഇനത്തിലാണ്.

അപ്പോൾ പറഞ്ഞു വന്നത്, നമ്മൾ എന്ത് കൃഷി എങ്ങിനെ ചെയ്യണം എന്നതിനെക്കുറിച്ചാണ് , ജനിതകപരമായി വ്യത്യാസമില്ലാത്ത വിളകൾക്ക് ഒരു വലിയ കുഴപ്പമുണ്ട്. എന്തെങ്കിലും അസുഖം പിടിപെട്ടാൽ ഒക്കെയും ഒരുമിച്ച് നശിച്ചുപോകും അതറിയണമെങ്കിൽ ജനിതക വിത്തുകൾ എന്താണെന്ന് അറിയണം.

Selective breeding ലുടെയാണ് പഴങ്ങൾക്കും പച്ചക്കറികൾക്കും ഇന്നു കാണുന്ന നിറവും ഗുണവും കിട്ടിയിരിക്കുന്നത് ,വിളകളെ തെരഞ്ഞെടുത്ത് വളർത്തിയും അല്ലെങ്കിൽ ക്രോസ് ബ്രീഡ് ചെയ്തും ചെടികളിൽ പുതിയ ജീനുകൾ കൂട്ടിക്കലർത്തുന്ന പ്രക്രിയാണ് ആണ് GM. പുകയില, ചോളം, പരുത്തി, വഴുതന തുടങ്ങിയ ജനിതകമാറ്റങ്ങൾ വരുത്തിയ ബി ടി വിളകളാണ് നാം ഇന്ന് കൃഷി ചെയ്യുന്നത്. Bacillus Thuringiensis എന്ന ബാക്ടീരിയയുടെ ജീൻ പ്രവേശിപ്പിച്ചാണ് ഇവയുണ്ടാക്കിയത്, ഈ ബാക്ടീരിയ നിർമിക്കുന്ന പ്രോട്ടീൻ ഒരു കീടനാശിനിയാണ്. ചുരുക്കിപ്പറഞ്ഞാൽ ആധുനിക സമൂഹത്തിന് ഇത്തരത്തിലുള്ള കൃഷിരീതികളുടെ മാത്രമേ മുന്നോട്ടു പോകാനാവൂ.

അമേരിക്ക , ചൈന , ബ്രസീൽ, അർജന്റീന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ജി.എം വിളകൾ വ്യാപകമായി കൃഷിചെയ്യുന്നു,ഭക്ഷ്യക്ഷാമം നേരിടണമെങ്കിൽ എങ്കിൽ നമുക്ക് ജിഎം വിളകളെ കൂട്ടുപിടിച്ചേ തീരൂ. ഏക വിളകളെ പ്രോത്സാഹിപ്പിക്കതെ, ബഹുവിളകളെ കൂട്ടുപിടിച്ചു കൊണ്ടുള്ള കാർഷിക നയം നമുക്കു വേണം,

"2020 would be facing the worst humanitarian crisis since World War Two" എന്നാണ് UN സെക്യൂരിറ്റി കൗൺസിലിനെ അഭിസംബോധന ചെയ്തു ഡയറക്ടർ ഡേവിഡ് ബീസ്‌ലി പറഞ്ഞത്. ബീസ്‌ലി പറഞ്ഞ ഭക്ഷ്യക്ഷാമം എന്ന് ഭീകരതയെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ Great Depression in India ഗൂഗിളിൽ പരതിയാൽ മതി, എല്ലു മാത്രമായ മനുഷ്യർ തെരുവിൽ മരിച്ചുകിടക്കുന്ന ചിത്രങ്ങൾ ഒരുപാട് കാണാം. ആന്ധ്രയിൽ നിന്നും പഞ്ചാബിൽ നിന്നും അരി നിറച്ച തീവണ്ടിയും, കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പച്ചക്കറി ലോറികളും വരാതിരുന്നാൽ നമ്മൾ പെടും

ചരിത്രത്തിൻറെ പാറ്റേൺ, അത് ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കും , സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭക്ഷ്യക്ഷാമം മാറ്റിയത് പഞ്ചവത്സരപദ്ധതികൾ ആയിരുന്നു, പക്ഷേ അന്ന് ഏക വിളകളെ നമ്മൾ ആശ്രയിച്ചു, അത് ആ കാലഘട്ടത്തിലെ ആവശ്യമായിരുന്നു, അതിൻറെ ദൂഷ്യഫലങ്ങൾ ഇപ്പോൾ നമ്മൾ അനുഭവിക്കുന്നു, അതെങ്ങനെ എന്നല്ലേ ?,കൃഷി രംഗത്ത് വ്യാപകമായ ഏകവിള സമ്പ്രദായം ആണ് ഒരു പരിധിവരെ ഇന്നത്തെ ജലദൗർലഭ്യതിലേക്ക് നമ്മളെ നയിച്ചത്.

നമ്മുടെ നാട്ടിൽ കുഴൽക്കിണറുകൾ ഇല്ലാത്ത വീടുകൾ ഇന്ന് കുറവാണ്, ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയണമെങ്കിൽ അരി എന്താണെന്നറിയണം, നെല്ല് കൃഷി ചെയ്യാൻ എത്ര വെള്ളം വേണം എന്നും അറിയണം, ജല ദൗർലഭ്യത നാൾക്കുനാൾ കൂടി വരുന്നതോടെ, പാടങ്ങളിൽ ഉള്ള നെൽകൃഷി സ്വപ്നം മാത്രമായി മാറും, പാടങ്ങളിൽ നെൽകൃഷി തുടർന്നാൽ കേരളത്തിൻറെ നാളെ എന്താവും എന്ന് അറിയാൻ ഇന്നത്തെ പഞ്ചാബിലേക്ക് നോക്കിയാൽ മതി, ബഹു വിളകൾ കൃഷി ചെയ്തിരുന്ന പഞ്ചാബ് ഏക വിളയായ നെൽകൃഷി പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വ്യാപകമാക്കുകയും, 1980 ഓടെ തന്നെ മോണോ ബ്ലോക്ക് പമ്പുകൾ ഉപയോഗിച്ച് ഭൂഗർഭജലം ജലം ഉപയോഗിക്കാൻ തുടങ്ങി,50- 60 അടി ആഴത്തിൽ ഭൂഗർഭജലം ലഭ്യമായിരുന്ന പഞ്ചാബിൽ ഇന്നത് 150 മുതൽ 200 വരെ ആയി മാറി,കുഴൽ കിണറുകളുടെ ആഴമേറിയതാക്കാൻ ശക്തമായ മോട്ടോറുകൾ വാങ്ങുന്ന കർഷകർക്ക് പ്രതിവർഷം 1,100 കോടി രൂപ ചിലവാകുന്നുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുന്ന സംസ്ഥാനം വൈദ്യുതിയുടെ വർദ്ധിച്ച ഉപയോഗം മൂലം സാമ്പത്തിക ബാധ്യത നേരിടുന്നു. ഈ വർഷം കാർഷിക മേഖലയ്ക്കുള്ള മൊത്തം വൈദ്യുതി സബ്‌സിഡി 9,674 കോടി രൂപയായി കണക്കാക്കുന്നു. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാത്ത നമ്മുടെ നെൽകൃഷി പ്രേമികളും നടന്നടുക്കുന്നത് അപകടങ്ങളിലേക്ക് ആണ്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇതിനിടെ ഒരുകൂട്ടർ ക്യൂബൻ മാതൃകയാണ് കേരളത്തിനാവശ്യം എന്നുപറഞ്ഞ് രംഗത്തിറങ്ങിയിട്ടുണ്ട്, എന്താണ് ക്യൂബൻ മാതൃക? ചിലവ് കുറഞ്ഞതും കൂട്ടായതുമായ രീതിയില്‍ ജൈവകൃഷി രീതിയാണ് ക്യൂബൻ മാതൃക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ പണി പാളും , അതല്ലാതെ വൈവിധ്യവൽക്കരണം മുഖമുദ്രയാക്കിയ അഗ്രോ ഇക്കോളജിക്കൽ കൃഷിയാണ് പിന്തുടരാൻ ഉദ്ദേശിക്കുന്നതെങ്കിൽ അതൊരു നല്ല മാതൃക തന്നെയാണ്, പക്ഷേ 15 സെൻറ് പുരയിടത്തിൽ, വാർപ്പ് വീടും, വീടിനു ചുറ്റും ഇൻറർലോക്ക് പാകി മിനുക്കിയ മലയാളിക്ക് ചേരുന്ന കൃഷിരീതികൾ ഏതെല്ലാമാണ് എന്നുകൂടി ആലോചിക്കേണ്ടതുണ്ട് , അത്തരത്തിലുള്ള പുതിയ ചില കൃഷിരീതികളെ നമുക്ക് പരിചയപ്പെടാം

മണ്ണില്ലാത്ത കൃഷി

മണ്ണില്ലാത്ത കൃഷി, അതെന്ത് കൃഷി എന്നല്ലേ, അതാണ് നമ്മുടെ ഹൈഡ്രോപോണിക്സ്, മണ്ണിലല്ലാതെ, ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയെ Hydroponics എന്നു പറയുന്നത് പോഷകലായനിയിലാണ്‌ വളരുന്നതെങ്കിലും സസ്യങ്ങളെ ഈ ലായനിയിൽ ഉറപ്പിക്കുന്നതിനായി ചകിരി ചോറ്, വെള്ളാരം കല്ലുകൾ, തെർമോകോൾ എന്നിവ ഉപയോഗിക്കുന്നുണ്ട്.പോഷകങ്ങളെ വെള്ളത്തിൽ നിന്ന്, അയോണ്കളുടെ രൂപത്തിൽ ആഗികരണം ചെയ്തു വളരാൻ ചെടികൾക്ക് ആകുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷി രീതിക്ക് വഴി തുറന്നത്. മണ്ണിൽ നിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുമ്പോഴത്തെതു പോലെ നിശ്ചിത അകലം വേണമെന്നില്ല. വളരെ അടുത്ത് തന്നെ ചെടികൾ വയ്ക്കാം. അതിനാൽ കുറഞ്ഞ സ്ഥലത്ത് നിന്നും തന്നെ വലിയ വിളവുണ്ടാകാം. ഈ പ്രതേകതകൾ കാരണം പരമ്പരാഗത രീതിയിലല്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹൈഡ്രോപോണിക്സ് ആണ് രക്ഷ, നമ്മുടെ പൂന്തോട്ടത്തിലേ അടുക്കളത്തോട്ടത്തിലേ വാർപ്പിന് മുകളിലേ, ഏതു ചെറിയ സ്ഥലത്തും നമുക്ക് കൃഷി ചെയ്യാം,. കൃഷിക്ക്‌ ഉപയോഗിക്കുന്ന വെള്ളം ആവർത്തിച്ചു ഉപയോഗിക്കാം എന്നതിനാൽ ,സാധാരണ കൃഷി രീതിയെക്കാൾ കുറച്ചു വെള്ളമെ വേണ്ടു.കേരളത്തിൽ ഒരുപാട് പേർ ഇപ്പോൾ തന്നെ ഹൈഡ്രോപോണിക്സ് കൃഷി ചെയ്യുന്നുണ്ട്

വീടിനകത്ത് കൃഷി

വീട്ടിനകത്തും കൃഷിയോ ?അതെ നമുക്ക് വീടിനകത്തും കൃഷി ചെയ്യാം, വെർട്ടിക്കൽ ഗാർഡൻ എന്നാണ് ഓമന പേര് , ഇത് നമ്മുടെ ഇവിടെ ചില വീടുകളുടെയും വലിയ കടകളുടെയും മുന്നിൽ കാണുന്ന പൂച്ചെടികൾ തൂക്കിയിട്ട പരിപാടിയല്ലേ എന്ന് ചോദിക്കാൻ വരട്ടെ, ന്യൂയോർക്കിലെ Brooklyn പാർക്കിങ് ഏരിയിൽ 10 കണ്ടെയ്നറുകൾക്കുള്ളിലാണ് സ്ക്വയർ റൂട്ട് കമ്പനിയുടെ വെർട്ടിക്കൽ ഫാമിംഗ് നടക്കുന്നത്. അഗ്രിടെക്ചർ കൺസൾട്ടിംഗിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ ജെഫ്രി ലാൻ‌ഡോ 2023 ഓടെ വെർട്ടിക്കൽ ഫാമിംഗ് വിപണിയുടെ ആഗോള മൂല്യം ഏകദേശം 6.4 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. നമ്മുടെ വീട്ടിലെ മതിലിനോട് ചേർന്നോ ,ചുമരിനോട് ചേർന്നോ അതല്ലെങ്കിൽ ടെറസ്സിന്റെ മുകളിലോ എവിടെ വേണമെങ്കിലും നമ്മുടെ ബജറ്റ് അനുസരിച്ച് വെർട്ടിക്കൽ ഫാമിംഗ് നമുക്കു ചെയ്യാൻ സാധിക്കും,

സമുദ്രജലത്തിലെ കൃഷി

ഇയാൾക്ക് വട്ടായോ എന്ന് പറയാൻ വരട്ടെ, നിങ്ങൾക്ക് കടലിനക്കരെയുള്ള ഇസ്രായേലി അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയും ചെങ്കടലിന്റെ 15 കിലോമീറ്റർ ഉൾനാടിലുള്ള ജോർദാനിയൻ മരുഭൂമിയിലെ ബ്ലെയ്സ് ജോവറ്റിൻറ ഫാം പരിചയപ്പെടുത്താം, അവിടെ സമുദ്ര ജലവും സൂര്യപ്രകാശവും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്, ഈ സ്ഥലം ഭൂമിയിലെ ഏറ്റവും അത്ഭുതകരമായ സ്ഥലങ്ങളിൽ ഒന്നായിരിക്കാം, 2017 സെപ്റ്റംബറിൽ ഈ പ്രോജക്ട് തുടങ്ങിയത് , വളരുന്ന മറ്റ് സസ്യങ്ങളുമായി ജോവറ്റ് പരീക്ഷണം നടത്തുന്ന ഹരിതഗൃഹവും അതിന്റെ ചുറ്റുപാടുകളും നിലവിൽ നാല് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പം ഉണ്ടായിരുന്ന ഫാം 2020 ഓടെ 10 ഹെക്ടർ വരെയും പിന്നീട് 20 ഹെക്ടറിലേക്കും സ്കെയിൽ ചെയ്യാനാണ് ആശയം. പദ്ധതിയുടെ ആശയം അതിന്റെ ലാളിത്യത്തിൽ ഗംഭീരമാണ്: ജോർദാനിലെ സൗരോർജ്ജം സമുദ്രജലത്തെ ഉന്മൂലനം ചെയ്യുന്നു, ഡീസലൈനേറ്റഡ് ജലം വിളകളെ വളർത്തുന്നു (ഒഴുക്ക് Green Houseനെ തണുപ്പിക്കുന്നു) കൂടാതെ അന്തരീക്ഷത്തിൽ നിന്ന് കാർബൺ മണ്ണിലേക്ക് ഉഴുതുമറിക്കാൻ വിളകൾ സഹായിക്കുന്നു. സമുദ്രജലം യഥേഷ്ടം ലഭ്യമായിട്ടുള്ള കേരളത്തിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങളും ചർച്ചകളും ഉയർന്നുവരേണ്ടതുണ്ട്.

ഓരോ തവണ നാട്ടിൽ പോകുമ്പോഴും വയനാട്ടിലെ വയലുകളോട് ചേർന്നുള്ള അടയ്ക്കാ തോട്ടങ്ങൾ കാണുമ്പോൾ മനസ്സിൽ ആലോചിക്കുന്ന ഒരു കാര്യമുണ്ട് ക്യാൻസർ പോലുള്ള അസുഖങ്ങൾ വിളിച്ചു വരുത്താൻ കഴിവുള്ള അടയ്ക്കാ എന്തടിസ്ഥാനത്തിലാണ് നമ്മൾ കൃഷി ചെയ്യുന്നത് ?, കൊറോണക്കു ശേഷം തൊഴിൽ പ്രാവീണ്യമുള്ള ലക്ഷക്കണക്കിന് ആൾക്കാർ ആണ് നാട്ടിൽ എത്താൻ പോകുന്നത്, ഇവർക്ക് ഒരു തിരിച്ചുപോക്ക് കുറച്ചുകാലത്തേക്കെങ്കിലും അസാധ്യമാണ്, എന്തുകൊണ്ട് നമുക്ക് പുതിയ കൃഷി രീതികൾ നാളെയുടെ വരുമാനമാർഗങ്ങൾ ആയി മാറ്റിയെടുത്തു കൂടാ?. കേരളത്തിൻറെ ഭൂപ്രകൃതിയെ പലരീതിയിൽ താരതമ്യം ചെയ്യാൻ പറ്റുന്ന നെതർലൻഡ്ലേക്ക്നോക്കൂ , ഒരു ചതുരശ്ര മൈലിന് 1,300 ൽ അധികം ആളുകൾ താമസിക്കുന്ന കാർഷിക മേഖലയ്ക്ക് അത്യാവശ്യമാണെന്ന് ദീർഘകാലമായി കരുതിയിരുന്ന മിക്കവാറും എല്ലാ വിഭവങ്ങളും ഇല്ലാതാകുന്നു. എന്നിട്ടും ആഗോളതലത്തിൽ ഭക്ഷണം കയറ്റുമതി ചെയ്യുന്നതിൽ അതിൽ രണ്ടാം സ്ഥാനത്താണ് ഡച്ചുകാർ, മൂല്യം കണക്കാക്കിയാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിന് തൊട്ടുപിന്നിൽ രണ്ടാമത്തേത്, ഭൂപ്രകൃതിയുടെ 270 ഇരട്ടി.

എങ്ങിനെയാണ് ഡച്ചുകാർ ഇത് ചെയ്തത്? ഗംഭീരമായ കണ്ണാടി കൂടുകൾ നാട്ടിൻപുറങ്ങളിലുടനീളം നീണ്ടുനിൽക്കുന്ന, സൂര്യൻ പ്രകാശിക്കുമ്പോൾ തിളങ്ങുന്ന ഹോളണ്ടിന്റെ അസാധാരണമായ ഹരിതഗൃഹ സമുച്ചയങ്ങളാണ്, അവയിൽ ചിലത് 175 ഏക്കറിലാണ്. കാലാവസ്ഥാ നിയന്ത്രിതമായ ഫാമുകൾ ആർട്ടിക് സർക്കിളിൽ നിന്ന് ആയിരം മൈൽ അകലെയുള്ള ഒരു രാജ്യത്തെ പഴങ്ങളുടെ കയറ്റുമതിയിൽ ആഗോള തലത്തിൽ നിൽക്കാൻ പ്രാപ്തമാക്കുന്നു, ഡച്ചുകാരുടെ വിജയത്തിൻറെ ഫോർമുല അന്വേഷിച്ചു ചെന്നാൽ നാം എത്തിനിൽക്കുക ആംസ്റ്റർഡാമിൽ നിന്ന് 50 മൈൽ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വാഗെനിൻ‌ഗെൻ യൂണിവേഴ്സിറ്റി & റിസർച്ച് (WUR) ൽ ആണ്, ലോകത്തെ മികച്ച കാർഷിക ഗവേഷണ സ്ഥാപനമായി കണക്കാക്കപ്പെടുന്ന WUR, കാർഷിക സാങ്കേതിക സ്റ്റാർട്ട്-അപ്പുകളുടെയും പരീക്ഷണാത്മക ഫാമുകളുടെയും വിപുലമായ ക്ലസ്റ്ററാണ് ഇത്. WUR ന്റെ പ്ലാന്റ് സയൻസസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഏണസ്റ്റ് വാൻ ഡെൻ എൻഡെ പറയുന്നത്, കഴിഞ്ഞ 8,000 വർഷത്തിനിടയിൽ ചരിത്രത്തിലെ എല്ലാ കർഷകരും വിളവെടുത്തതിനേക്കാൾ കൂടുതൽ ഭക്ഷണം അടുത്ത നാല് ദശകങ്ങളിൽ ഭൂമി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നാണ്. കാരണം, 2050 ആകുമ്പോഴേക്കും ഭൂമി ഇന്നത്തെ 7.5 ബില്ല്യണിൽ നിന്ന് 10 ബില്യൺ ജനങ്ങളുടെ വാസസ്ഥലമായിരിക്കും, കാർഷിക വിളവിൽ വൻ വർദ്ധനവ് കൈവരിക്കാനായില്ലെങ്കിൽ, ജലത്തിന്റെയും ഫോസിൽ ഇന്ധനങ്ങളുടെയും ഉപയോഗത്തിൽ വൻ കുറവുണ്ടായാൽ, ഒരു ബില്യൺ അല്ലെങ്കിൽ കൂടുതൽ ആളുകൾക്ക് പട്ടിണി നേരിടേണ്ടിവരും. 21-ാം നൂറ്റാണ്ടിലെ ഏറ്റവും അടിയന്തിര പ്രശ്‌നമായിരിക്കാം വിശപ്പ്,

പറഞ്ഞു വന്നത് , കേരളത്തിൽ നമ്മുടെ ഭൂപ്രകൃതിക്കും ഭക്ഷ്യരീതികൾക്കും അനുസരിച്ചുള്ള സവിശേഷമായ കേരള മോഡൽ നാം നടപ്പാക്കി എടുക്കേണ്ടതുണ്ട്, ഇതിന് ശക്തമായ നേതൃത്വവും സയൻറിഫിക് കമ്യൂണിറ്റിയുടെ പിന്തുണയും ഒരു ജനതയുടെ കൂട്ടായ പ്രവർത്തനവും ആവശ്യമാണ്

»

Photo Credit : @synkevych

Read original FB post


Also Read » കേരളത്തിൽ മതേതരത്വം വളർത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലാ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.66 MB / This page was generated in 0.0027 seconds.