വൈറസുകളെ പ്രതിരോധിക്കുന്ന മരുന്നുകണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണോ ?

Avatar
Dr. Ashwathi | 06-05-2020

ഈ വൈറസുകളെ പ്രതിരോധിക്കുന്ന മരുന്നു കണ്ടുപിടിക്കാൻ എന്താണിത്ര ബുദ്ധിമുട്ട് എന്നാലോചിച്ചിട്ടില്ലേ
ഇന്ന് ആരോഗ്യനിമിഷങ്ങളിൽ അതിനെക്കുറിച്ചു സംസാരിക്കുന്നു ഡോ.അശ്വതി സോമൻ.

വൈറസിനെ കുറിച്ചു 2 വാക്ക്..

ഈ വൈറസുകൾക്ക് അവരുടേതായ സിന്തറ്റിക് മെഷിനറികളില്ല. വൈറസ് അതിന്റെ റെപ്ലിക്കേഷനിൽ ഹോസ്റ്റ് സെല്ലുകൾ ഉപയോഗിക്കുന്നു. അതായത് അവ ബാധിക്കുന്ന അവയവത്തിന്റെ കോശത്തെ ഉപയോഗിച്ചാണ് ഇവ വിഭജിക്കുക.
ബാക്ടീരിയ, ഫംഗസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി, വൈറസുകൾക്ക് ജീവിതത്തിന് ആവശ്യമായ പോഷകാഹാരമില്ലെങ്കിലും വർഷങ്ങളോളം നിഷ്‌ക്രിയമായി നിലനിൽക്കാൻ കഴിയും. ചില വ്യവസ്ഥകളുടെ സാന്നിധ്യത്തിൽ സ്വയം സജീവമാകാനും പുനരുൽപ്പാദിപ്പിക്കാനും ഇവക്കു കഴിയും.

അതുകൊണ്ട് തന്നെ , നിയന്ത്രണവും ഉന്മൂലനവും വൈറസ് തരത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ഫലപ്രദമായ ആൻറിവൈറൽ ചികിത്സകളുടെ അഭാവം, ഈ ജീവിയുടെ ഉയർന്ന മ്യൂട്ടേഷൻ നിരക്ക്, വൈറോളജി പഠനങ്ങൾ നടത്താനുള്ള ബുദ്ധിമുട്ട് എന്നിവ പോലുള്ള നിരവധി തടസ്സങ്ങൾ ഉണ്ട്, വൈറസുകളെ കുറിച്ചു നമുക്കുള്ള അറിവുകളും പരിമിതമാണ്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

നമ്മുടെ സെല്ലുകൾക്ക് പുറത്ത് ജീവിക്കുന്ന സ്വതന്ത്ര കോശങ്ങളായതിനാൽ ബാക്ടീരിയകളെ കൊല്ലാൻ നമുക്ക്. കഴിയും. ആൻറിബയോട്ടിക്കുകൾ വിഷാംശം ഉള്ളവയാണെങ്കിലും നമ്മുടെ സ്വന്തം കോശങ്ങളെ ബാധിക്കില്ല. എന്നാൽ വൈറസുകൾ നിർബന്ധിത പരാന്നഭോജികളാണ്. പുനരുൽപ്പാദിപ്പിക്കുന്നതിന് അവ നമ്മുടെ സ്വന്തം സെല്ലുകളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നു, അതിനാൽ വൈറസിനെ തടയുന്ന ഒരു രാസവസ്തു കണ്ടെത്തിയാൽ അത് സാധാരണയായി നമ്മുടെ സ്വന്തം സെല്ലുകളെയും നശിപ്പിക്കുന്നു കൂടാതെ ഹോസ്റ്റ് ജീവിയുടെ കോശങ്ങൾക്ക് ദോഷം വരുത്താതെ വൈറസിനെ തടസ്സപ്പെടുത്തുന്ന മരുന്നുകളെ പ്രവർത്തിപ്പിച്ചു നോക്കാനുള്ള ടാർഗെറ്റുകൾ കണ്ടെത്തുന്നതും വൈറസിന്റെ ഈ പ്രത്യേകസ്വഭാവം കാരണം ബുദ്ധിമുട്ടാക്കുന്നു.

അതുകൊണ്ടു തന്നെ സുരക്ഷിതവും ഫലപ്രദവുമായ ആൻറിവൈറൽ മരുന്നുകൾ രൂപകൽപ്പന ചെയ്യുന്നത് വളരെ ശ്രമകരമാണ്. അപ്പൊ വെറും 6 മാസമായി ലോകത്ത് കണ്ടെത്തിയ പുതിയ വൈറസിന്റെ സവിശേഷതകളെക്കുറിച്ചു ഒന്നും അറിയാതെ ഈ മരുന്നുണ്ടാക്കൽ എത്ര ബുദ്ധിമുട്ടാണെന്ന് പറയണ്ടല്ലോ ...


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0175 seconds.