എന്ത് ചേർത്താൽ കോടയ്ക്ക് വീര്യം കൂടുതൽ ഉള്ള മദ്യം ഉണ്ടാക്കാനാവും .

Avatar
Deepak Raj | 08-05-2021

പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണ മാറി കിട്ടാൻ ആണീ പോസ്റ്റ് ..!!

എന്ത് ചേർത്താൽ കോടയ്ക്ക് വീര്യം കൂടുതൽ ഉള്ള മദ്യം ഉണ്ടാക്കാനാവും .

ഉത്തരം :- അത്തരം ഒരു മരുന്നും ഇല്ല . ( വീര്യം എന്നത് മദ്യത്തിന്റെ strength ആണ് ഉദ്ദേശിച്ചതെങ്കിൽ , അല്ലെങ്കിൽ പോപ്പി റെസിൻ മുതൽ ഹഷീഷ് ഓയിൽ വരെ ചേർക്കാം )

ആദ്യം എന്താണീ കോട :- ഷുഗർ ഒരു പുളിപ്പിക്കുന്ന പ്രക്രിയ മാത്രമാണീ നടക്കുന്നത് . ചെയ്യാനാവുന്ന കാര്യം ദ്രാവകത്തിൽ അടങ്ങിയിരിക്കുന്ന ഷുഗറിനെ ആൽക്കഹോൾ ആക്കുക മാത്രമാണ് നടക്കുന്നത് . നമുക്ക് അതിൽ ചെയ്യാനാവുന്നതു ആ ഫെർമെന്റേഷൻ പൂർണ്ണം ആക്കുക എന്നത് മാത്രമാണ് .

അതു പൂർണ്ണം ആയെന്ന് കരുതുക . കിട്ടുന്ന കോടയിൽ 5% ആൽക്കഹോൾ മുതൽ 15-20% ശതമാനം ആൽക്കഹോൾ വരെ ആവും ഉണ്ടാവുക .

ഇതിൽ നിന്ന് ( കോടയിൽ നിന്ന് ) ആൽക്കഹോളും വെള്ളവും വേർതിരിച്ചെടുക്കുന്ന ഒരു പ്രോസസ്സ് മാത്രമാണ് ഡിസ്റ്റിലേഷൻ . അതായതു 10% ആൽക്കഹോൾ ഉള്ള കോടയിൽ നിന്ന് പരമാവധി ആൽക്കഹോൾ ഡിസ്റ്റിൽ ചെയ്ത് മാറ്റുന്നു എന്ന് മാത്രമെ ഉള്ളൂ . ഇതിൽ ചിലർ കരുതുന്ന ( വീര്യം കൂട്ടലിനു ) ഉള്ള മാർഗങ്ങൾ അവർക്ക് ലഭ്യമായ സ്റ്റിൽ ഉപയോഗിക്കുന്നതിനു അനുസരിച്ചു ഇരിക്കും .

ഉദാഹരണത്തിന് ചട്ടി കലം ഉപയോഗിച്ചിട്ടുള്ള ട്രഡീഷണൽ മാർഗത്തിൽ ആൽക്കഹോൾ വേപ്പർ ലോസ് ഉണ്ടാവും എന്നത് മാത്രമല്ല ഒരു പ്രശ്നം . കിട്ടുന്ന ആൽക്കഹോൾ abv കുറവായിരിക്കും . ഓപ്പൺ ഫ്ലെമിൽ ചെയ്യുന്നത് കൊണ്ട് കിട്ടിയ മദ്യം 30% abv ആക്കി വീണ്ടും ഒന്ന് കൂടി റൺ ചെയ്യുക എന്നത് മാത്രമാണ് പോംവഴി .

പോട്ട് സ്റ്റിൽ ഉപയോഗിക്കുന്നവർക്ക് 60-70% ആൽക്കഹോൾ ബുദ്ധിമുട്ടില്ലാതെ ഒന്നോ രണ്ടോ റൺ കൊണ്ട് ലഭ്യമാവും .

കോളം / റിഫ്ളക്സ് സ്റ്റിൽ ഉപയോഗിക്കുന്നവക്ക് 94-96% abv ആൽക്കഹോൾ ഈസി ആയി ഉണ്ടാക്കാൻ കഴിയും .

പക്ഷെ എന്റെ ചോദ്യം ലബോറട്ടറി / മെഡിക്കൽ ഉപയോഗത്തിനോ വോഡ്ക നിർമ്മാണത്തിനോ അല്ലാതേ ഇത്രയും abv ഉള്ള ആൽക്കഹോൾ എന്തിനു വേണം .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

പെട്രോളിൽ ചേർത്ത് ( 10% ) വണ്ടി ഓടിക്കാനും ലോൺ മൂവർ ഓടിക്കാനും ഒക്കെ ഉപയോഗിക്കാറുണ്ട് ഏങ്കിലും മദ്യം കുടിക്കാനായി ഉപയോഗിക്കുന്നവർക്ക് അതൊക്കെ നോക്കേണ്ട കാര്യം ഇല്ല . നിലവിൽ കോളം സ്റ്റിൽ , പോട്ട് സ്റ്റിൽ ഒന്നും സുലഭമായി വാങ്ങാൻ കിട്ടുന്ന ഒന്നല്ല താനും ( ആലിബാബയിൽ ഉണ്ട് ) അതേപോലെ ഒരു വർക്ഷോപ്പിൽ പറഞ്ഞു ഉണ്ടാക്കുന്നതും കുറ്റമാണ് .

പിന്നെയുള്ള രണ്ടു മാർഗം കൂടിയ തണുപ്പിൽ ആൽക്കഹോൾ ഫ്രീസ് ചെയ്യുക എന്നതും ഫുഡ് ഗ്രെഡ് മോളിക്കുലാർ സീവ് ഉപയോഗിക്കുക എന്നതുമാണ് .

കുക്കറിൽ ഉണ്ടാക്കുന്നവരും കലത്തിൽ ഉണ്ടാക്കുന്നവരും ഒരു കാര്യം മനസ്സിൽ ആക്കണം , ആൽക്കഹോൾ ജ്വലന ശേഷിയുളള ദ്രാവകമാണ് . ആൽക്കഹോൾ കോൺസെൻട്രേഷൻ കൂട്ടാൻ ശ്രമിക്കുമ്പോൾ തീ പിടുത്തം ഉണ്ടാവാൻ സാധ്യതയുണ്ട് . ( കാരണം സ്ടീം ജാക്കറ്റിൽ അല്ല നാട്ടിൽ വാറ്റുന്നതു ) കെറ്റിലിൽ നിന്നുണ്ടാവുന്ന നീരാവി പൂർണ്ണമായും തണുപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അളവ് കുറഞ്ഞെന്നു വരാം .

രണ്ടു കാര്യങ്ങൾ കൂടി

കൂടുതൽ മദ്യം കിട്ടാൻ വേണ്ടി കൂടുതൽ ശർക്കര / ഷുഗർ ചേർക്കാറുണ്ട് . പക്ഷെ അതിലിടുന്ന യീസ്റ്റ് അത്രയും ഷുഗർ ടോളറൻറ് ആണോ എന്ന് നോക്കണം .

അത്രയും ഷുഗർ ടോളറൻറ്റ് ആയ യീസ്റ്റ് കിട്ടിയാൽ അതു ഷുഗർ കൺവെർട്ട് ചെയ്ത് ശേഷം അത്ര ആൽക്കഹോൾ ടോളറേറ്റ് ചെയ്യുമോ എന്നും നോക്കണം .

അവസാനം ഹൈ ഷുഗർ , ആൽക്കഹോൾ ടോളറൻറ് ആയ യീസ്റ്റ് ഏറ്റവും മോശം ഫ്ലേവർ മദ്യം. ഉണ്ടാക്കുന്ന ശീലം ഉണ്ട് . അതും ഓർത്തു വെക്കണം ( മദ്യമേതായാലും തലയ്ക്കു പിടിച്ചാൽ മതിയെന്നുള്ളവർക്ക് അതു പ്രശ്നം ഇല്ല )

അതുകൊണ്ടു സാധാരണ ബേക്കറി യീസ്റ്റ് മാത്രം ലഭ്യം ആയവർ അധികം പരീക്ഷണം കാണിക്കാത്തതാണ് നല്ലതു

Photo Credit : » @timromanov


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.64 MB / This page was generated in 0.0174 seconds.