ഒരു സ്മോൾ ഡ്രിങ്കിൽ 🍹 എത്ര മില്ലി സ്പിരിറ്റ് ഉണ്ടാവുമെന്ന് അറിയാമോ ?

Avatar
Deepak Raj | 18-11-2020

( ഈ പോസ്റ്റിൽ പറഞ്ഞ അളവുകൾ ഓസ്‌ട്രേലിയയിൽ സാധാരണ ഉപയോഗിക്കുന്ന കണക്കാനാണ് . ചില രാജ്യങ്ങളിൽ കൂടുതലോ കുറവോ ആകാം . മെഡിക്കൽ റെഫെറൻസ് മായോ , ഹോപ്കിൻസ് പോലെയുള്ള അമേരിക്കൻ ക്ലിനിക്കുകളിൽ നടത്തിയ പഠനത്തിന്റെ ഭാഗമാണ് . മദ്യപാനം പ്രോത്സാഹിപ്പിക്കുകയല്ല ഈ പോസ്റ്റിന്റെ ലക്‌ഷ്യം . മദ്യപിക്കുക മദ്യപിക്കാതിരിക്കുക വ്യക്തിപരമായ കാര്യമാണ് . മദ്യം നിരോധിച്ച രാജ്യങ്ങളിൽ നിയമം അനുസരിക്കുക )

ഈ പോസ്റ്റ് ചില സംശയങ്ങളുടെ മറുപടി കൂടിയാണ് . ഞാൻ ഡിസ്റ്റിലർക്ക് ലിവർ സിറോസിസ് വരുന്നതിനെപ്പറ്റി പറഞ്ഞിരുന്നു . അതും ഇതിന്റ ഭാഗമാണ് .

സാധാരണ ഓസ്‌ട്രേലിയയിൽ ഒരു ഡ്രിങ്ക് എന്നത് 40% abv ആൽക്കഹോൾ 30 ml . എന്ന് വെച്ചാൽ നിങ്ങൾ കഴിച്ച ഒരു ഡ്രിങ്ക് ഏകദേശം 12 മിൽ സ്പിരിറ്റ് ആണ് ( 100% abv - ഇതിലെ കണക്ക് approx . ) മായോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ ഈ അളവ് മിതവും നിങ്ങൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതക്കുറവും സ്‌ട്രോക് ഉണ്ടാക്കാനുള്ള സാധ്യതക്കുറവും സൃഷ്ടിക്കുന്നു . എന്നുമാത്രമല്ല ബിപി വേരിയേഷൻ , ഡയബെറ്റിസ് വരാതിരിക്കാനും ( എക്സ്റ്റെൻഡ് ആക്കാൻ ) നല്ലതാണ് . പക്ഷെ മദ്യത്തെ മരുന്നായി കാണാൻ കഴിയില്ലാ . മദ്യം ശരീരത്തിൽ വരുത്തുന്ന മറ്റനവധി പ്രശ്നങ്ങൾ ഉണ്ട് .

ഹോപ്കിൻസ് നടത്തിയ പഠനങ്ങളിൽ ഈ അളവ് മദ്യം കുടിക്കുന്ന ആൾക്ക് മദ്യാസക്തി , മദ്യത്തിന് അടിമ ആവുന്ന അവസ്ഥ , ഫാറ്റി ലിവർ ഉണ്ടാവാനുള്ള സാധ്യത കേവലം രണ്ടു ശതമാനം ആവാൻ സാധ്യതയുണ്ട് . ഈ ഫാറ്റി ലിവർ പിന്നീട് സിറോസിസിലേക്ക് നയിക്കും . എന്നാൽ അനാരോഗ്യമായ ജീവിത രീതി , കാര്ബോനേറ്റഡ് ഡ്രിങ്ക്സ് , കൊഴുപ്പുള്ള ഭക്ഷണം , ജങ്ക് ഫുഡ്സ് ഇവ കഴിച്ചാൽ ഫാറ്റി ലിവർ വരാൻ ഇതിന്റ അഞ്ചു മുതൽ പത്തു ശതമാനം ചാൻസ് ഉണ്ട് . സ്വാഭാവികമായും ആ ജീവിത രീതിയോട് കൂടെ മദ്യവും കൂടി ആവുമ്പോൾ സാധ്യത വർധിപ്പിക്കും .

ഈ പഠനങ്ങൾ ഒക്കെ ആരോഗ്യമുള്ള സമീകൃതാഹാരം കഴിക്കുന്ന വ്യായാമം ചെയ്യുന്ന ആൾക്കാരിൽ ആണെന്ന് മറക്കരുത് .

ഇത് കൂടാതെ ഒന്നുകൂടി ഓർക്കണം .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

മദ്യം എല്ലാം ഒന്നല്ല വോഡ്ക പോലെ ക്ളീൻ സ്പിരിറ്റ് പോലെയല്ല വിസ്കി പോലെയുള്ള ഫുൾ ബോഡി ഡാർക്ക് സ്പിരിറ്റ് കഴിച്ചാൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ . ഡാർക്ക് സ്പിരിറ്റ് കൂടുതൽ കോൺജോണേഴ്‌സ് ഉള്ളത് കൊണ്ട് മുഖം ചീർക്കാൻ ( കുടിച്ചു പഴുക്കുന്നു എന്ന പ്രയോഗം ) കാരണം ആവുന്നു . വിസ്കിക്കൊക്കെ രുചി കൊടുക്കാൻ ചില എസ്ടെര്സ് , ചില വിസ്കി ഉണ്ടാക്കുമ്പോൾ തന്നെയുള്ള മാറ്റാത്ത എലെമെന്റ്സ് ഉണ്ട് . അതു ശരീരത്തിൽ അത്ര നല്ല പ്രവർത്തനം നടത്തണം എന്നില്ല .

വോഡ്ക ഉണ്ടാക്കുമ്പോൾ ഈതൈൽ ആൽക്കഹോൾ അല്ലാതേ വെളളം മാത്രമെ കാണൂ . അതുകൊണ്ടു " സ്പിരിറ്റ് " കൊണ്ട് ഉണ്ടാക്കാവുന്ന ദോഷമേ ശരീരത്തിൽ ഉണ്ടാവൂ . ബാക്കി ഏത് ഡാർക്ക് വൈൻ , ഡാർക്ക് സ്പിരിറ്റ് കഴിച്ചാലും ഈ കൊഞ്ചിനെർസ് പ്രായത്തിന്റെ കോശങ്ങളിൽ ഉണ്ടാക്കുന്ന പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. കൺ പോളകൾ ചേർക്കുന്നതും ഇരട്ടത്താടി ( ഡബിൾ ചിൻ ) ഉണ്ടാക്കുന്നതും ഒക്കെ ഇതിന്റ ഭാഗം തന്നെ .
എന്നാൽ ഫിൽട്ടറെഡ് വിസ്‌കി , ട്രിപ്പിൾഡ് ഡിസ്റ്റിൽഡ് വിസ്കി എന്നിവയ്ക്ക് മറ്റുള്ള വിസ്കിയെക്കാൾ മേൽപ്പറഞ്ഞ ദോഷം കുറവാകും എന്ന് മാത്രം . എന്നാൽ യഥാർത്ഥ വിസ്കി ആസ്വാദകർക്ക് അതു അത്ര ആസ്വദിക്കാൻ കഴിയില്ലാ . ട്രിപ്പിൾഡ് , ഫിൽറ്റഡ് ഒക്കെ ആവുമ്പോൾ വിസ്‌കിക്ക് ആ രുചി നൽകുന്ന ഘടകങ്ങളെ മാറ്റുകയാണ് ചെയ്യുന്നത് ( കൊഴുപ്പില്ലാത്ത ടോൺഡ് മിൽക്ക് പോലെ ) . വീറ്റ് അലർജി ഇല്ലാത്ത ഒരാൾക്ക് വിസ്കിയും ബ്രാണ്ടിയും തമ്മിൽ ആരോഗ്യപ്രശ്നത്തിൽ വലിയ ഗുണ - ദോഷ വ്യത്യാസങ്ങൾ ഒന്നും വരാനില്ല . രണ്ടിലും രണ്ടു തരത്തിൽ ഉള്ള കൊഞ്ചിനെർസ് ആണെങ്കിലും ഓക് ഇൻഫയൂഷനിൽ ഏകദേശം ഒരേ എലെമെന്റ്സ് സ്പിരിറ്റിൽ വരും .

ജിന്നിനെക്കുറിച്ചു മുൻപ് പറഞ്ഞതുകൊണ്ട് അവർത്തിക്കണ്ട ആവശ്യം ഇല്ല . വേംവുഡ് ഒക്കെ ചേർത്തുണ്ടാക്കുന്ന അബ്സിന്റും മെഡിക്കൽ ഗുണങ്ങൾ ഉണ്ടെന്നു പറയുന്നുണ്ടെങ്കിലും എടുത്തുപറയത്തക്ക ഒന്നും പഠനം മൂലം തെളിയിച്ചിട്ടില്ല ( അരിഷ്ടങ്ങൾ വാറ്റി ഉണ്ടാക്കുന്ന മദ്യം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ആരെങ്കിലും പഠനം നടത്തട്ടെ എന്നാഗ്രഹിക്കുന്നു )

അതുകൊണ്ടു മിതമായ ( മോഡറേറ്റ് ) ശീലമുള്ള ആൽക്കഹോൾ ഉപയോഗം ആരോഗ്യമുള്ള ഒരാളിൽ വളരെ സീരിയസ് ആയ ദോഷങ്ങൾ ഉണ്ടാകണമെന്നില്ല . 30 mil എന്നത് 40% abv ആണെന്നതും മറക്കരുത് . കാരണം 96% abv വരെ ലഭ്യമാണ് .

Photo Credit : » @cocktailbart


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / This page was generated in 0.0252 seconds.