കാപ്രിവി സ്ട്രിപ് ഉണ്ടായതിനു പിന്നിലെ കഥ

Avatar
Vinaya Raj V R | 30-04-2020

ആഫ്രിക്കൻരാജ്യമായ നമീബിയയുടെ മാപ്പ് നോക്കിയാൽ അതിന്റെ വടക്കുഭാഗത്തായി ഒരു വിരൽചൂണ്ടുന്നതുപോലെ നീണ്ടുനിൽക്കുന്നൊരുഭാഗം കാണാം. ഇതാണ് കാപ്രിവി സ്ട്രിപ്. ആരും പ്രതീക്ഷിക്കാത്ത രീതിയിൽ അതങ്ങുതള്ളിനിൽക്കുകയാണ്. 450 കിലോമീറ്റർ നീളമുള്ള ഈ ഭാഗത്തിനുവീതിയാവട്ടെ വെറും 32 കിലോമീറ്റർ മാത്രമാണ്. ഇത് ഇങ്ങനെ ഉണ്ടായതിനുപിന്നിലൊരു കഥയുണ്ട്.

യൂറോപ്യൻ ശക്തികൾ തങ്ങൾക്ക് വീതം വച്ചെടുക്കാനുള്ള ഒരു വലിയ ഭൂഖണ്ഡമായാണ് ആഫ്രിക്കയെ കണ്ടിരുന്നത്. മാപ്പുനോക്കി അങ്ങുമിങ്ങും വരയിട്ട് ഇതെനിക്ക്, അത് നിനക്ക് എന്നപോലെ. നമീബിയ ആഫ്രിക്കയുടെ പടിഞ്ഞാറുള്ളൊരു രാജ്യമാണ്. ആഫ്രിക്കയിലെ വലിപ്പത്തിൽ നാലാമതുള്ള നദിയായ സാംബസിയാണ് ആഫ്രിക്കയിൽ കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദി. നമീബിയയുടെ ഒരതിര് സാംബസി നദിവരെ ഒന്നെത്തിച്ചുകിട്ടിയാൽ അപ്പോൾത്തന്നെ തങ്ങളുടെ കൈവശമുള്ള ടാൻസാനിയയിലേക്കും പിൽക്കാലത്ത് എന്നെങ്കിലും വേണമെങ്കിൽ ആഫ്രിക്കയുടെ പടിഞ്ഞാറുള്ള ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ജലമാർഗം എത്താമല്ലോ എന്ന ആഗ്രഹത്തെത്തുടർന്നാണ് സാംബസി നദിയിൽ തൊടുന്നതുപോലൊരു അതിർത്തികിട്ടാൻ ഇതുപോലെ നീളത്തിൽ ഒരുപ്രദേശം നമീബിയ ഒപ്പിച്ചെടുത്തത്.

ജർമനിയുടെ ചാൻസലർ ആയിരുന്ന ലിയോ വൺ കാപ്രിവിയാണ് ബ്രിട്ടനുമായി കരാറുണ്ടാക്കി ഈ പ്രദേശം ജർമനിക്കായി 1890 -ൽ നേടിയെടുത്തത്. ഇതിനുപകരമായി സാൻസിബാറിനു മുകളിൽ തങ്ങൾക്കുള്ള അവകാശം ജർമനി ബ്രിട്ടനു കൈമാറി.

caprivi stirp


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

എന്നിട്ട് തങ്ങളുടെ ഈ ഭാഗത്തുകൂടി എന്നെങ്കിലും നമീബിയയ്ക്ക് ആഫ്രിക്കയുടെ കിഴക്കോട്ടു സഞ്ചരിക്കാൻ കഴിഞ്ഞോ? ഇല്ലേയില്ല. സാംബസി നദി നമീബിയയിൽ ചേരുന്നയിടം കഴിഞ്ഞ് 80 കിലോമീറ്റർ കൂടിതാഴോട്ടുപോയാൽ അവിടെ വിക്ടോറിയ വെള്ളച്ചാട്ടം ഉള്ളതിനാൽ അതുവഴി ജലയാനങ്ങൾക്കു കടന്നുപോകാനേ ആവില്ല. ഈ അബദ്ധം പിന്നീടുമനസ്സിലാക്കിയപ്പോൾ കാപ്രിവിയ്ക്കു പകരം മറ്റെന്തെങ്കിലുമായി കൈമാറ്റം ചെയ്യാൻ ബ്രിട്ടീഷുകാരോട് ജർമനി അപേക്ഷിച്ചെങ്കിലും അവരതിൽ താൽപര്യം പ്രകടിപ്പിച്ചില്ല. അടുത്തതായി വന്ന ജർമൻ ചാൻസിലർ ബിസ്മാർക് ഈ കൈമാറ്റത്തെ "ഒരു ബട്ടനുവേണ്ടി ട്രൗസർ തന്നെ കൈമാറി" എന്നും പറഞ്ഞ് കാപ്രിവിയെ കുറ്റപ്പെടുത്തുകയുണ്ടായി .എന്നാൽ ഈ കരാറിനൊപ്പം ജർമനിയ്ക്ക് കിട്ടിയ കഷ്ടി 420 ഏക്കർ ഉള്ള ഹെലിഗോലാന്റ് എന്നൊരു കൊച്ചുദ്വീപ് പിൽക്കാലത്ത് അവരുടെ നാവികവികസനത്തിന് ഉപകാരപ്പെട്ടിരുന്നു.

ധാരാളം ഖനിജങ്ങളാലും വന്യമൃഗങ്ങളാലും സമ്പന്നമാണ് കാപ്രിവി സ്ട്രിപ്. പല ദേശീയോദ്യാനങ്ങളും ഈ പ്രദേശത്തിന്റെഭാഗമായുണ്ട്, ആനകൾ കടന്നുപോകുന്നവഴികൾ, വംശനാശഭീഷണിയുള്ള ആഫ്രിക്കൻ നായ എന്നിവയെല്ലാം ഇവിടെ കാണപ്പെടുന്നു. ലോകത്തേറ്റവും വലിയവിക്ടോറിയ വെള്ളച്ചാട്ടം ഉള്ളകാര്യം ജർമൻകാർ മറന്നുപോയതിനാൽ നമീബിയയ്ക്ക് കിട്ടിയ പ്രദേശമായി കാപ്രിവി ഇന്നും തുടരുന്നു. ഭാവിയിൽ എന്നെങ്കിലും ഇക്കോടൂറിസം ആവശ്യത്തിന് കാപ്രിവി സ്ട്രിപ് ഉപകരിച്ചേക്കാം എന്നു നമീബിയ വിശ്വസിക്കുന്നു.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0143 seconds.