കോണ്ട്യോർ പർവതനിര ( Kondyor Massif ) എന്നറിയപ്പെടുന്ന പ്രതിഭാസം

Avatar
Vinaya Raj V R | 09-06-2020

മുകളിൽനിന്നും നോക്കിയാൽ വൃത്താകൃതിയിൽ തിളങ്ങുന്ന ഒരു കൊച്ചുമല കാണാം റഷ്യയിലെ കിഴക്കൻ സൈബീരിയയിൽ.

Kondyor Massif

ഒരു ധൂമകേതു പതിച്ചതോ അല്ലെങ്കിൽ ഒരിക്കൽ പൊട്ടിത്തെറിച്ച അഗ്നിപർവതത്തിന്റെ തലപ്പോ ആവാം ഇതെന്നു തോന്നും. എന്നാൽ ഇതുരണ്ടുമല്ല കോണ്ട്യോർ പർവതനിര (Kondyor Massif) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം. ഏതാണ്ട് നൂറുകോടി വർഷം മുമ്പ് പാറകൾ ഉരുകിയ മാഗ്മ ഉയർന്നുവന്ന് ഭൂമിയുടെ പ്രതലത്തിനടയിൽ ഖനീഭവിച്ച് ഉണ്ടായ മലനിരകൾ ആണ് ഇവ. (ഇതിന് intrusion എന്നാണ് പറയുക). ചുറ്റുമുള്ള മണ്ണൊക്കെ കാലങ്ങൾകൊണ്ട് ഒഴുകിപ്പോയിക്കഴിഞ്ഞപ്പോൾ കഠിന്യമേറിയ ഇതുമാത്രം ഉയർന്നുനിന്നു.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

എട്ടുകിലോമീറ്റർ വ്യസമുള്ള ഇതിന്റെ ചുറ്റുവട്ടം 600 മീറ്ററോളം ഉയർന്നുനിൽക്കുന്നു. മലനിരയിൽ നിന്നും മഞ്ഞുരുകി ഉള്ളിലേക്കുവരുന്ന ജലം പുറത്തേക്ക് ഒഴുകിപ്പോകുന്ന ഒരു അരുവി ഇതിനുള്ളിൽ നിന്നും ഉൽഭവിക്കുന്നുണ്ട്. ഈ പർവതം ശരിക്കുമൊരു നിധിമലയാണ്. ഇതിന്റെയുള്ളിൽ നിന്നും പലവിശിഷ്ടലോഹങ്ങളും ലഭിക്കുന്നു. സ്വർണ്ണം, വെള്ളി, പ്ലാറ്റിനം എന്നിവ ഇതിൽ പ്രധാനമാണ്. കഴിഞ്ഞവർഷം മാത്രം നാലുടൺ പ്ലാറ്റിനമാണ് ഇവിടെനിന്നും ഖനനം ചെയ്തെടുത്തത്. പ്ലാറ്റിനം ക്രിസ്റ്റലിൽ സ്വർണ്ണം ചേർന്നും ഇവിടുന്ന് കിട്ടാറുണ്ട്. ചെമ്പ്, പ്ലാറ്റിനം, റോഡിയം, ഈയം, സൾഫർ എന്നിവ അടങ്ങിയ ഒരു പ്രത്യേകലോഹസങ്കരം ഇവിടുന്നു ലഭിക്കുന്നുണ്ട്, അത് ഈ സ്ഥലത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്, കൊണ്ടെറൈറ്റ്.

# വിനയരാജ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0197 seconds.