കണ്ണൂനീർ തുള്ളിയുടെ ആകൃതിയിലുള്ള അൻ സൂ തടാകം

Avatar
Raveendran Wayanad | 25-05-2020

കണ്ണുനീർ തടാകം - An Soo Lake..........

സ്വഭാവികമായി ഉണ്ടായ നിരവധി പർവ്വത നിരകൾ,പീഠഭൂമികൾ, മരുഭൂമികൾ, ഹിമാനികൾ , നദികൾ ,തടാകങ്ങൾ , വിവിധ തീരപ്രദേശങ്ങൾ എന്നിവയെല്ലാം കൂടി ചേർന്ന ഭൂവിഭാഗമാണ് പാകിസ്ഥാൻ . പാകിസ്ഥാനിലെ ഹിമാലയാൻ മലനിരകളുടെ ഭാഗമായ കെ പി കെ പ്രവിശ്യയിലെ മൻസേര ജില്ലയിലെ ക ഗാൻ വാലിയിൽ സ്ഥിതി ചെയ്യുന്ന അൻ സൂ തടാകം അതിലെന്നാണ്- ഈ തടാകം ലോകത്തിലെ മനോഹര തടാകങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു .അൻ സൂ എന്ന പേരിന്റെ അർത്ഥം കണ്ണുനീർ എന്നാണ് ഇതിന് ഈ പേർ ലഭിക്കാൻ കാരണം ഇതിനെ ആകൃതി കണ്ണൂനീർ തുള്ളി പോലെയാണ്. മനുഷ്യന്റെകണ്ണുമായി സാമ്യമുള്ള ഒരു ഐസ് ദ്വീപും പുരികത്തിന് സമാനമായുള്ള കുന്നും ഇവിടെയുണ്ട്.

ansoo lake
Photo Credit : » Sarmad1296ali - Own work, CC BY-SA 4.0

സമുദ്രനിരപ്പിൽ നിന്ന് 4.245 മീറ്റർ (13. 927) അടി ഉയരത്തിൽ ആണ് ഇത് സ്ഥതി ചെയ്യുന്നത് കഗാൻ താഴ്വരയിലെ ഏറ്റവും ഉയരമുള്ള പർവ്വതമായ മാലിക പർബത്തിന്റെ അടുത്താണ് തടാകം ഉള്ളത് -. ഹിമാലയൻ പർവ്വത നിരയിൽ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളിൽ ഒന്നാണ് അൻസു തടാകം.

അൻ സൂ എന്ന ഉറുദു പദത്തിന്റെ അർത്ഥം കണ്ണു നീർ എന്നാണ് ഇതിന്റെ ഘടന പേരിന് അർത്ഥമാക്കുന്നതുപോലെ കണ്ണുനീർ പോലെയാണ്. വേനൽ കാലത്ത് മഞ്ഞ് ഉരുകുമ്പോൾ അത് കൂടുതൽ പ്രധാന്യമർഹിക്കുന്നു
1993-ൽ -പാകിസ്ഥാൻവ്യാമ സേന പൈലറ്റുന്മാർ ആണ് അൻസു തടാകം കണ്ടെത്തിയത് . അതിനു മുൻമ്പ് ഇതിന്റെ താഴ്വരയിൽ താമസിക്കുന്ന തത് ദേശവാസിക്കൾക്ക് പോലും ഇങ്ങനെ ഒരു തടാകം ഉണ്ട് എന്ന് അറിയില്ലായിരുന്നു .

2005-ൽ ഇവിടെയുണ്ടായ ഭൂചലനത്തിൽ ഈ മനോഹരമായ തടാകം ഭാഗികമായി തകർന്നിരുന്നു
. അൻസു തടാകത്തിലെയ്ക്ക് എത്തിചേരാൻ രണ്ടു വഴികൾ ആണ് ഉള്ളത് . ഇതിന്റെ താഴ്വര പ്രദേശങ്ങളിൽ ഒന്നായ സൈഫുൾ മുലൂക്കിൽ നിന്ന് ആണ് ഹ്രസ്വവും എന്നാൽ കുത്തനെയുള്ള കയറ്റവുമുള്ള അൻസു തടാകത്തിൽ എത്താൻ 7 മുതൽ 9 മണിക്കൂർ വരെ യാത്ര ആവശ്യമാണ് .


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

അൻസു തടാകത്തിൽ എത്താൻ രണ്ടാമത്തെ മാർഗ്ഗം തെക്കുഭാഗത്ത് ആയി സ്ഥതി ചെയ്യുന്ന മഹാന്ദ്രി എന്ന ഗ്രമാത്തിൽ നിന്നുമാണ് . 6- മുതൽ 7 മണിക്കുർ വരെ നീളുന്നു തടാകത്തിന്റെ അടുത്തു എത്താൻ ചെങ്കുത്തായ കയറ്റവും മനോഹരമായ തഴ്വരകളും ഈ പാത യുടെ പ്രത്യേകതയാണ് .

വർഷത്തിൽ മിക്ക സമയങ്ങളിലും യാത്ര ചെയ്യുന്ന വഴികൾ എല്ലാം മഞ്ഞുമൂടി കിടക്കുന്നതായിരിക്കും ഏറ്റവും അനുകൂല സമയം ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ആണ് അധിക സമയവും ഇടതൂർന്ന മൂടൽ മഞ്ഞും മഴയും കാരണം മലയിടുക്കിലുള്ള ഈ തടാകം കണ്ടുപിടിക്കാൻ പ്രയാസമാണ് . അൻസുതടാകത്തിന് സ്വഭാവികമായ ഒഴുക്ക് ഇല്ല ദുർഘടപാതയും പ്രതീക്കൂല കാലാവസ്ഥയും കാരണം , ഇതുവരെ തടാകത്തിൽ പരിവേഷണങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല .

» charismaticplanet

» വിക്കിപീഡിയ ലിങ്ക്

# രവീന്ദ്രൻ വയനാട്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0160 seconds.