ലേക്ക് സ്പിരിറ്റ് തടാകത്തിനെ മരങ്ങളാൽ മൂടിയ അഗ്നിപർവ്വതസ്ഫോടനം ..

Avatar
Vinaya Raj V R | 26-05-2020

lake

അമേരിക്കയിലെ വാഷിങ്‌ടൺ സംസ്ഥാനത്തെ ഒരു തടാകമാണ് സ്പിരിറ്റ് ലേക്ക്. വളരെ ജനപ്രിയമായ ഒരു ടൂറിസ്റ്റ്കേന്ദ്രമായിരുന്നു അവിടം. ആറ് ക്യാമ്പുകളും നിരവധി ലോഡ്ജുകളും അവിടെയുണ്ടായിരുന്നു. എന്നാൽ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഗ്നിപർവ്വതസ്ഫോടനത്തെത്തുടർന്ന് സ്പിരിറ്റ് തടാകത്തിന്റെ അവസ്ഥ ആകെ മാറി.

spirit lake
Photo Credit : twitter.com/coastalscoop

1980 മെയ് 18-നാണ് താടകത്തിനടുത്തുള്ള സെന്റ് ഹെലൻസ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കു മുൻപുള്ള രണ്ടുമാസങ്ങളിൽ ഏതാണ്ട് 2000 ഭൂകമ്പങ്ങളാണ് സമീപപ്രദേശങ്ങളിൽ ഉണ്ടായത്. 57 ആൾക്കാർ മരിച്ചപ്പോൾ സ്ഫോടനത്തിൽ 250 വീടുകളും കിലോമീറ്ററുകളോളം റോഡുകളും നഷ്ടമായി. . പൊട്ടിത്തെറിയിൽ പർവ്വതത്തിന്റെ ഉയരം ആയിരത്തിലേറെ അടി കുറഞ്ഞു, വടക്കുഭാഗത്ത് ഒന്നരകിലോമീറ്ററിലേറെ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടു. 24 കിലോമീറ്ററുകളോളം ഉയരത്തിൽ ഉയർന്ന പുകയും ചാരവും നൂറുകണക്കിനു മൈലുകളോളം സഞ്ചരിച്ച് 11 സംസ്ഥാനങ്ങളിൽ വർഷിച്ചു. കിലോമീറ്ററുകളോളം ഭൂമി ഉപയോഗശൂന്യമായിമാറി, ആയിരക്കണക്കിനു മൃഗങ്ങൾ ചത്തൊടുങ്ങി. നാഷണൽ ജോഗ്രഫിക്കിന്റെ ഫോട്ടോഗ്രാഫർ അടക്കം മൂന്നുഫോട്ടോഗ്രാഫർമാർ കൊല്ലപ്പെട്ടു. അതിൽ ഒരാളുടെ ചിത്രങ്ങൾ അടങ്ങിയ ഫിലിം ശരീരം കൊണ്ട് രക്ഷപ്പെടുത്തിയതിൽ നിന്നും വിലയേറിയ വിവരങ്ങൾ ആണ് പിന്നീട് കിട്ടിയത്. ആ പ്രദേശത്ത് ആൾക്കാർ പോകുന്നതിനെ വിലക്കി ഉത്തരവുകൾ ഉണ്ടായിരുന്നെങ്കിലും തടാകത്തിന്റെ സമീപത്തുള്ള സ്പിരിറ്റ് ലോഡ്ജിന്റെ ഉടമയായ ഹാരി ആർ ട്രൂമാൻ അവിടം വിട്ടുപോകാൻ തായ്യാറായില്ല. അദ്ദേഹവും അവിടെ മരണമടഞ്ഞെന്നു കരുതുന്നു.

spirit lake
Photo Credit : panoramio.com/photo/37301400


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഈ പൊട്ടിത്തെറിയിൽ പർവതത്തിന്റെ വടക്കുഭാഗത്തിനാണ് ഏറ്റവും പരിക്കുപറ്റിയത്. മല ഇടിഞ്ഞുവീണ് വഴിക്കുള്ളതെല്ലാം തല്ലിത്തകർത്ത് ഒഴുക്കിക്കൊണ്ട് അഞ്ചുമൈൽ അകലെയുള്ള സ്പിരിറ്റ് തടാകത്തിലേക്ക് എത്തി. ഏതാണ്ട് പത്തുലക്ഷം മരങ്ങളും മറ്റുമാലിന്യങ്ങളും കൂടി അങ്ങോട്ടൊഴുകിയെത്തി. തടാകത്തിൽ തിരമാലകൾ 260 മീറ്ററോളം ഉയരത്തിൽ പൊങ്ങി. അഞ്ചരക്കോടി ഖനമീറ്റർ വസ്തുക്കളാണ് തടാകത്തിൽ പതിച്ചത്. തടാകത്തിലെ ജലനിരപ്പ് 60 മീറ്ററിലേറെ ഉയർന്നു. തടാകത്തിന്റെ പ്രതലത്തിന്റെ പകുതിയോളം ഒഴുകിവന്ന മരങ്ങൾ കൊണ്ടുനിറഞ്ഞു. വെള്ളം വിഷമയമായി, ഒരുമാസം മുമ്പ് ശുദ്ധജലമായിരുന്ന തടാകം ഓക്സിജൻ തീരെയില്ലാത്ത അവസ്ഥയിലെത്തി. ത്ടാകത്തിലെ ജലത്തിന്റെ ഗുണം പൂർവ്വരൂപത്തിലാവാൻ കാലങ്ങൾ എടുക്കുമെന്ന് ശാത്രജ്ഞർ കരുതിയെങ്കിലും ഫൈറ്റോപ്ലാങ്ടന്റെ തിരിച്ചുവരവോടെ പെട്ടെന്നുതന്നെ തടാകത്തിൽ ജീവൻ തിരികെയെത്തി.

സ്ഫോടനസമയത്ത് ബർലിങ്ടൺ നോർതേൺ റെയിൽറോഡിന്റെ കൈവശമായിരുന്ന ആ പ്രദേശം പിന്നീട് അമേരിക്കൻ വനംവകുപ്പിന്റെ കയ്യിലായി. ഇന്നത് ഒരു ലക്ഷത്തിനുമേൽ ഏക്കർ വിസ്താരമുള്ള ദേശീയസംരക്ഷിതമേഖലയാണ്. അതിനാൽത്തന്നെ തടാകത്തിൽ വന്നുപതിച്ച മരങ്ങൾ നീക്കം ചെയ്യാതെ ഉപരിതലത്തിൽ കിടക്കുകതന്നെയാണ്, ഗവേഷണത്തിനല്ലാതെ, മനുഷ്യന്റെ ഇടപെടൽ പരിമിതപ്പെടുത്തിയിരിക്കുന്നു. തടാകത്തിനു മുകളിൽ കിടക്കുന്ന മരത്തടിയുടെ വിസ്താരം എത്രയുണ്ടെന്ന് ഊഹിക്കാമോ? ഒരടി കനത്തിൽ ഏതാണ്ട് മൂന്നരലക്ഷം ഏക്കർ!!

തത്സമയ വിഷ്വലുകൾ ഉൾപ്പെടുന്ന വീഡിയോ ചുവടെ

# വിനയരാജ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0031 seconds.