👶 കുട്ടികളുടെ തൊണ്ടയിൽ ഗുളിക 💊 കുടുങ്ങിയാൽ മരണം ഒഴിവാക്കാനായി എന്ത് ചെയ്യാം?

Avatar
Dr. Danish Salim | 30-11-2020

തൊണ്ടയിൽ ഗുളിക കുടുങ്ങി ചെറിയ കുട്ടി മരണപെട്ടു...!! ആഹാരം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു...!!

കുട്ടികളുടെ തൊണ്ടയിൽ ഗുളിക കുടുങ്ങിയാൽ മരണം ഒഴിവാക്കാനായി എന്ത് ചെയ്യാം? ഇതെങ്ങനെ ഒഴിവാക്കാം?? How to prevent and save a child from Choking tablets or small substances?

ഈ വാർത്തകൾ കേൾക്കുമ്പോൾ വെറും കെട്ടുകഥയെന്നു ചിലർക്ക് തോന്നാം ചിലർക്ക് അവരോടു സഹതാപവും ഉണ്ടാകാം. ലോകത്ത് പലയിടത്തും ഇത്തരം മരണങ്ങൾ ഉണ്ടാകുന്നുണ്ട്. പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ശ്വാസം എന്നേക്കുമായി നിലക്കുന്നത് ആർക്കായാലും താങ്ങാൻ കഴിയില്ല. ഈ അവസ്ഥയിൽ പ്രാഥമികശുശ്രൂഷയെക്കുറിച്ച്‌ അറിയുന്നവർ അടുത്തില്ലെങ്കിൽ, ജീവൻ നഷ്ടപ്പെടും..

അത് കൊണ്ട് തന്നെ ഈ ജീവൻ രക്ഷാ മാർഗ്ഗം എല്ലാവരും പഠിച്ചിരിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യണം.. പല മരണങ്ങളും നമുക്ക് ഒഴിവാക്കാനായി കഴിയും. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി അറിയേണ്ട 10 കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുക..

ഒരു വയസ്സിനു താഴെ പ്രായമാണെങ്കിൽ: കുഞ്ഞിനെ കമഴ്ത്തി തല അല്പം താഴെയായി വരുന്ന രീതിയിൽ നമ്മുടെ തുടയിൽ കിടത്തി, മുതുകത്ത് തോൾ എല്ലുകൾക്കിടയിൽ കൈയുടെ പാത്തി ഉപയോഗിച്ച് അത്യാവശ്യം ശക്തിയായി മുൻപോട്ട് പ്രഹരമേൽപ്പിക്കുക എന്നതാണ് ആദ്യത്തെ നടപടി.

ഇതിനുശേഷം ഉടനെതന്നെ കുഞ്ഞിനെ മലർത്തി കിടത്തി, കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യഭാഗത്ത് മുലഞെട്ടുകളുടെ ലെവലിൽ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് 5 പ്രാവശ്യം അമർത്തേണ്ടതാണ്(CPR ചെയ്യുന്നതുപോലെ).

ഇതിനുശേഷം വായ തുറന്ന് വിക്കിപ്പോയ വസ്തു പുറത്തു വന്നിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, വസ്തു പുറത്ത് കാണാം എങ്കിലും ഒരിക്കലും അത് വായിൽ വിരലിട്ട് തിരിച്ചെടുക്കാൻ ശ്രമിക്കരുത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ആദ്യത്തെ രണ്ട് സ്റ്റെപ്പുകൾ വസ്തു പുറത്തെത്തും വരെ വീണ്ടും വീണ്ടും ആവർത്തിക്കാവുന്നതാണ്.

ഒരു വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടിയാണെങ്കിൽ Heimlich maneuver അഥവാ രോഗിയുടെ പിറകിൽനിന്ന് വയറിന്റെ മുകൾഭാഗത്ത് ഇരുകൈകൾ ഉപയോഗിച്ച് മുകളിലേക്കും പുറകോട്ടും ഉള്ള ദിശയിൽ മർദ്ദം പ്രയോഗിക്കുന്ന രീതിയാണ് ചെയ്യേണ്ടത്.

ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന വേളയിൽ എപ്പോഴെങ്കിലും കുഞ്ഞിന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ ഉടനെതന്നെ ഇതെല്ലാം നിർത്തി കുഞ്ഞിന് 'CPR' രീതിയിൽ നെഞ്ചിനു മുൻവശത്ത് മർദ്ദം കൊടുക്കേണ്ടതാണ്.

മരണം സംഭവിക്കാതിരിക്കാൻ വേണ്ട ഈ പ്രാഥമിക ശുശ്രൂഷ നമ്മൾ എല്ലാരും അറിയണം. എല്ലാരും എന്ന് പറഞ്ഞാൽ, ഓരോ പൗരനും. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.

#DrDBetterLife #ChokingTablets #CPR


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0209 seconds.