പ്രിയ നേതാക്കൾ (ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ!) വായിക്കാനായി ഒരു ഡോക്ടറുടെ എളിയ കുറിപ്പ്,

Avatar
Dr. Soumya Sarin | 03-07-2020

doctor

പ്രിയരേ, നാമിന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! ഇതിനെ പ്രതിരോധിക്കാനും നമ്മെ സുരക്ഷിതരാക്കാനും വലുതായൊന്നും നമുക്ക് ചെയ്യാനുമില്ല. വളരെ സിംപിൾ എന്ന് തോന്നിക്കുന്ന മൂന്ന്‌ കാര്യങ്ങൾ മാത്രം!

1. മാസ്കിന്റെ ശെരിയായ ഉപയോഗം.

2. ശാരീരിക അകലം

3. കൈകൾ ഇടക്കിടക്ക് സോപ്പും വെള്ളവും/ സാനിറ്റൈസർ ഇവ ഉപയോഗിച്ച് വൃത്തിയാക്കൽ.

കേൾക്കുമ്പോൾ വളരെ സിംപിൾ ആയി തോന്നുമെങ്കിലും വളരെ പവർഫുൾ ആയ ആയുധങ്ങളാണിവ.

ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

സത്യം പറയാമല്ലോ,കുറച്ചു കാലങ്ങളായി ടി. വി. തുറക്കുമ്പോൾ തന്നെ ആകെ ഒരു നെഗറ്റീവ് ഫീൽ ആണ്. ഒരു വശത്തു ഡോക്ടർമാർ മാസ്കിന്റെയും ശാരീരിക അകലത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു! മറുവശത്തു നമ്മുടെ പ്രിയനേതാക്കൾ മാസ്ക് താടിയിലും തൂക്കി പ്രത്യക്ഷപ്പെടുന്നു!

കാണുമ്പോൾ ഏറ്റവും സങ്കടം വരാറുള്ളത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തന്നയാണ്. മാസ്ക് ഇടാത്തതിന് ഇത്ര പേർക്ക് പിഴ ചുമത്തി എന്ന് പറയുന്നതും മാസ്ക് താടിയിൽ ഇട്ടുകൊണ്ടാണ്! മാസ്ക് ഉപയോഗിക്കാത്തത് പോലെ തന്നെ ഗൗരവകരമാണ് അത് ശെരിയായി ഉപയോഗിക്കാത്തതും. ആ കാര്യത്തിൽ ശൈലജ ടീച്ചർ മാതൃകയാണ്. കുറച്ചു കാലമായെങ്കിലും മാസ്ക് താഴ്ത്തി അവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ശാരീരിക അകലം പാലിച്ചാണ് ഇരിക്കുന്നതെന്നൊക്കെ ഒരു വാദത്തിനു വേണ്ടി നമുക്ക് പറയാം. എങ്കിലും കാണുന്ന പൊതുജനത്തിനുള്ളിൽ പതിയുന്നത് താടിയിൽ തൂങ്ങുന്ന ആ മാസ്ക് ആയിരിക്കും!

ഓരോ നേതാക്കളും അണികൾക്ക് / പൊതുജനങ്ങൾക്ക് മാതൃകയാകേണ്ടവരാണ്. നിങ്ങൾ തന്നെ തെറ്റ് കാണിച്ചു കൊടുത്താൽ പിന്നെ അവരെ തിരുത്താൻ ഉള്ള അർഹത നിങ്ങൾക്കുണ്ടാകുമോ? വാക്കുകളും പ്രവർത്തിയും തമ്മിൽ യോജിക്കണ്ടേ? ഇപ്പോൾ തന്നെ ആളുകൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു " നിയമങ്ങൾ ഞങ്ങൾക്ക് മാത്രമേ ഉള്ളോ എന്ന്!". അത് ദുഖകരം തന്നെയാണ്.

പിന്നെ ദയവുചെയ്ത് ഇതിനെ രാഷ്ട്രീയവൽക്കരിക്കരുത്, അപേക്ഷയാണ്. ആദ്യമേ പറഞ്ഞപോലെ ഇത് എല്ലാ പക്ഷത്തിനോടും കൂടിയാണ്. കാരണം ഈ തെറ്റ് ചെയ്യുന്നതിൽ ഒരു പക്ഷവും പുറകിലല്ല. പിന്നെ കൊറോണക്ക് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നുമില്ലല്ലോ! നിങ്ങളുടെയും നിങ്ങൾക്ക് ചുറ്റും നിൽക്കുന്ന അണികളുടെയും ആരോഗ്യം ഒരു ഡോക്ടർ എന്ന രീതിയിൽ എനിക്ക് വലുതാണ്. നിങ്ങളെ കാണാനും കേൾക്കാനും എത്രയോ പേർ ഇവിടെയുണ്ട്. അവർക്ക് മുന്നിൽ നല്ല മാതൃകകൾ ആവാൻ ശ്രമിക്കുക.

അല്ലെങ്കിൽ ജനങ്ങൾ നിങ്ങളുടെ മുഖത്തേക്ക് കൈചൂണ്ടുന്ന ദിനം അകലെയാകില്ല!

# ഡോ. സൗമ്യ സരിൻ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Soumya Sarin

Dr. Soumya Sarin is a consultant pediatrician and Neonatologist .Friendly health tips , lifestyle blogs and live talks for the common man » Website

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.65 MB / This page was generated in 0.0162 seconds.