🐓 പക്ഷിപ്പനി മനുഷ്യരിലേക്ക് ? പ്രതിരോധിക്കാനുള്ള 10 മാർഗ്ഗങ്ങൾ ..10 tips to prevent Bird Flu

Avatar
Dr. Danish Salim | 09-01-2021

🐓 പക്ഷിപ്പനി‍ മനുഷ്യരിലേക്ക് പടരുമോ?

പ്രതിരോധിക്കാനുള്ള 10 മാർഗ്ഗങ്ങൾ..

10 tips to prevent Bird Flu Infection

പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ മറ്റൊരു വൈറസ് രോഗത്തെ കൂടി പ്രതിരോധിക്കുകയാണ് നാം. പക് ഷിപ്പനി എന്താണെന്നും എങ്ങിനെ പ്രതിരോധിക്കാമെന്നും അറിഞ്ഞിരിക്കുക.

പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് (H5N1 വൈറസ്) പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പ ടരുന്നതിനാല്‍ പനിബാധിത മേഖലയിൽ പക്ഷികള്‍ കൂട്ടത്തോടെ ചാകും. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാ ണ് കൂടുതലും രോഗം പിടിപെടുന്നത്.

🔴മനുഷ്യർ പേടിക്കേണ്ടതുണ്ടോ‍?.

അതിതീവ്ര പകർച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയിൽ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ അപൂർവ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്.കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പ്രധാനമായും പനി പടരുന്നത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

🔴പുതിയ അസുഖമാണോ ഇത്?

പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് 1997ല്‍ ഹോങ്കോങ്ങിലാണ്. പനിപിടിച്ച് അന്ന് ഒട്ടേറെ മരണങ്ങളുണ്ടായി. ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി. 2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചിരുന്നു.

🔴മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങൾ എന്തൊക്കെ?

സാധാരണ ഇൻഫ്ലുവൻസ വൈറസ് ബാധിച്ചാൽ ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും ഉണ്ടാവുക. പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ. വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങൾക്കിടയാക്കാൻ ഈ വൈറസുകൾ ഇടയാക്കും.

🔴ആർക്കാണ് അസുഖം വരാൻ സാധ്യത കൂടുതൽ ഉള്ളത്?

പക്ഷിപ്പനി ഉണ്ടാകുമ്പോള്‍ രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം ബാധിക്കുന്നത്.രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്.അതേസമയം, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോർട്ടുകളില്ല.പക്ഷിപനി തടയാനായി അറിയേണ്ട 10 കാര്യങ്ങൾ വിവരിക്കുന്നു..ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും ഈ കാര്യങ്ങൾ മനസ്സിലാക്കി ഈ രോഗത്തെ തടയുക..മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.തീർച്ചയായും മറ്റുള്ളവർക്ക് ഇത് ഗുണം ചെയ്യും.

#DrDBetterLife #BirdFlu #Infection #BirdFluInformation


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Dr. Danish Salim

Dr Danish Salim for common man to achieve Better Life & Health with minimal medications and more natural lifestyle management.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.59 MB / This page was generated in 0.0031 seconds.