രാമായണം - ചില കോര്പ്പറേറ്റ് പാഠങ്ങൾ .

Avatar
Sarath Sasi | 18-07-2020

രാമായണം - ചില കോര്പ്പറേറ്റ് പാഠങ്ങൾ

1. ഔദ്യോഗിക കാര്യങ്ങളിൽ ഒരിക്കലും ഭാര്യയുടെയോ/ഭർത്താവിന്റെയോ സഹായം തേടാതിരിക്കുക. അല്ലെങ്കിൽ ദശരഥനെ കൈയേയി യുദ്ധത്തിൽ സഹായിച്ചതിന് പകരം നൽകിയത് പോലെ പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നേക്കാം.

2. ഒരു വരം(ഓഫർ) കൊടുക്കുമ്പോൾ/എഗ്രിമെന്റ് സൈൻ ചെയ്യുമ്പോൾ വാലിഡിറ്റി കൃത്യമായി മെൻഷൻ ചെയ്യുക. "എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ചോദിച്ചോളൂ" എന്ന് പറഞ്ഞാൽ ദശരഥന് സംഭവിച്ചത് പോലെ ചില വിഘ്‌നം സംഭവിക്കാൻ സാധ്യതയുണ്ട്.

3. കൈകെയിയെ പോലെ ടോപ് മാനേജ്‌മെന്റിൽ പിടിപാടുള്ളവർ വിചാരിച്ചാൽ, നൂറു കണക്കിന് വർഷങ്ങൾ പാരമ്പര്യമുള്ള രഘുവംശം പോലെയുള്ള കമ്ബനികളുടെ പോലും ആചാരങ്ങൾ(പോളിസികൾ) ഒറ്റ രാത്രി കൊണ്ട് മാറ്റി മറിക്കുവാൻ കഴിയും. കരുതിയിരിക്കുക.

4. സാഹസികമായ സ്ഥലത്തേക്ക് ഔദ്യോഗികാവശ്യത്തിന് യാത്ര ചെയ്യുമ്പോൾ കഴിയുന്നത്ര ഫാമിലിയെ കൊണ്ടു പോകുന്നത് ഒഴിവാക്കി തനിച്ചു പോകാൻ ശ്രമിക്കുക. സീതയ്ക്ക് സംഭവിച്ചത് ഒരു പാഠമാണ്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

5. സ്വർണ മാനുകളെ കാണുമ്പോൾ പ്രലോഭനങ്ങൾ തോന്നുന്നത് സ്വാഭാവികം. ആ നേരത്ത് പ്രോസസ് മുറുകെ പിടിച്ച് പ്രലോഭനങ്ങൾ കടിച്ചമർത്തുക, അല്ലെങ്കിൽ അശോകവനിയിൽ ചിന്താവിഷ്ടയായി ഡിപ്രഷൻ അടിച്ചു ഭാവിയിൽ ഇരിക്കേണ്ടി വരും.

6. ലക്ഷ്മണ രേഖ നിർമ്മിക്കുമ്പോൾ പുറത്തു നിന്നും ആർക്കും അകത്തേക്ക് കയറാൻ പറ്റാത്തത് പോലെ അകത്തു നിന്ന് ആരും പുറത്തേക്ക് പോകാനും പാടില്ല എന്നുള്ള കാര്യം ശ്രദ്ധിക്കുക. ആ ഭാഗം വാക്കാൽ പറയാതെ ടെക്നൊളജിക്കലി ഇമ്പ്ലിമെന്റ് ചെയ്യാൻ ശ്രമിക്കുക, അല്ലെങ്കിൽ അതൊരു സെക്യൂരിറ്റി ബ്രീച് ആയി മാറുകയും ഹാക്കേഴ്‌സ് അത് സമീപ ഭാവിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യും.

7. ദൂതനായി ക്ലയന്റ് സൈറ്റിൽ ചെന്നിട്ട് ആക്ഷൻ കാണിച്ചു സീതയെ രക്ഷിക്കാം എന്നു കരുതിയാൽ, സീത "എന്റെ രാമേട്ടൻ അല്ലാതെ വേറെ ആരും എന്നെ രക്ഷിക്കേണ്ട" എന്നു പറയാൻ സാധ്യതയുണ്ട്. അതു കൊണ്ട് അവനവനെ ഏൽപ്പിച്ച പണി മാത്രം ചെയ്താൽ മാനഹാനി ഒഴിവാക്കാം.

8. കഠിനാധ്വാനിയായ തൊഴിലാളിയ്ക്ക് എന്നും ഹനുമാന്റെ വിധിയാണ്. ബോസ് അയാളെ കടൽ ചാടിക്കടക്കാനും, ദൂതിനും, ലങ്കാദഹനത്തിനും എന്തിന് മല ചുമക്കാൻ വരെ ഉപയോഗിക്കും. എന്നാലോ ഒടുവിൽ ആത്മാർത്ഥത തെളിയിക്കാൻ അവർ ചങ്ക് പിളർന്നു കാണിക്കേണ്ടിയും വരും. അതിനാൽ ഒരു മീഡിയം ലെവലിൽ ഉള്ള അധ്വാനി ആകുന്നതാണ് സുരക്ഷിതം.

9. എത്ര പാലും തേനും കൊടുത്തു സ്നേഹിച്ചാലും നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങളുടെ സ്ഥാനം കൊതിക്കുന്ന ഒരു വിഭീഷണൻ ഉണ്ടായിരിക്കും. ഒരവസരം കിട്ടുമ്പോൾ അഭിനവ രാമൻമാരുമായി ചേർന്ന് അയാൾ നിങ്ങൾക്ക് പണി തരും.

10. ജോലിയിൽ നിന്ന് രാജി വെക്കുമ്പോൾ കമ്പനിയിൽ പിടിച്ചു നിർത്താനും, നിങ്ങളുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്താനും ഒരുപാട് പേർ കാണും, എന്ന് കരുതി ഇത്തിരി നാൾ കഴിഞ്ഞു അവിടെ തിരികെ ജോലിയിൽ കയറാം എന്ന് കരുതിയാൽ സീത അയോധ്യയിൽ നേരിട്ടത് പോലെ കടുത്ത അഗ്നിപരീക്ഷ നേരിടേണ്ടി വരും. ജാഗ്രത.

Photo Credit : » @timmossholder


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0104 seconds.