ദയവായി എന്റെ സർവീസ് ഒന്ന് റേറ്റ് ചെയ്യൂ .. (ലെ ദൈവം)

Avatar
Robin K Mathew | 29-05-2020

rate
Photo Credit : » @jhanks787

ലോകം വളരെ സുഗമമായി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.എല്ലാ സംഗതികൾക്കും ഒപ്പം മതവും വർഗീയതയും തഴച്ചുവളരുകയായിരുന്നു. അപ്പോഴാണ് ആ കുന്ത്രാണ്ടം വൂഹാനിൽ നിന്ന് വരുന്നത്.നുമ്മ കൊറോണ ബ്രോ. എല്ലാ പുരോഹിതരും ദൈവങ്ങളും ഭയന്ന് അകത്തു കേറി.

വർഗീയവാദികൾക്ക് വലിയ സ്കോപ്പില്ല എന്നായി.
മദ്യം വരെ ഓണ്ലൈനായി വാങ്ങാൻ ആപ്പ് ഉണ്ടാക്കി.
പഠന ഉദ്ഘാടനവും ആരാധനയും ഉൾപ്പെടെ എല്ലാം ഓൺലൈനായി സ്ഥിതിക്ക് വർഗീയതയ്ക്ക്,ഓരോ മത കേന്ദ്രത്തിന്റെ നടത്തിപ്പിനും ഒരു ആപ്ലിക്കേഷൻ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്..

ഓരോ മത കേന്ദ്രങ്ങളും ഒരു ആപ്ലിക്കേഷൻ ഉണ്ടാക്കുക.. ഇതിൽ നേർച്ച ഓണ്ലൈൻ പേയ്മെന്റ്, കർമങ്ങളുടെ സിമുലേഷൻ, കുമ്പസാരം കേൾക്കാനുള്ള ഉള്ള എൻക്രിപ്റ്റഡ് VPN ചാനൽ,ഹന്നാൻ വെള്ളം സിമുലേഷൻ, ദൈവത്തിൻറെ സ്വർഗ്ഗത്തിലെ സ്റ്റേറ്റസ് അറിയാനുള്ള വഴി, ഉറക്കമാണോ എഴുന്നേറ്റ് ഇരിപ്പാണോ എന്നൊക്കെ അറിയാൻ ഉള്ള ഇൻഡിക്കേറ്റർ ഒക്കെ വേണം.

എന്റെ സർവ്വീസ് എപ്പടി?{Please give five star ratings}

തീർത്ഥാടനത്തിന് പോയി ഒരുവർഷം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എത്ര അധികമാണ്? . .. എന്തിനാണ് ഒരാൾ തീർത്ഥാടനത്തിന് പോകുന്നത്? അത് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുവാനും, നന്മ ഉണ്ടാകുവാനും, കുട്ടികളുണ്ടാകുവാനും, പരീക്ഷയ്ക്ക് ജയിക്കാനും സമ്പത്തുണ്ടാക്കാനും ഒക്കെയാണ്. ഇതിനുവേണ്ടി എല്ലാം ദൈവത്തിന് കൈക്കൂലി കൊടുത്ത് പ്രാർത്ഥിച്ചു തിരിച്ചുവരുമ്പോഴാണ് നിരത്തുകളിൽ ക്രൂരമായി ഇവർ കൊല ചെയ്യപ്പെടുന്നത്..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇനി ഇതെല്ലാം ആപ്പ് വച്ച് ചെയ്യാം.

ഒരു ചെറിയ പനിയുമായി ഒരാൾ ഒരു ആശുപത്രിയിൽ പോയി , അവിടെ വച്ച് രോഗി മരിക്കുന്നു എന്ന് കരുതുക. മരണം നടന്നത് മെഡിക്കൽ അലംഭാവം മൂലമോ,കൈപ്പിഴ മൂലമോ,അനഫലിറ്റിക്ക് ഷോക്ക് പോലെയുള്ള കയ്യിൽ ഒതുങ്ങാത്ത കാര്യം മൂലമോ ആണ് എന്ന് കരുതുക. കാരണം എന്തായാലും ശരി , തീർച്ചയായും ജനം ആശുപത്രി തല്ലിപ്പൊട്ടിക്കുകയും, ഡോക്ടർമാരെ കൈയ്യേറുകകയും ചെയ്യും. കുറഞ്ഞ പക്ഷം ഗൂഗിളിൽ ആശുപത്രിയെ പറ്റി മോശം റിവ്യൂ എങ്കിലും ഇടും.

എന്നാൽ ദൈവത്തിനുവേണ്ടി ഇതുപോലെ ആരും റിവ്യൂ ഇട്ട് കാണാറില്ല.

ഇനിയെങ്കിലും ആൾക്കാർ ദൈവങ്ങളിൽ നിന്ന് കിട്ടുന്ന സർവീസിന് ഒരു ഗൂഗിൾ റിവ്യൂ ഇടുന്നത് നല്ലതാണ് എന്ന് എനിക്ക് തോന്നുന്നു.ഓരോ മത കേന്ദ്രത്തിനും അവരുടെ ആപ്പിൾ റേറ്റിങിന് ഉള്ള സൗകര്യം ഉണ്ടാവണം.

ഉദാ: ഞാൻ ഇന്ന തീർത്ഥാടന കേന്ദ്രത്തിൽ പോയി ഇന്ന ദൈവത്തോട് ഇത്ര രൂപ മുടക്കി പ്രാർത്ഥിച്ചു ..പക്ഷേ അദ്ദേഹത്തിൻറെ സർവീസ് വളരെ മോശമാണ്. എനിക്ക് പ്രയോജനമുണ്ടായില്ല. മാത്രമല്ല അദ്ദേഹത്തെ കാണാൻ പോയി തിരിച്ചുവന്നപ്പോൾ എന്റെ കുടുംബം അപകടത്തിൽപെട്ടു.."

നല്ല റീവ്യൂ ഉള്ള മതങ്ങൾക്കും ദൈവങ്ങൾക്കും നല്ല റീച്ഛ് ഉണ്ടാവും. ഏതു മതസ്ഥർക്കും ഏതു ദൈവത്തിൻറെയും ആപ്പ് ഉപയോഗിക്കാം.. ആരും അറിയില്ല .


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Robin K Mathew

Behavioural Psychologist / Cyber Psychology Consultant » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0144 seconds.