കുഞ്ഞു വാവകൾക്കെന്താ ഈ ചന്തം ? കുഞ്ഞുങ്ങൾക്ക് ഭംഗിയുള്ളതായി നമുക്ക് തോന്നുന്നത് ..

Avatar
Baiju Raju | 02-06-2020

എല്ലാ സസ്തനി ജീവിവർഗത്തിലെയും കുഞ്ഞുങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്ന ചില ശാരീരിക സവിശേഷതകൾ ഉണ്ട്, അതുകൊണ്ട് അവരിലെ കുഞ്ഞുങ്ങൾക്ക് ഭംഗിയുള്ളതായി നമുക്ക് പൊതുവെ തോന്നും.

cute

മുഖത്തിന്റെ വിസ്തീർണ്ണത്തിന്റെ വലിയ അനുപാതമാണ് ഈ സ്വഭാവവിശേഷങ്ങളിൽ പ്രധാനമായും കാണുക.

* ശരീര വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ വൃത്താകൃതിയിലുള്ള തല.
* വലിയ, നീണ്ടുനിൽക്കുന്ന നെറ്റി
* മുഖവുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കണ്ണുകൾ, തലയുടെ മധ്യരേഖയ്ക്ക് താഴെയുള്ള കണ്ണുകൾ
* വൃത്താകൃതിയിലുള്ള, നീണ്ടുനിൽക്കുന്ന കവിളുകൾ
* ഉരുണ്ട ശരീര രൂപം
* മൃദുവായ, മിനുസമായ ശരീരം.

ഇനി ഇതൊക്കെയാണോ പ്രധാന കാരണം എന്ന് ചോദിച്ചാൽ..


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

അല്ല.

പരിണാമപരമായ കാരണം ആണ് പ്രധാനം.

നമുക്ക് വാത്സല്യം തോന്നുന്ന വസ്തുക്കളെ നമുക്ക് താലോലിക്കുവാൻ തോന്നും. അങ്ങനെ മറ്റുള്ളവരുടെ ഇഷ്ട്ടം പിടിച്ചുപറ്റി സ്വയം സംരക്ഷിക്കുവാനുള്ള കഴിവാണ് കുഞ്ഞുങ്ങൾക്ക് കിട്ടിയിരിക്കുന്നത്.

കുഞ്ഞുങ്ങൾ കരയുന്നതു സങ്കടം കൊണ്ടല്ല. മിക്കവാറും വിശന്നിട്ടാവും.
അതുപോലെ കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ചിരിയും സന്തോഷത്തിന്റെ പ്രകടനങ്ങളല്ല, മറിച്ച് പുഞ്ചിരിക്കാനും സന്തോഷമായിരിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന ജനിതകപരമായ സംവിധാനങ്ങൾ ആണ്. അതുകൊണ്ടുതന്നെ അവരെ സന്തോഷിപ്പിക്കുവാനും, നമ്മുടെ സന്തോഷം നിലനിർത്തുവാനും നാം അവരെ പരിപാലിക്കുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0136 seconds.