കരി മഞ്ഞൾ പറയുന്നു - ഞങ്ങൾക്കില്ല ദിവ്യത്വം, ഞങ്ങൾക്കില്ല മാന്ത്രിക സിദ്ധി !

Avatar
Anonymous | 18-05-2020

manajal fake

പണ്ട് കരിംകുരങ്ങുകളെ രസായനത്തിനു വേണ്ടി കശാപ്പ് ചെയ്ത് ഒടുക്കിയപ്പോൾ,തൊഴു കൈയ്യോടെ ,ദൈന്യത തളം കെട്ടിയ മുഖമുള്ളഒരു തള്ള കരിം കുരങ്ങൻറയും അതിൻറ കുഞ്ഞിൻറയും(ഓർമ്മ അതാണ്)പടം വച്ച് വനം വകുപ്പ് ഒരു പരസ്യം ഇറക്കി. അതിലെ tag line ഏതാണ്ടിതായിരുന്നു 'ഞങ്ങളില്ല ഔഷധ ശക്തി,ഞങ്ങൾക്കില്ല മാന്ത്രിക സിദ്ധി ,ഞങ്ങളെ വെറുതെ വിടൂ'

കരിമഞ്ഞളിൻറ കാര്യവും ഏതാണ്ട് അത് തന്നെ !

വയനാട്ടിൽ നിന്നുമുള്ള കർഷക സുഹൃത്ത് ഒരു കുറിപ്പോടെ അയച്ചു തന്ന പടങ്ങളാണ് ഈ post ൽള്ളത്. ആദ്യത്തെ രണ്ടു പടങ്ങൾ നീലക്കൂവ , ശാസ്ത്രീയമായി Curcuma aeruginosa . മറ്റു രണ്ടും കരി മഞ്ഞളിൻറയും ( Curcuma caesia ). കുറുപ്പിൽ പറയുന്നത് - കരിമഞ്ഞളിൻറ പേരിൽ social media ൽ നടക്കുന്ന തട്ടിപ്പിനെ പറ്റി . നീലക്കൂവ പലരും കരിമഞ്ഞൾ എന്ന വ്യാജേന വിറ്റ് കാശുണ്ടാക്കുന്നു. അതുകൊണ്ട് കരിമഞ്ഞളിൻറ നിജസ്ഥിതി യെപ്പറ്റി ഒരു post വേണം.

manajal fake news

കരിമഞ്ഞളിന് ഒരു ദിവ്യത്വവും ഇല്ല എന്ന് പല മാധ്യമങ്ങളിലും കൂടിവർഷങ്ങളായി പറയുന്നുണ്ട്. എന്നിരുന്നാലും ഇപ്പോഴും ജനങ്ങൾ തട്ടിപ്പിനിരയാകുന്നുണ്ടെന്നറിയുന്നത് കഷ്ടം !

പാവം കരിമഞ്ഞളിൻറ പേരിൽ എന്തൊക്കെ കഥകളാണ് ! ഒരു കഷണം കരിമഞ്ഞൾ കൈവശം വച്ചിരുന്നാൽ ഒരിക്കലും പണത്തിന് മുട്ടുണ്ടാവില്ല , ഭാഗ്യദേവത വിട്ടു പോകില്ല , ഇരുമ്പിനെ plastic ആക്കും , പൂട്ടു പൊളിക്കും , കരി മഞ്ഞൾ ഇട്ടു വച്ചിരുന്നാൽ പെട്രോളിന് തീ പിടിക്കില്ല , ധാതു പുഷ്ടി കൂട്ടൂം ...... ! എന്നു വേണ്ട കള്ളക്കഥകൾ എമ്പാടും പാടി നടക്കുന്നുണ്ട് പാണൻമാർ , സ്വാർത്ഥലാഭത്തിനായി !

വർഷം 1999 . April ലെ ഒരു ചൊവ്വാഴ്ച. ( സാധാരണ ചൊവ്വയും വ്യാഴവുമാണ് കോഴിക്കോട് ചെലവൂരിലെ ഗവേഷണ കേന്ദത്തിൽ നിന്നും പെരുവണ്ണാമുഴി ഫാമിൽ പോകുന്നത് ) . ഉച്ച കഴിഞ്ഞ നേരത്ത് ഫറോക്കിൽ നിന്നെന്ന് പറഞ്ഞ് ഒരു പുരുഷനും സ്ത്രീയും കാണാനെത്തി.

'സർ,ഒരു കഷണം കരി മഞ്ഞൾ വേണം.ഇവിടെ സാറാണ് അതിൻറ charge എന്നറിഞ്ഞു' സ്ത്രീ .

'ശരി,എൻതിനാണ്'?

പ്രതീക്ഷിക്കാത്ത ചോദ്യം കേട്ട് സ്സ്ത്രീ ഒന്ന് ശംങ്കിച്ചു ഭർത്താവിനെ നോക്കി. അദ്ദേഹം കണ്ണ് കൊണ്ട് 'yes' മൂളി !

'സർ അത് കരിമഞ്ഞളിന് പല അത്ഭുത കഴിവുള്ളതാണല്ലോ'!

'എംത് അത്ഭുതകഴിവ്?'

'നാട്ടിലെക്കെ ചിലർ പറയുന്നു ഒരു ഇരുമ്പു സൂചി കരി മഞ്ഞളിൽ കൂടി കടത്തി വിട്ടാൽ ആ സൂചി plastic പോലെ വളയും, പിന്നെ.... പിന്നെ കരി മഞ്ഞള് വീട്ടിൽ വെച്ചാൽ ഒരിക്കലും പൈസയ്ക്ക് മുട്ടു വരില്ല എന്നൊക്ക. ഒരു കഷണം മതി. എന്താ വില' ?

'ഇവിടെ കിലോയ്ക്കാ 80 രൂപ (അന്ന് )'.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

'അല്ല, നാട്ടിലൊക്കെ ആളുകൾ പറഞ്ഞത് ആയിരവും പതിനായിരവുമൊക്കെ ആണല്ലോ, പറഞ്ഞത്

ശരിയാണോ ? ' അവർക്ക് വിശ്വാസം വരാതെ എന്നെ നോക്കുകയാണ്.

'അപ്പം ഈ സിദ്ധികളോ?'

'അന്ധവിശ്വാസം'.വിശ്വസിക്കാനാവതെ നിൽക്കയാണ് രണ്ടാളും ,പകുതി തുറന്ന വായോടെ.!

'ശരി, വിശ്വസിപ്പിക്കാം'.

ഉടനെ തന്നെ മഞ്ഞൾ ജനിതക ശേഖരത്തിലെ പപ്പനെ വിളിച്ച് ഒരു കഷണം കരിമഞ്ഞൾ എടുപ്പിച്ചു. ഫാം സൂപ്റണ്ട് Abubacker Koya Vayyattukavil ൻറ മേശപ്പുറത്ത് നിന്നും ഒരു മൊട്ടൂ സൂചിയും എടുത്തു. സാക്ഷിയായി scientist in charge Mr.P.A.Mathew.

മൊട്ടു സൂചി കരിമഞ്ഞളിൽ കൂടി കടത്തി കാണിച്ചു കൊടുത്തു. സൂചിയ്ക്ക് ഒന്നും സംഭവിച്ചില്ല.!

'കണ്ടില്ലേ,ഇപ്പം വിശ്വാസമായോ?'

ഒരു ചെറു ചിരിയോടെ രണ്ടു പേരും തലയാട്ടി!

'ഇനിയെൻകിലും ഇത്തരം അന്ധവിശ്വാസങ്ങളുടെയും കുറുക്കു വഴികളുടെയും പിറകെ പോകാതിരിക്കാൻ ശ്രമിക്കു ,തട്ടിപ്പിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കു '

രണ്ടാളും സന്തോഷത്തോടെ ,അല്പം കരിമഞ്ഞളും വാങ്ങി പോയി, ഇനി ആരെൻകിലും കരിമഞ്ഞളിൻറ ദിവ്യത്വം പറഞ്ഞു വന്നാൽ പാവം മഞ്ഞളിന്റെ നിരപരാധിത്വം കാട്ടി കൊടുക്കുമെന്ന് പറഞ്ഞ്.!!

കഴിഞ്ഞ രണ്ടു വർഷമായി വീട്ടിലെ terraceൽ growbagൽ കരിമഞ്ഞൾ വളർത്തുന്നു. എനിയ്ക്കും ഭാര്യക്കും പെൻഷൻ ഉള്ളതു കൊണ്ട് പൈസയ്ക്ക് മുട്ടില്ല !!

ഛത്തീസ്ഗഢ്, മദ്ധൃപ്റദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചില ജനവിഭാഗങ്ങൾ ഔഷധമെന്ന നിലയിലും, ചുരുക്കമായി കറി ആവശ്യത്തിനും കരിമഞ്ഞൾ ഉപയോഗിക്കുന്നതായി പറയുന്നുണ്ട്.

പാവം പാവം കരിമഞ്ഞൾ!

By Aby Mathew Panackal / SasikumarBhaskaran Pillai (Rtd. Principal Scientist & Head, Crop Improvement and Biotech. DVN, ICAR, IISR)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Author

Post author is unknown. If you know the original owner , please share link / contact to us. We will update credits to original owner.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.65 MB / This page was generated in 0.0105 seconds.