വ്യാജമായി സൃഷ്ടിക്കുന്ന സ്ക്രീൻഷോട്ടുകളെങ്ങനെ കണ്ടെത്താം ?

Avatar
Ashish Jose Ambat | 14-05-2020

find fake screenshots malayalam
Photo Credit : » @rvignes

തങ്ങളുടെ എതിർപക്ഷത്ത് നിൽക്കുന്നവർക്കു ഒരു "പണി " കൊടുക്കുക എന്ന ഉദ്ദേശത്തിൽ പലരും വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കാറുണ്ട്. ഇവിടെ " വ്യാജനെ" എങ്ങനെ കണ്ടെത്താമെന്നതിനെപ്പറ്റി എന്റെ ചില തോന്നലുകളാണ് പങ്കുവയ്ക്കുന്നത്. ശ്രദ്ധിക്കൂ എനിക്ക് ഈ വിഷയത്തിൽ എക്സ്പർട്ട് നോളജ് ഒന്നുമില്ല അതുകൊണ്ടു പൊതുതാൽപര്യാർത്ഥം എഴുതുന്ന lay person's opinion ആയി കണ്ടാൽ മതി.

എഡിറ്റ് ചെയ്യപ്പെട്ട സ്‌ക്രീൻഷോട്ട് ആണെങ്കിൽ അലൈൻമെന്റിൽ ചില പൊരുത്തക്കെട്ടുകൾ വരാവുന്നതാണ്. നേർ രേഖയിൽ വേണ്ട കാര്യങ്ങളിൽ സ്ഥാനമാറ്റം സംഭവിക്കുക തുടങ്ങിയ കാര്യങ്ങൾ പെട്ടെന്ന് ശ്രദ്ധിക്കാവുന്നതാണ്. ഇൻകൺസിസ്റ്റന്റെ ആയ നിറങ്ങളും, ഫോന്റുകളുടെ വ്യത്യാസവും വരാം. സ്റ്റാറ്റസ്ബാറിൽ ഉള്ള സമയവും സ്‌ക്രീൻഷോട്ടിലെ കണ്ടന്റിൽ ഉള്ള സമയവും തമ്മിൽ ചിലപ്പോൾ പൊരുത്തം ഇല്ലായ്മ വരാം. ഇനി ലോജിക്കിന്റെ വെളിയിൽ നിൽക്കുന്ന കാര്യങ്ങൾ അതായത് ലൈവ് എന്നെഴുതിയ രാത്രി കാണിക്കുന്ന വീഡിയോയ്ക്കു വൈകുന്നേരം നാലുമണി സമയം എന്നീങ്ങനെ ഉള്ള പ്രശ്നങ്ങളും നോക്കിയാലും കാണും. ഈ കാര്യങ്ങൾ എഡിറ്റ് ചെയ്യുന്നവരുടെ ശ്രദ്ധയിലായ്മ കാരണം വരുന്ന പിഴവുകളാണ്.

എഡിറ്റ് ചെയ്യുന്നവർ ശ്രദ്ധിച്ചു ചെയ്യുക ആണെങ്കിൽ മുകളിൽ പറഞ്ഞ പിഴവുകൾ അങ്ങനെ വരണമെന്നു ഇല്ല. അത്തരം അവസരങ്ങളിൽ ആ ഇമേജിന്റെ മേറ്റഡാറ്റ ചോദിച്ചാൽ അതിലുള്ള സമയവും സ്‌ക്രീൻഷോട്ടിൽ കണ്ടന്റിന്റെ സമയവും ഒരു പോലെ ആണോവെന്നു നോക്കാം. മേറ്റാഡാറ്റയിൽ ഏത് ആപ്പിൽ നിന്നുള്ള കണ്ടന്റിന്റെ സ്‌ക്രീൻഷോട്ട് ആണ് എടുത്തത് എന്ന വിവരം വരാവുന്നതാണ്. പക്ഷെ ഈ കാര്യങ്ങൾ പ്രൊട്ടക്ടഡ് അല്ലായെങ്കിൽ പിന്നീട് മാറ്റാവുന്നതാണ്. ഇനി സ്‌ക്രീൻഷോട്ട് ഇമേജുകളെക്കാളും ആധികാരികത വീഡിയൊകൾക്കുണ്ടെങ്കിലും അതും കൃത്രിമമായി വേണമെങ്കിൽ സൃഷ്ടിക്കാം.

സാധാരണ controversial ആയ ഒരു കാര്യത്തെപ്പറ്റി ഏതെങ്കിലും പ്രമുഖൻ പറഞ്ഞ പിന്നീട് ഡീലീറ്റ് ചെയ്ത സംഗതികള് ആണെങ്കിൽ ഒന്നിലധികം ആളുകൾ അതിന്റെ സ്‌ക്രീൻഷോട്ട് പലപ്പോഴായി പകർത്താൻ സാധ്യതയുണ്ട്. പക്ഷെ അങ്ങനെ ആരോപിച്ചു കൈമാറുന്ന സ്‌ക്രീൻഷോട്ട് ഒരൊറ്റ ചിത്രത്തിൽ നിന്നുള്ളത് ആണെങ്കിൽ അതായത് സിംഗിൾ ഓർജിൻ മാത്രം ആണെങ്കിൽ വ്യാജം ആകാനുള്ള സാധ്യത കൂടുതലാണ്.

സ്‌ക്രീൻഷോട്ടിന് പകരം HTML ലിങ്കുകൾ ആണ് കൂടുതൽ ആധികാരികം. ഇനി കണ്ടന്റെ ഡീലീറ്റ് ചെയ്യപ്പെട്ടു പോകുക ആണെങ്കിൽ കൈയ്യിൽ ഉള്ള സ്‌ക്രീൻഷോട്ട് അല്ലായെങ്കിൽ സ്ക്രീൻറെക്കോർഡ് ആധികാരികമെന്നു കാണിക്കാൻ ടൈംസ്റ്റാമ്പ് ചെയ്തു ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടുത്താം. » ഐ ക്യാൻ പ്രൂവ് പോലെയുള്ള തേർഡ് പാർട്ടി സർവീസുകൾ ഉണ്ട്. അതിൽ ഒരു റിമോർട്ട് ബ്രൗസർ വഴി പബ്ലിക് കീഴ് സൈൻ ചെയ്ത സെക്യൂർ പിഡിഫ് സൃഷ്ടിക്കാം. വ്യാജ സ്‌ക്രീൻഷോട്ട് ഉണ്ടാക്കി എന്ന ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ സഹായകരമായ മുൻകരുതലാണെന്നു തോന്നുന്ന ഒരു മാർഗ്ഗമാണ്.

#ആഷിഷ് ജോസ് അമ്പാട്ട്


Also Read » Fake news - വെളിച്ചെണ്ണയ്ക്ക് ഡെങ്കി പനി തടയാൻ കഴിയും എന്നത് ശരിയാണോ ?


Also Read » എങ്ങനെ ഒരു ഡാറ്റബേസിനെ സെക്യൂർ ചെയ്യാം - Database Security - Day 16 - Cyber Malayalam


RELATED
Trending
Do NOT follow this link or you wont able to see the site!

DB Query : 5 / Total Memory Used : 0.54 MB / This page was generated in 0.0077 seconds.